ഗുജറാത്ത് പൊലീസിലേക്ക് ഹാര്‍ലി സൂപ്പര്‍ബൈക്കുകള്‍

By Santheep

ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 ബൈക്കുകള്‍ക്കു വേണ്ടിയാണ് ഗുജറാത്ത് പൊലീസ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 20 ബൈക്കുകളാണ് പൊലീസ്‌സേന വാങ്ങുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജനുവരി മാസത്തില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് സമ്മിറ്റിന്റെ പരിസരത്ത് അഹമ്മദാബാദ് പൊലീസിന് ചുമ്മാ ഷൈന്‍ ചെയ്യാനുള്ളതാണ് ഈ ബൈക്കുകള്‍ എന്നറിയുന്നു. വിഐപി ബിസിനസ്സുകാരുടെ പിന്നാലെ പൊലീസുകാര്‍ ഈ വാഹനങ്ങളില്‍ അലയും.

ഗുജറാത്ത് പൊലീസിലേക്ക് ഹാര്‍ലി സൂപ്പര്‍ബൈക്കുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ഗുജറാത്ത് പൊലീസിലേക്ക് ഹാര്‍ലി സൂപ്പര്‍ബൈക്കുകള്‍

നേരത്തെ ഗുജറാത്ത് പൊലീസ് ബജാജ് പള്‍സര്‍ 220 മോഡലുകള്‍ സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. നൂറിലധികം പള്‍സറുകളാണ് ഇവര്‍ സ്വന്തമാക്കിയത്. ഇത്രയും കരുത്തുള്ള വാഹനങ്ങള്‍ ഓടിച്ചു പരിചയമില്ലാത്തത് പൊലീസുകാരെ വിഷമത്തിലാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഹാര്‍ലി ബൈക്കുകള്‍ വാങ്ങിയാല്‍ കുറെ പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ഗുജറാത്ത് പൊലീസിലേക്ക് ഹാര്‍ലി സൂപ്പര്‍ബൈക്കുകള്‍

ഹാര്‍ലി ഡേവിസണ്‍ തന്നെ പൊലീസുകാര്‍ക്കുള്ള പരിശീലനം നല്‍കും. പൊലീസിന് കൈമാറുന്ന മോഡലുകളില്‍ പ്രത്യേക ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഹാര്‍ലി തീരുമാനിച്ചിട്ടുണ്ട്. ഇവ മറ്റ് സ്ട്രീറ്റ് 750 മോഡലുകളില്‍നിന്നും വ്യത്യസ്തമായിരിക്കും. നാല് ലക്ഷത്തിന്റെ ചുറ്റുപാടിലാണ് സ്ട്രീറ്റ് 750 മോഡലുകളുടെ വില.

ഗുജറാത്ത് പൊലീസിലേക്ക് ഹാര്‍ലി സൂപ്പര്‍ബൈക്കുകള്‍

സ്ട്രീറ്റ് 750 നില്‍ക്കുന്നത് തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലാണ്. കഴിഞ്ഞ പതിന്നാലു വര്‍ഷത്തിനിടയ്ക്ക് ഹാര്‍ലി പുതിയ പ്ലാറ്റ്‌ഫോമുകളൊന്നും നിര്‍മിച്ചിരുന്നില്ല. റെവല്യൂഷന്‍ എക്‌സ് എന്ന പേരില്‍ ഹാര്‍ലി പുതുതായി വികസിപ്പിച്ചെടുത്ത എന്‍ജിനാണ് സ്ട്രീറ്റ് 750യിലുള്ളത്. ഹാര്‍ലി മോട്ടോര്‍സൈക്കിളില്‍ പതിവില്ലാത്ത ലിക്വിഡ് കൂളിംഗ് സിസ്റ്റമാണ് ഈ എന്‍ജിനില്‍.

ഗുജറാത്ത് പൊലീസിലേക്ക് ഹാര്‍ലി സൂപ്പര്‍ബൈക്കുകള്‍
  • എന്‍ജിന്‍ - 749സിസി, വിട്വിന്‍, ലിക്യുഡ് കൂള്‍ഡ്
  • ട്രാന്‍സ്മിഷന്‍ - 6 സ്പീഡ്
  • വീലുകള്‍ - 7 സ്‌പോക് അലോയ്‌സ്
  • ഭാരം - 218 കിലോഗ്രാം
  • ഗുജറാത്ത് പൊലീസിലേക്ക് ഹാര്‍ലി സൂപ്പര്‍ബൈക്കുകള്‍

    രണ്ടിടങ്ങളിലാണ് ഹാര്‍ലിക്ക് അസംബ്ലിംഗ് പ്ലാന്റുകളുള്ളത്. ഒരെണ്ണം ഇന്ത്യയിലും മറ്റൊന്ന് ബ്രസീലിലും സ്ഥിതി ചെയ്യുന്നു. ഇന്ത്യയില്‍ ന്യൂ ദില്ലി, ചണ്ഡിഗഡ്, മുംബൈ, ഹൈദരാബാദ്, ബങ്കളുരു, ചെന്നൈ, കൊച്ചി, കൊല്‍ക്കത്ത, അഹ്മദാബാദ്, ഇന്‍ഡോര്‍, പൂനെ, ഗോവ, ജയ്പൂര്‍ എന്നിവിടങ്ങളില്‍ ഷോറൂമുകളുണ്ട് ഹാര്‍ലി ഡേവിസന്.

    ഞെട്ടിക്കല്‍!!

    ഞെട്ടിക്കല്‍!!

    എന്താണ് ഇവയുടെ ഉപയോഗം എന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ: ഞെട്ടിക്കല്‍!! ദുബൈ പൊലുള്ള സാമ്പത്തികശേഷിയുള്ള വന്‍നഗരങ്ങളിലെ പൊലീസ് സേനകളുപയോഗിക്കുന്ന തരം സൂപ്പര്‍ബൈക്കുകളും സൂപ്പര്‍കാറുകളുമെല്ലാം ജനങ്ങള്‍ക്ക് കക്കൂസ് പൊലുമില്ലാത്ത ഒരു സംസ്ഥാനം വാങ്ങിക്കൂട്ടുന്നതിനെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കുക?

More from DriveSpark

Article Published On: Tuesday, December 30, 2014, 10:07 [IST]
English summary
Gujarat Police To Ride On Superbikes Soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X