15 ടണ്‍ ഭാരമുള്ള ട്രക്കോടിക്കുന്ന എലിക്കുഞ്ഞ്
15 ടണ്ണിന്റെ ഒരു ട്രെക്ക് 175 ഗ്രാം തൂക്കം വരുന്ന എലിക്ക് എങ്ങനെയാണ് ഓടിക്കാന്‍ കഴിയുക എന്നതാണ് ചോദ്യം. വോള്‍വോയുടെ ഈയടുത്ത കാലത്തിറങ്ങിയ ചില യൂടൂബ് പരസ്യങ്ങളിലെ പ്രധാന കഥാപാത്രമാണ് ഈ ഹാംസ്റ്റര്‍ അഥവാ ഒരു ജാതി എലി! യൂടൂബില്‍ വൈറലായി മാറിയ വീഡിയോയില്‍ ഹാസ്റ്ററിനെ കാരറ്റ് കാട്ടി ആകര്‍ഷിച്ച് സ്റ്റീയറിംഗ് വീല്‍ തിരിപ്പിക്കുകയാണ് ഡ്രൈവര്‍ ചെയ്യുന്നത്.
വോള്‍വോ ട്രക്കിന്റെ കരുത്തും അത് കൈകാര്യം ചെയ്യുവാനുള്ള ആയാസരാഹിത്യവുമെല്ലാം വിളംബരം ചെയ്യാന്‍ ഈ വീഡിയോകള്‍ ധാരാളമാണ്.

ഇത് വലിയ പ്രയാസമുള്ള പണിയാണെന്ന് പറയേണ്ടതില്ലല്ലോ. സ്റ്റീയരിംഗ് വീലില്‍ ഒരു ഇരുമ്പു വലക്കൂട് ഘടിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതില്‍ ഹാംസ്റ്ററിനെ അഥവാ ആ എലിയെ പിടിച്ചിടുന്നു.

പിന്നീട് ഈ എലിയെ ഒരു കാരറ്റ് കാണിച്ച് ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്. സ്റ്റീയറിംഗ് വീല്‍ തിരിക്കേണ്ട ദിശയിലേക്ക് കാരറ്റ് കൊണ്ടു പോകുന്നു. കാരറ്റിന് പിന്നാലെ പാവം ഹാംസ്റ്റര്‍ ദയനീയമായി പായുന്നു. അങ്ങനെ സ്റ്റീയറിംഗ് വീല്‍ തിരിയുന്നു.

അത്യന്തം ദുര്‍ഘടം പിടിച്ച പാതകളിലൂടെയാണ് ഹാസ്റ്റര്‍ ഓടിക്കുന്ന ട്രക്ക് പായുന്നത്. അനിമല്‍ ട്രെയിനറായ ഗ്രേസ് ഡിക്കിന്‍സന്‍ ആണ് ഈ ഹാംസ്റ്ററിനെ കാരറ്റിനു പിന്നാലെ ശരണമില്ലാതെ പായാന്‍ പരിശീലിപ്പിച്ചെടുത്തത്.
എലിക്കുഞ്ഞ് ട്രോക്കോടിക്കുന്നു
വീഡിയോ
എലിക്കുഞ്ഞ് ട്രോക്കോടിക്കുന്നു
വീഡിയോ


Click it and Unblock the Notifications








