Just In
- 12 hrs ago
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
- 13 hrs ago
'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും
- 14 hrs ago
ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം
- 15 hrs ago
ഹീറോയുടെ ആധുനികൻ 'സൂം 110'; റിവ്യൂ വിശേഷങ്ങൾ അറിയാം
Don't Miss
- News
സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം..നികുതി വർധനവിന് സാധ്യത, ക്ഷേമ പെൻഷനുകൾ കൂടിയേക്കും
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Movies
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
ലക്ഷ്വറി കാര്‍ വേണ്ട, വിവാഹത്തിന് അച്ഛന്റെ മാരുതി 800 മതിയെന്ന് വരന്; അനുകരണീയമെന്ന് നെറ്റിസണ്‍സ്
ഇന്ന് ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹമന്നൊല് നമ്മുടെ പണവും പത്രാസും കാണിക്കാനുള്ള ഒരു വേദി ആയാണ് പലരും ഉപയോഗപ്പെടുത്തുന്നത്. ആഢംബരത്തില്‍ മുങ്ങിക്കുളിക്കുന്ന വിവാഹാഘോഷങ്ങളില്‍ പെരുമ കാണിക്കാന്‍ പലരും വാഹനങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്.

വിവാഹം കഴിഞ്ഞ് നവവധുവിനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ആഢംബര കാറുകളുടെ നിര തന്നെ ഒരുക്കുന്നവരെ നമുക്ക് ചുറ്റും കാണാം. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്റെ ഭാര്യയെ അച്ഛന്റെ പ്രിയപ്പെട്ട മാരുതി 800-ല്‍ വീട്ടിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ച ഒരു വരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. അതെ, സംഗതി സത്യമാണ്.ഒരു വശത്ത് ഇന്ത്യന്‍ കുടുംബങ്ങള്‍ അവരുടെ ആയുഷ്കാലത്തെ സമ്പാദ്യം മുഴുവന്‍ സ്വന്തം കുട്ടികളുടെ വിവാഹത്തിനായി ചെലവഴിക്കുമ്പോള്‍, ഈ മനുഷ്യന് ആരും സഞ്ചരിച്ചിട്ടില്ലാത്ത പാതയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആ തീരുമാനത്തിന് അദ്ദേഹത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. സമൂഹത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങാതെ വിവാഹ ചടങ്ങുകള്‍ നടത്തുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങളുടെ സവിശേഷമായ ഒരു വശത്തെ ഇത്തരം സംഭവങ്ങള്‍ നമ്മള്‍ക്ക് വരച്ച് കാണിച്ച് തരുന്നു. പഞ്ചാബ് നേഷന്‍ ടിവിയാണ് ഇത് സംബന്ധിച്ച് ഒരു വീഡിയോ തങ്ങളുടെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ വിവാഹം കഴിക്കാനായി കാനഡയില്‍ നിന്നെത്തിയ ഒരു പഞ്ചാബി വരനെ അവര്‍ വീട്ടില്‍ ചെന്ന് കാണുന്നു.

നന്നായി അലങ്കരിച്ച ഒരു പഴയ മാരുതി 800 കാറും കാണാം. അത് വരന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ളതാണ്. കാറിന് താന്‍ കല്‍പ്പിക്കുന്ന മൂല്യം കാരണം വിവാഹം കഴിക്കുമ്പോള്‍ ഈ മാരുതി 800 ഉപയോഗപ്പെടുത്തണമെന്ന സ്വപ്നം തനിക്കുണ്ടായിരുന്നുവെന്ന് വരന് ഉള്ളുതുറന്നു. അതിനാലാണ് ആഢംബര കാര്‍ വേണ്ടെന്ന് വെച്ച് 'മണവാളന്റെ' ഔദ്യോഗിക വാഹനമാക്കി പിതാവിന്റെ സ്വന്തം മാരുതി 800 മാറ്റാന്‍ കാരണം.

