കാശിൻ്റെ കൂടുതൽ കൊണ്ടാ... റോഡിലേക്ക് പണം വാരിയെറിഞ്ഞ് വരൻ്റെ ആഘോഷം, വീഡിയോ വൈറൽ

നമ്മുടെ രാജ്യത്ത് കല്ല്യാണം എന്നത് ഒരു ഉത്സവം പോലെയാണ് ആഘോഷിക്കുന്നത്, എന്നാൽ പലപ്പോഴും ചിന്തിച്ചിട്ടില്ലെ ചിലതൊക്കെ അതിര് കടക്കുന്ന ആഘോഷങ്ങളാണ് എന്ന്. കല്ല്യാണം എന്ന് പറഞ്ഞാൽ രണ്ട് വ്യക്തികളുടെയോ, രണ്ട് കുടുംബങ്ങളുടെയോ കൂടിചേരലുകൾ എന്നൊക്കെ വിശേഷിപ്പിക്കാം എങ്കിലും ഇപ്പോഴത് തങ്ങളുടെ സമ്പത്തിൻ്റെ വലിപ്പം കാണിക്കാൻ വേണ്ടിയായി മാറിയിരിക്കുകയാണ്.

വിവാഹത്തിന് പോകുമ്പോൾ തൻ്റെ വാഹനത്തെ പിന്തുടരുന്ന കാറുകളുടെ വാഹനവ്യൂഹത്തിന് നേരെ പണം എറിഞ്ഞ് തൻ്റെ സമ്പത്ത് പ്രകടിപ്പിക്കുന്ന വരൻ്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒന്നിലധികം കാറുകളുടെ വാഹനവ്യൂഹത്തിൽ ഡ്രൈവ് ചെയ്യുന്നതിനിടെ ഈ പ്രത്യേക വരനും സുഹൃത്തുക്കളും പണം എറിയുന്നതിൻ്റെ വീഡിയോ ത്യാഗി ഭൂമിഹാർ അവരുടെ ഇൻസ്റ്റാഗ്രാമിലെ പേജിൽ പങ്കിടുമ്പോഴാണ് മറ്റുളളവരും ഇത് ശ്രദ്ധിക്കുന്നത്.

Groom Flaunt His Wealth By Throwing Money At The Convoy Of Cars

വാഹനവ്യൂഹത്തിൻ്റെ മുൻവശത്തുള്ള കാറുകളിലൊന്നിൽ നിന്ന് നിരവധി കറൻസി നോട്ടുകൾ പറക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. മെഴ്‌സിഡസ് ബെൻസ് സി-ക്ലാസ് കൺവേർട്ടിബിൾ സ്‌പോർട്‌സ് കാറിനുള്ളിൽ വരൻ നിൽക്കുന്നതായി വീഡിയോ കാണിക്കുന്നുണ്ട്. മറ്റ് കാറുകൾക്ക് മുകളിലൂടെ ഇയാൾ പണം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

രണ്ട് വെള്ള ജാഗ്വാർ XF സെഡാനുകൾ, ഒരു ഔഡി A4, രണ്ട് മഹീന്ദ്ര സ്കോർപിയോ എസ്‌യുവി, ഒരു എംജി ഹെക്ടർ, ഹ്യുണ്ടായി വെർണ, കൂടാതെ വാഹനവ്യൂഹത്തിൽ മറ്റ് നിരവധി കാറുകളും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. വരൻ്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വാഹനവ്യൂഹത്തിലെ വിവിധ വാഹനങ്ങളുടെ സൺറൂഫുകൾക്ക് പുറത്ത് നിന്ന് പണം എറിയുന്നത് കണ്ടു. ഈ കറൻസി നോട്ടുകൾ യഥാർത്ഥമാണോ അല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Groom Flaunt His Wealth By Throwing Money At The Convoy Of Cars

