പെട്രോളിലും ഇലക്ട്രിക്കിലും ഓടിക്കാം; ഹ്രൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി കോളേജ് വിദ്യാര്‍ത്ഥികള്‍

ഇന്ധനവില ദിവസം കഴിയും തോറും കുതിച്ചുയരുകയാണ്, ചിലര്‍ ഇതിനെ ''വികസനത്തിന്റെ'' ഫലമായി ന്യായീകരിക്കുന്നുണ്ടെങ്കിലും ഇത് രാജ്യത്തെ മിക്ക ഇടങ്ങളിലെയും വാഹന ഉടമകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

പെട്രോളിലും ഇലക്ട്രിക്കിലും ഓടിക്കാം; ഹ്രൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി കോളേജ് വിദ്യാര്‍ത്ഥികള്‍

ഇതര ഇന്ധമാര്‍ഗങ്ങളെപ്പറ്റിയാണ് ആളുകള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. അവിടെയാണ് ഗുജറാത്തിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇതുപോലുള്ള പ്രശ്നങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കുന്ന ഒരു ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചുകൊണ്ട് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

പെട്രോളിലും ഇലക്ട്രിക്കിലും ഓടിക്കാം; ഹ്രൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി കോളേജ് വിദ്യാര്‍ത്ഥികള്‍

ഒരു സാധാരണ മോട്ടോര്‍ സൈക്കിള്‍ ഇലക്ട്രിക് ഒന്നായി ഉപയോഗിക്കാന്‍ കഴിയുന്ന നൂതനമായ ഒരു ആശയമാണ് ഇവര്‍ കൊണ്ടുവന്നിരിക്കുന്നത്. പെട്രോളിലും വൈദ്യുതിയിലും മോട്ടോര്‍സൈക്കിളിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അവര്‍ അവകാശപ്പെടുന്നു.

പെട്രോളിലും ഇലക്ട്രിക്കിലും ഓടിക്കാം; ഹ്രൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി കോളേജ് വിദ്യാര്‍ത്ഥികള്‍

എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ബാറ്ററി ഇന്‍സ്റ്റാള്‍ ചെയ്ത ഹൈബ്രിഡ് മോഡ് മോട്ടോര്‍സൈക്കിളിന് നല്‍കിയിട്ടുണ്ട്. പെട്രോളിലോ വൈദ്യുതിയിലോ മോട്ടോര്‍ സൈക്കിള്‍ പ്രവര്‍ത്തിപ്പിക്കണോ എന്ന് തീരുമാനിക്കാന്‍ റൈഡറെ സഹായിക്കുന്ന സ്വിച്ച് ഉപയോഗിച്ച് പവര്‍ട്രെയിന്‍ വേര്‍തിരിക്കുന്നു.

പെട്രോളിലും ഇലക്ട്രിക്കിലും ഓടിക്കാം; ഹ്രൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി കോളേജ് വിദ്യാര്‍ത്ഥികള്‍

പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്ത ബാറ്ററിക്ക് 40 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ മോട്ടോര്‍സൈക്കിളിനെ സഹായിക്കാന്‍ കഴിയുമെന്ന് ഈ പ്രോജക്റ്റിന് പിന്നിലുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നു. രാജ്‌കോട്ടിലെ വിവിപി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുള്ളവരാണ് ഈ നവീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

പെട്രോളിലും ഇലക്ട്രിക്കിലും ഓടിക്കാം; ഹ്രൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി കോളേജ് വിദ്യാര്‍ത്ഥികള്‍

''ഇത് വികസിപ്പിക്കുന്നതിനുള്ള പ്രധാന കാരണം ഇന്ധനവില കുതിച്ചുയരുന്നത് കണക്കിലെടുത്താണ്. ഉയര്‍ന്ന വില, വേഗത പോലുള്ള ഇ-വാഹനങ്ങളില്‍ നിരവധി പ്രശ്നങ്ങളുണ്ട്. അതിനാല്‍ രണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു വാഹനത്തെക്കുറിച്ചുള്ള ചിന്തിയില്‍ നിന്നാണ് ഇത് വന്നതെന്നും വിവിപി എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡീന്‍ ഡോ. മണിയാര്‍ പറഞ്ഞു.

പെട്രോളിലും ഇലക്ട്രിക്കിലും ഓടിക്കാം; ഹ്രൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി കോളേജ് വിദ്യാര്‍ത്ഥികള്‍

'വിദ്യാര്‍ത്ഥികള്‍ നാല് വ്യത്യസ്ത ബാറ്ററികള്‍ അറ്റാച്ചുചെയ്തിട്ടുണ്ട്. ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ ആറ് മണിക്കൂര്‍ സമയം എടുക്കും. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ബാറ്ററിക്ക് 40 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും, പരമാവധി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററാണെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിലും ഇലക്ട്രിക്കിലും ഓടിക്കാം; ഹ്രൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി കോളേജ് വിദ്യാര്‍ത്ഥികള്‍

ഈ ഹൈബ്രിഡ് ബൈക്കില്‍, ബാറ്ററിയിലോ പെട്രോളിലോ ബൈക്ക് ഓടിക്കാന്‍ റൈഡറിന് ഓപ്ഷന്‍ ഉണ്ടായിരിക്കും, ഇതിനായി രണ്ട് പ്രത്യേക സ്വിച്ചുകള്‍ നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Gujarat College Students Made Hybrid Motorcycle, Run In Both Petrol And Electric. Read in Malayalam.
Story first published: Monday, July 19, 2021, 14:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X