ഥാർ ഇപ്പോൾ ബോട്ടായി മാറിയേനെ, കടലിൽ കുടുങ്ങിയ വാഹനത്തിൻ്റെ വീഡിയോ വൈറൽ

ഇപ്പോഴത്തെ തലമുറയിലെ ചെറുപ്പക്കാർക്ക് ഏതു വിധേനയും വൈറലാകുക എന്നതാണ് ലക്ഷ്യം. അതിന് വേണ്ടി എന്ത് കോപ്രായം കാണിക്കാനും ഇവർക്ക് ഒരു കുഴപ്പവുമില്ല. ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം റീലിനായി വാഹനവുമായി കടലില്‍ ഇറങ്ങി കുടുങ്ങിയ യുവാക്കൾക്ക് എട്ടിൻ്റെ പണിയാണ് കിട്ടിയിരിക്കുന്നത്. ഗുജറാത്തിൽ റീൽ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ കടൽത്തീരത്തേക്ക് വാഹനം ഇറക്കുകയും ടയറുകൾ മണലിലേക്ക് താഴ്ന്നു പോയതോടെയാണ് പണി കിട്ടിയത്. പെട്ടെന്ന് വാഹനം രക്ഷപ്പെടുത്താന ശ്രമിച്ചുവെങ്കിലും പെട്ടെന്ന് തിര അടിച്ചതോടെ വാഹനം കൂടുതലായി ഇറങ്ങി പോകുകയായിരുന്നു.

വാഹനം വെള്ളത്തില്‍ നിന്ന് കരയില്‍ എത്തിക്കാന്‍ യുവാക്കൾ പരമാവധി ശ്രമിച്ചുവെങകിലും അവർ പരാജയപ്പെട്ടത് കൊണ്ട് ഒടുവില്‍ നാട്ടുക്കാരുടെ സഹായത്തോടെ രണ്ട് വാഹനങ്ങളും വലിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. ഥാറിൻ്റെ വീല്‍ ആര്‍ച്ച് വരെ വെള്ളം മൂടിയ നിലയിലായിരുന്നു വാഹനം വെള്ളത്തില്‍ കിടന്നിരുന്നത്. സംഭവത്തിൻ്റെ ട്വിസ്റ്റ് വാഹനം കരയിൽ എത്തിയപ്പോഴായിരുന്നു. നാട്ടുകാർ യുവാക്കളെ കൈകാര്യം ചെയ്യുമോ എന്ന് പേടിച്ച് അവർ വാഹനം ഉപേക്ഷിച്ച് ഓടിപോയി.

മോട്ടോർ വാഹന വകുപ്പ് സംഭവ സ്ഥലത്ത് എത്തുകയും വാഹനത്തിൻ്റെ നമ്പർ പരിശോധിച്ച് ഉടമകൾക്കെതിരെ കേസ് എടുക്കുകയും ചെയ്തു. അതേടൊപ്പം തന്നെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാജ്യത്ത് ഓഫ്റോഡറുകളുടെ ഉടമകളുടെ വിചാരം ഏതൊരു റോഡിലും വെളളത്തിലും കൂടെ പോകുമെന്നാണ്. ഇനിയിപ്പോൾ ഫൈവ് ഡോർ മോഡൽ കൂടി ഇറങ്ങി കഴിഞ്ഞാൽ എന്തൊക്കെ അഭ്യാസങ്ങൾ കാണിക്കുമെന്ന് കണ്ടറിയണം.

3 ഡോര്‍ ഥാര്‍ മോഡലിനെ അപേക്ഷിച്ച് 5 ഡോര്‍ ഥാറിന് അല്‍പ്പം നീളമുള്ള വീല്‍ബേസ് ഉണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ പൊതുവെ 3 ഡോര്‍ ഥാറാണ് ഇഷ്ടമെങ്കിലും ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കും ഇന്റീരിയറില്‍ കൂടുതല്‍ സ്‌പെയ്‌സ് ആവശ്യമുള്ളവര്‍ക്കും 5 ഡോര്‍ ഥാര്‍ വളരെ ഉപയോഗപ്രദമാകും. പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കുമെല്ലാം എളുപ്പത്തില്‍ വാഹനത്തിന് ഉള്ളിലേക്ക് കയറാന്‍ സാധിക്കും.

ഡിസൈന്‍ വശം നോക്കുമ്പോള്‍ ഈ കാറില്‍ വൃത്താകൃതിയിലുള്ള എല്‍ഇഡി ലൈറ്റുകളും എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഫീച്ചര്‍ ചെയ്യുമെന്ന് നേരത്തെ തന്നെ സ്‌പൈ ചിത്രങ്ങളിലൂടെ വ്യക്തമായിരുന്നു. 3-ഡോര്‍ പതിപ്പിനെ പോലെ 5 ഡോര്‍ പതിപ്പിലും ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകള്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിന് പുതിയ ഇന്റീരിയര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവക്കൊപ്പം 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും 5 ഡോര്‍ ഥാറിന് ലഭിച്ചേക്കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, മള്‍ട്ടി-ഫംഗ്ഷന്‍ കണ്‍ട്രോളുകളുള്ള സ്റ്റിയറിംഗ് വീല്‍ എന്നിവയും പുതിയ 5-ഡോര്‍ ഥാര്‍ കാറില്‍ പ്രതീക്ഷിക്കുന്നു. യാത്രകള്‍ കൂടുതല്‍ ആനന്ദകരമാക്കാന്‍ പോന്ന ഫീച്ചറുകള്‍ ആണിത്.

3 ഡോര്‍ ഥാറില്‍ നിന്ന് വീലുകള്‍ എഞ്ചിന്‍, മറ്റ് ഹാര്‍ഡ്‌വെയറുകള്‍ എന്നിവ പുത്തന്‍ മോഡലുകള്‍ പങ്കിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ 5 ഡോര്‍ മഹീന്ദ്ര ഥാറിന്റെ എഞ്ചിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 6-സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ജോടിയാക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ കാര്‍ വന്നേക്കും.

നിലവില്‍ 10.98 ലക്ഷം മുതല്‍ 16.94 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാറിന്റെ എക്സ്ഷോറൂം വില. എന്നാല്‍ 5 ഡോര്‍ ഥാറിന് വില അല്‍പ്പം കൂടും. 15.00 മുതല്‍ 16.00 ലക്ഷം രൂപ വരെയാണ് 5 ഡോര്‍ ഥാറിന്റെ വില പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ജിംനി 5 ഡോര്‍, വരാന്‍ പോകുന്ന ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍ എന്നീ മോഡലുകളുമായിട്ടാണ് ഥാര്‍ 5 ഡോര്‍ ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുക.

More from DriveSpark

Article Published On: Tuesday, June 25, 2024, 11:01 [IST]
English summary
Gujarat incident mahindra thar stunt fails leaving college students stranded in sea
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X