ഇതാദ്യമായല്ല ജനങ്ങൾ പൊതുനിരത്തുകളിൽ പണം വലിച്ചെറിയുന്ന സംഭവം ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള ഒരു വീഡിയോ വൈറലായിരുന്നു. ജനപ്രിയ നെറ്റ്ഫ്ലിക്‌സ് സീരീസായ 'മണി ഹീസ്റ്റ്'-ൽ നിന്നുള്ള വസ്ത്രം ധരിച്ച ഒരാൾ ഒരു കാറിൻ്റെ മുകളിൽ നിൽക്കുമ്പോൾ ജനക്കൂട്ടത്തിന്മേൽ പണം വലിച്ചെറിയുന്നത് കാണാം. ജയ്പൂരിലെ മാളവ്യ നഗറിലെ ഗൗരവ് ടവറിന് പുറത്തായിരുന്നു സംഭവം. വൈറലായ വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.

വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാൽവഡോർ ഡാലി മാസ്‌ക് ധരിച്ചാണ് വീഡിയോയിലുള്ളത്. കൂടാതെ, സീരിയലിലെ കഥാപാത്രം ധരിക്കുന്ന വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. കാറിൻ്റെ മുകളിൽ നിൽക്കുമ്പോൾ അയാൾ ആളുകളോട് വിളിച്ചു പറയുകയും തുടർന്ന് ബാഗ് തുറന്ന് 10, 20 രൂപ നോട്ടുകൾ പൊതുനിരത്തിൽ വലിച്ചെറിയാൻ തുടങ്ങുകയുമായിരുന്നു. ഈ സംഭവത്തെ തുടർന്ന് പോലീസ് ഉടൻ നടപടിയെടുക്കുകയും വിശദാംശങ്ങൾ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടാനാണ് ഇയാൾ പരസ്യമായി ഈ സ്റ്റണ്ട് ചെയ്തതെന്ന് പോലീസ് അധികൃതർ പറഞ്ഞു.

Groom Flaunt His Wealth By Throwing Money At The Convoy Of Cars

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് 2023 മധ്യത്തോടെയാണ് GLA ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ 2024 ജനുവരി മാസത്തിന്റെ അവസാന ദിവസം കമ്പനി ഈ മോഡല്‍ ഇന്ത്യന്‍ തീരത്തെത്തിച്ചിരിക്കുകയാണ്. 50.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് എസ്‌യുവി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

GLA 200, GLA 220d 4Matic, GLA 220d 4Matic AMG ലൈന്‍ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളില്‍ എസ്‌യുവി വാങ്ങാന്‍ സാധിക്കും. GLA 200 ട്രിമ്മിന് 50.50 ലക്ഷം രൂപയും GLA 220d 4Matic ട്രിമ്മിന് 54.75 ലക്ഷം രൂപയുമാണ് വില. അതേസമയം GLA 220d 4Matic AMG ലൈനിന് 56.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.

Groom Flaunt His Wealth By Throwing Money At The Convoy Of Cars

GLA പ്രീഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ വാഗ്ദാനം ചെയ്തിരുന്ന അതേ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുമായി വരുന്നു. 1.3-ലിറ്റര്‍, നാല്-സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍എഞ്ചിന്‍ 163 bhp പവറും 270 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. 7-സ്പീഡ് DCT ഗിയര്‍ബോക്സുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു.

ഇത് ഫ്രണ്ട്-വീല്‍ ഡ്രൈവില്‍ മാത്രമാണ് വാങ്ങാനാകുക. രണ്ടാമത്തെ 2.0-ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ യൂണിറ്റ് 190 bhp പവറും 400 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. 8-സ്പീഡ് DCT ഗിയര്‍ബോക്സിനൊപ്പം മെര്‍സിഡീസിന്റെ 4Matic ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തില്‍ മാത്രമേ ലഭ്യമാകൂ.

More from DriveSpark

Article Published On: Friday, February 9, 2024, 11:27 [IST]
English summary
Groom flaunt his wealth by throwing money at the convoy of cars video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X