വരന്റെയും കുടുംബത്തിന്റെയും പ്രവര്‍ത്തിയില്‍ വധുവും വളരെ സന്തോഷവതിയായി കാണപ്പെട്ടു. ചാനല്‍ സംഘം വധുമായും സംവദിച്ചു. വിവാഹത്തിന് എല്ലാവരും വിലകൂടിയ കാറുകള്‍ വാടകയ്ക്കെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമായി ഒരു തീരുമാനം കൈക്കൊണ്ടതിനെ കുറിച്ച് എന്താണ് തോന്നിയതെന്ന് സംഘം വധുവിനോട് ചോദിച്ചു. തന്റെ വരന്റെ വ്യക്തിത്വം തുറന്ന് കാണിക്കുന്ന ഒരു പ്രവര്‍ത്തിയാണ് ഇതെന്നായിരുന്നു അവര്‍ നല്കിയ മറുപടി.

താന്‍ എവിടെ നിന്ന് വരുന്നുവെന്നും തന്റെ പാരമ്പര്യത്തെ കുറിച്ച് അവന് ഉത്തമബോധ്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ പൊങ്ങച്ചം കാണിക്കാനാണ് മിക്ക ആളുകളും വിവാഹ ചടങ്ങുകള്‍ക്കായി വിലകൂടിയ കാറുകള്‍ കൊണ്ടുവരുന്നതെന്ന വസ്തുതയും ഇരുവരും പങ്കുവെച്ചു. അത് സമൂഹത്തിന്റെ സമ്മര്‍ദം മാത്രമാണെന്നാണ് ഇരുവരും പറയുന്നത്. ദമ്പതികളെ അവരുടെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുക എന്നതാണ് കാറിന്റെ ലക്ഷ്യം.

അതിന് അത്രയും ഉയര്‍ന്ന വൈകാരിക മൂല്യമുണ്ടെങ്കില്‍ അത് ഇതിലും മികച്ചതാണ്. പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി മാത്രമായി എന്തെങ്കിലും ചെയ്ത് കാണിക്കാന്‍ നവ ദമ്പതികള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. മാരുതി 800 വിവാഹ ചടങ്ങില്‍ ഉപയോഗിച്ച് ഈ യുവ മിഥുനങ്ങള്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിനായി ഒരു നല്ല മാതൃക കാണിച്ച് തന്നു. ഭാവിയില്‍ ഏവര്‍ക്കും പിന്തുടരാന് പറ്റാവുന്ന മാതൃക.

ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ കാര്‍ എന്ന മോഹം ഇന്നും പൂവണിയിച്ചുകൊണ്ടിരിക്കുന്ന മാരുതി 800 1983-ലാണ് പുറത്തിറങ്ങിയത്. ഈ കുഞ്ഞന്‍ ഹാച്ച്ബാക്കാണ് മാരുതി സുസുക്കിക്ക് ഇന്ത്യന്‍ വാഹന വിപണിയുടെ മുന്‍നിരയില്‍ സ്ഥാനം നേടിക്കൊടുത്തത്. SS80 എന്നറിയപ്പെടുന്ന ഈ ആദ്യതലമുറ മാരുതി 800-ന് ത്രീ സിലിണ്ടര്‍ കാര്‍ബറേറ്റഡ്, 796 സിസി എഞ്ചിനായിരുന്നു കരുത്ത് പകര്‍ന്നിരുന്നത്. പിന്നീട് നവീകരണ സമയത്ത് ഫ്യൂവല്‍ ഇഞ്ചക്ഷന് സാങ്കേതിക വിദ്യ നല്കി.

ഇതേ 796 സിസി F8D എഞ്ചിനില്‍ അപ്ഡേറ്റുകള് നടത്തി 2014 വരെ മാരുതി 800 കമ്പനി വില്‍പ്പന നടത്തി. 2014-ല്‍ ഐതിഹാസിക മോഡല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ മാരുതി തീരുമാനിച്ചു. മാരുതി 800-ന്റെ പകരക്കാരനായി ആള്‍ട്ടോ വിപണിയിലെത്തി. ഒരുകാലത്ത് ഇരുമോഡലുകളും വിപണിയില്‍ ഉണ്ടായിരുന്ന സമയത്ത് മാരുതി 800-ന്റെ വില്‍പ്പനയെ വെല്ലാന്‍ ആള്‍ട്ടോക്ക് സാധിച്ചിരുന്നില്ല. 1983 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 2.87 ദശലക്ഷം മാരുതി 800 കാറുകളാണ് ഉല്പാദിപ്പിക്കപ്പെട്ടിട്ടുള്ളത്.