ജനങ്ങൾക്ക് ശുദ്ധമായ വെളളം നൽകി പണം വാരുന്നു; H20 കെയർ എംഡി വാങ്ങിയ ആഡംബര ഹാച്ച്ബാക്ക് കണ്ടോ

നമ്മുടെ ആരോഗ്യത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഒരു ഘടകമാണല്ലോ വെളളം. അതും ശുദ്ധമായ വെളളമാണ് ശരീരത്തിന് ആവശ്യം. നിങ്ങളുടെ വീടുകളിൽ ഒരു വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ടാകാം. ചിലപ്പോൾ അതിൽ h20 കെയർ എന്ന ഒരു സ്റ്റിക്കർ ഉണ്ടെങ്കിൽ ഒന്ന് കൊണ്ടും പേടിക്കണ്ട നിങ്ങളുടേയും നിങ്ങളുടെ കുടംബത്തിൻ്റേയും ആരോഗ്യത്തിന് ഇതിലും മികച്ച സംരക്ഷണം ലഭിക്കാനില്ല. h20 കെയർ എന്ന വാട്ടർ പ്യൂരിഫയിങ്ങ് സംവിധാനം ഇപ്പോൾ കേരളത്തിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ജോർജ് സ്കറിയ ആണ് ഈ സ്ഥാപനത്തിൻ്റെ ഉടമ.

വാഹനത്തെ പറ്റി പറഞ്ഞോണ്ടിരുന്നതാണല്ലോ ഇപ്പോൾ എന്താ പെട്ടെന്ന് ഒരു ആരോഗ്യ സംരക്ഷണത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് തോന്നിയേക്കാം. അത് എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. സംഭവം വേറൊന്നുമല്ല h20 കെയർ ഉടമ ജോർജ് സ്കറിയ തൻ്റെ ഗാരേജിലേക്ക് ഒരു പുതിയ അതിഥിയെ കൂടെ കൂട്ടിയിരിക്കുകയാണ്. പുതിയ മിനി കൂപ്പർ S മോഡലിൻ്റെ മിഡ്നൈറ്റ് ബ്ലാക്ക് എന്ന നിറമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

H20

വാഹനത്തിൻ്റ വിശേഷങ്ങളിലേക്ക് കൂടുതലായി നോക്കിയാൽ ജര്‍മന്‍ വാഹന ഭീമനായ ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് കാര്‍ നിര്‍മാതാക്കളായ മിനി പുറത്തിറക്കുന്ന ഈ മോഡല്‍ ഒതുക്കമുള്ള രൂപം കൊണ്ടും ആഡംബര ഫീച്ചറുകള്‍ കൊണ്ടും സെലിബ്രിറ്റികളുടെ ഫേവറിറ്റുകളില്‍ ഒന്നാണ്.മറ്റ് ആഡംബര കാറുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇതിന് വിലയും കുറവാണ്. കാണാന്‍ വളരെ ചെറുതാണെങ്കിലും ആള് വേറെ ലെവലാണ്.

മിനി കൂപ്പര്‍ S എന്നത് മിനി കൂപ്പര്‍ മോഡല്‍ നിരയിലെ പെട്രോള്‍ വേരിയന്റാണ്. 4 സീറ്റര്‍ ഹാച്ച്ബാക്ക് കാറിന്റെ എക്‌സ്‌ഷോറൂം വില 44.90 ലക്ഷം രൂപയാണ്. ഇതിന്റെ ഓണ്‍റോഡ് വില ഏകദേം 57.49 ലക്ഷം രൂപയാകും. 201 bhp പവറും 300 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ ഹാച്ച്ബാക്ക് മോഡലിന്റെ ഹൃദയം. ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിന്റെ ട്രാന്‍സ്മിഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്.

മിനി കൂപ്പർ S മോഡലിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ വീൽ ആർച്ചുകൾക്ക് ധാരാളം പ്ലാസ്റ്റിക് ക്ലാഡിംഗ് ലഭിക്കുന്നു, ഒപ്പം ബൾഗിംഗ് ഫ്രണ്ട്, റിയർ ഫെൻഡറുകൾ എന്നത്തേയും പോലെ ഐക്കണിക് ആയി തുടരുന്നുണ്ട്. ടെയിൽ-ലൈറ്റുകൾ ഒരു പുതിയ ത്രികോണാകൃതിയിൽ പൂർണ്ണമായും റീഡിസൈൻ ചെയ്‌തിരിക്കുകയാണ്, ടെയിൽ ഗേറ്റിൽ ഒരു കറുത്ത പ്ലാസ്റ്റിക് ബാൻഡ് ഉപയോഗിച്ച് കണക്ട് ചെയ്തിരിക്കുന്നത് കൂടുതൽ ഭംഗിയായിട്ടുണ്ട്.

റൂഫുകൾക്ക് ഫ്ലോട്ടിംഗ് പ്രഭാവം ലഭിക്കുന്നുണ്ട്. അതിൻ്റെ മുൻഗാമിയിൽ നിന്ന് വ്യക്തമായ ഒരു മാറ്റവുമായി ഫോഗ് ലാമ്പുകളോ വിടവുള്ള എയർ ഇൻടേക്കുകളോ ഇല്ലാത്ത മുൻവശത്തും പിന്നിലും വളരെ വൃത്തിയുള്ള ബമ്പർ ആണ് കാറിന് ലഭിക്കുന്നത്. ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഒഴിവാക്കിക്കൊണ്ട് ഇൻ്റീരിയർ വളരെ ചുരുങ്ങിയ സമീപനമാണ് അകത്ത് സ്വീകരിക്കുന്നത്. എസി വെൻ്റുകൾ ഡാഷ്‌ബോർഡിലേക്ക് ഭംഗിയായി സംയോജിപ്പിച്ചിരിച്ചിട്ടുണ്ട്.

H20

കൂടാതെ സെൻ്റർ കൺസോളിലെ ഫിസിക്കൽ കൺട്രോളുകളുടെ അലങ്കോലപ്പെട്ടസ്റ്റാക്കിന് പകരം ഒരൊറ്റ ബാൻഡ് ടോഗിൾ കൺട്രോളുകളാണ് കമ്പനി നൽകിയിരിക്കുന്നത്. ഒരു പുതിയ 9.4-ഇഞ്ച് വൃത്താകൃതിയിലുള്ള OLED ടച്ച്‌സ്‌ക്രീൻ ആണ്, അവിടെ HVAC നിയന്ത്രണങ്ങൾ ഉൾപ്പെടെ, കാറുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും നിറച്ചിട്ടുണ്ട്. സാംസങ്ങിനൊപ്പം വികസിപ്പിച്ച മിനിയുടെ ഏറ്റവും പുതിയ ആൻഡ്രോയിഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. മുമ്പത്തെ കൂപ്പറിനും വൃത്താകൃതിയിലുള്ള ഇൻഫോടെയ്ൻമെൻ്റ് ഹൗസിംഗ് ഉണ്ടായിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 1, 2025, 12:37 [IST]
English summary
H20 care managing director george scaria brings home new mini cooper s video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X