നൈജീരിയക്കാരന്‍ നെയ്തെടുത്ത കാര്‍!
മുതലാളിത്തം വെറുതെ കാറുകള്‍ക്കെല്ലാം വില കൂട്ടുകയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. കാറിനുള്ളില്‍ ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം കുത്തിനിറച്ച് ആഡംബരമെന്നും അത്യാഡംബമെന്നും, സൂപ്പറെന്നും ഹൈപ്പറെന്നുമെല്ലാം പേരിട്ട് ഓരോ സാധനങ്ങള്‍ നിരത്തിലെത്തിക്കുന്നു. എല്ലാത്തിനും നരകത്തിലെ വിലയും. എന്നാല്‍, നൈജീരിയക്കാരനായ ഓജോ ഒബനിയി ഇതിലൊന്നും വീണില്ല.
നല്ലൊരു കരകൗശലക്കാരനായ ഒബാനിയി തനിക്കുള്ള കാര്‍ നെയ്തെടുക്കുകയാണ് ചെയ്തത്. വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ അബദാനിലാണ് ഈ 40-കാരന്‍റെ വര്‍ക്‍ഷോപ്പ് സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ ഗാലറിയില്‍ കാണാം.

നെയ്തെടുത്ത കാര്‍!
ആഫ്രിക്കയില്‍ വളരുന്ന ഒരിനം പനയുടെ ചൂരലാണ് കാര്‍ നെയ്യുവാന്‍ ഉപയോഗിച്ചിരിക്കുന്നത്. വലിയ ഇലകളുള്ള ഈ മരത്തിന് റാഫിയ എന്നാണ് പേര്. ഈ മരത്തില്‍ നിന്നെടുക്കുന്ന ഫൈബര്‍ ആഫ്രിക്കയില്‍ കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിന് ധാരളമായി ഉപയോഗിക്കാറുണ്ട്. ഈ മരം ചെത്തി ഒരുതരം cultural drink പുറത്തെടുക്കാറുണ്ടെന്ന് വിക്കിപീഡിയ പറയുന്നു. നമ്മുടെ നാട്ടില്‍ 'സാംസ്കാരിക പാനീയം' എന്നു പറഞ്ഞാല്‍ കള്ളല്ലേ?

നെയ്തെടുത്ത കാര്‍!
കാറിന്‍റെ ബോഡി നെയ്തെടുത്തു എന്നത് ശരി. എന്നാല്‍, മറ്റ് കാര്യങ്ങളില്‍ ഈ നെയ്ത്തുവേല ഇല്ല. അതായത് ചേസിസ്, എന്‍ജിന്‍ തുടങ്ങിയവയെല്ലാം മറ്റ് കാറുകള്‍ക്കുള്ള പോലെത്തന്നെയാണ്.

നെയ്തെടുത്ത കാര്‍!
വാഹനത്തിന്‍റെ ഡോറുകള്‍, സീറ്റുകള്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം നെയ്തെടുത്തിരിക്കുകയാണ്. നെയ്തെടുത്തതിന്‍റെ ചാരുതയില്‍ നിന്ന് ഓജോ ഒബനിയിയുടെ കരവിരുത് മനസ്സിലാക്കാം.

നെയ്തെടുത്ത കാര്‍!
നൈജീരിയയിലെമ്പാടും ഓജോയുടെ നെയ്തെടുത്ത കാര്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

നെയ്തെടുത്ത കാര്‍!
ഇത്തരം സര്‍ഗാത്മകമായ നീക്കങ്ങള്‍ ഇന്ത്യയുടെ നാട്ടിന്‍പുറങ്ങളിലും നടക്കേണ്ടതുണ്ട്.

നെയ്തെടുത്ത കാര്‍!
കാര്‍ നെയ്ത്ത് ഒരു കുടില്‍ വ്യവസായമാക്കി മാറ്റിയാല്‍ നവലിബറല്‍ നയപരിപാടിക്കാര്‍ കുടുങ്ങിപ്പോയതു തന്നെ!

നെയ്തെടുത്ത കാര്‍!
റാഫിയ പനയിലാണ് നൈജീരിയക്കാരുടെ സംസ്കാരവും പൈതൃകവും ഉറങ്ങുന്നത്. പൈതൃക മരത്തില്‍ നിന്നുള്ള നാരുകള്‍ കൊണ്ട് നിര്‍മിച്ച കിടക്കയും കട്ടിലും തൊപ്പിയും കുട്ടയുമെല്ലാമാണ് നൈജീരിയക്കാര്‍ ഉപയോഗിക്കുന്നത്. കുടിക്കാന്‍ പൈതൃകമരത്തില്‍ നിന്ന് ചെത്തുന്ന സാംസ്കാരിക പാനിയവും! സംഗതി ഉഷാര്‍.


Click it and Unblock the Notifications








