എച്ച്‍‍ഡി കുമാരസ്വാമിയുടെ തെരഞ്ഞെടുപ്പ് ആഡംബരം

അംബാസ്സഡര്‍ കാറില്‍ കൂടിയ ഒരു വാഹനത്തില്‍ മന്ത്രിമാര്‍ പോയാല്‍ 'ആഡംബര പ്രിയന്‍' എന്ന ചീത്തപ്പേര് കേള്‍ക്കേണ്ടിവരുന്ന ഒരു നാടാണ് നമ്മുടേത്. ഇപ്പോള്‍ ഈ മനോഭാവത്തിന് കാര്യമായ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. അതേസമയം, കര്‍ണാടകയില്‍ ഇത്തരമൊരു മനോഭാവം വളരെ പണ്ടുമുതല്‍ക്കേ ഇല്ല എന്നുപറയാം. മിക്കവാറും രാഷ്ട്രീയ നേതാക്കള്‍ വന്‍ ജന്മികളാണ്. ബ്ലേഡ് കമ്പനി നടത്തിയും ബ്രോക്കര്‍മാരായും രാഷ്ട്രീയത്തില്‍ വളര്‍ന്നുവന്നവരാണ് മറ്റുള്ളര്‍. ഇവരെല്ലാം അംബാസ്സഡറില്‍ സഞ്ചരിക്കും എന്ന് വകതിരിവുള്ള ആരും പ്രതീക്ഷിക്കുന്നില്ല. ഓഡിയിലും ബിഎംഡബ്ലിയുവിലുമൊക്കെയാണ് വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങി എംഎല്‍എമാര്‍ വരെ നടക്കുന്നത്.

മെയ്‍മാസത്തില്‍ നടക്കാനിരിക്കുന്ന കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പില്‍ ജനതാദള്‍ എസ്സിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു. എച്ച്‍ഡി ദേവെഗൗഡയുടെ മകനായ എച്ച്‍ഡി കുമാരസ്വാമി തന്‍റെ കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാനായി ഒരു ആഡംബര വാന്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ശിവരാത്രി ദിനത്തില്‍ തുടങ്ങിയ പ്രചാരണത്തിന് തന്‍റെ ടൊയോട്ട ആഡംബര വാനാണ് അദ്ദേഹം ഉപയോഗിച്ചത്. വിശദാംശങ്ങള്‍ താഴെ.

തെരഞ്ഞെടുപ്പ് ആഡംബരം

തെരഞ്ഞെടുപ്പ് ആഡംബരം

നാല് ലൗഡ് സ്പീക്കറുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള സന്നാഹമാണിത്.

തെരഞ്ഞെടുപ്പ് ആഡംബരം

തെരഞ്ഞെടുപ്പ് ആഡംബരം

ഡ്രൈവര്‍ അടക്കം ഏഴ് പേര്‍ക്ക് വാഹനത്തില്‍ ഇരിക്കാം.

തെരഞ്ഞെടുപ്പ് ആഡംബരം

തെരഞ്ഞെടുപ്പ് ആഡംബരം

ഒരു സീറ്റ് 'രാജാവിന്' ഇരിക്കാനുള്ളതാണ്. കര്‍ണാടകയില്‍ രാഷ്ട്രീയ നേതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ രാജാക്കന്മാരാണ്.

തെരഞ്ഞെടുപ്പ് ആഡംബരം

തെരഞ്ഞെടുപ്പ് ആഡംബരം

വാഷ്‍ബേസിന്‍, ടെലിവിഷന്‍ സെറ്റ്, കോഫി മെഷീന്‍, റഫ്രിജറേറ്റര്‍ എന്നീ സന്നാഹങ്ങള്‍ വണ്ടിക്കുള്ളിലുണ്ട്.

തെരഞ്ഞെടുപ്പ് ആഡംബരം

തെരഞ്ഞെടുപ്പ് ആഡംബരം

മധ്യത്തിലായി കാണുന്ന പരന്ന പ്രതലം ഉയര്‍ത്താന്‍ സാധിക്കും. മുകളിലുള്ള പനോരമിക് റൂഫ് ഉയര്‍ത്തി പൊതുജനങ്ങളെ ഇതിന്മേല്‍ കയറിനിന്ന് അഭിസംബോധന ചെയ്യാം. ഈ പ്രതലം മേശയായും ബെഡ് ആയുമെല്ലാം ഉപയോഗിക്കാനാവും.

തെരഞ്ഞെടുപ്പ് ആഡംബരം

തെരഞ്ഞെടുപ്പ് ആഡംബരം

ബങ്കളുരു വില്‍സന്‍ ഗാഡനിലുള്ള സൃഷ്ടി ട്രാവല്‍സിലെ രാജു ഗൗഡയാണ് ഈ വാന്‍ ഡിസൈന്‍ ചെയ്തത്.

More from DriveSpark

Article Published On: Monday, March 11, 2013, 13:08 [IST]
English summary
Karnataka's JD (S) President HD Kumaraswamy and former Chief Minister kick started his assembly poll campaign in his Toyota commuter van.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X