സ്വാതന്ത്ര്യദിനാശംസകള്‍ (ഇച്ചിരി നേരത്തെ!)
ബ്രിട്ടിഷുകാര്‍ ഇന്ത്യയുടെ സമ്പത്ത് വളരെ വ്യവസ്ഥാപിതമായി മോഷ്ടിക്കുന്നതില്‍ രോഷാകുലരായിത്തീര്‍ന്ന രാജ്യത്തെ ജന്മിമാര്‍ ജനങ്ങളെ സംഘടിപ്പിക്കുകയും സമരം നയിക്കുകയും അത് വിജയിക്കുകയും ചെയ്തതിന്റെ ആണ്ടാഘോഷം നമ്മള്‍ കഴിഞ്ഞ 67 വര്‍ഷമായി കൊണ്ടാടി വരുന്നു. ഇക്കാലയളവിനുള്ളില്‍ വന്‍ തോതിലുള്ള മാറ്റങ്ങള്‍ക്ക് രാഷ്ട്ര സാക്ഷ്യം വഹിച്ചിട്ടുള്ളതായി നമുക്കറിയാവുന്നതാണ്. ഈ മാറ്റങ്ങള്‍ വളര്‍ച്ചയാണെന്ന് മേല്‍പ്പറഞ്ഞ ജന്മിമാരുടെ പിന്മുറക്കാരും, അല്ല, തളര്‍ച്ചയാണെന്ന് ജനങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. എന്തായിരുന്നാലും ഇതിനെ ഓട്ടോമൊബൈല്‍പരമായി എങ്ങനെ വിശദീകരിക്കാം എന്നതൊരു ചോദ്യമാണ്.
67 വര്‍ഷം മുമ്പ് നമ്മള്‍ തുടങ്ങിയത് അംബാസ്സഡര്‍ കാറിലാണ്. കൊളോണിയല്‍ ഡിസൈനിലുള്ള ഈ വാഹനത്തെ ഇന്ത്യന്‍ നിരത്തുകള്‍ അതിന്റെ ആത്മാവിനൊപ്പം ഇക്കാലമത്രയും ചേര്‍ത്തു പിടിച്ചു. പിന്നീട് മാരുതി 800ഉം പ്രീമിയര്‍ പദ്മിനിയുമെല്ലാം ഇന്ത്യയുടെ ഓട്ടോമോട്ടീവ് ആത്മാവില്‍ ഇടം കണ്ടെത്തി.
സ്വാതന്ത്ര്യ കാലത്തിനും മുമ്പുതന്നെ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ യൂറോപ്പിന്റെ ഓട്ടോമൊബൈല്‍ വിപ്ലവത്തിന്റെ കരുത്ത് രുചിച്ചറിഞ്ഞിട്ടുണ്ട്. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നുമൊക്കെയുള്ള കരുത്തുറ്റ ബൈക്കുകള്‍ ഇന്ത്യന്‍ യുദ്ധമുഖങ്ങളില്‍ എത്തിച്ചേര്‍ന്നു. ലോകയുദ്ധം നേരിച്ചു ബാധിച്ച വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും നിലവിലെ പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശത്തുമെല്ലാമായി ഈ ബൈക്കുകള്‍ ചീറിപ്പാഞ്ഞു. സുഭാഷ് ചന്ത്രബോസ്സിന്റെ സേനയ്ക്കു വേണ്ടി ജപ്പാനില്‍ നിന്ന് യുദ്ധകാലത്തിനായി പ്രത്യേകം നിര്‍മിച്ച ടൈപ്പ് 97 ബൈക്കുകള്‍ ഇന്ത്യയിലെത്തിച്ചേര്‍ന്നു.
ഈ കാലത്തില്‍ നിന്നാണ് ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വരുന്നത്.
വെസ്പയുടെ ക്ലാസിക് സൗന്ദര്യവും ഇന്ത്യയെ കണ്ടെത്തുകയുണ്ടായി. 1960കളില്‍ ഇടത്തരക്കാരന്റെ വാഹനസ്വപ്‌നങ്ങളില്‍ രണ്ടേരണ്ട് വണ്ടികള്‍ മാത്രമാണ് നിറഞ്ഞു നിന്നിരുന്നത്. ഒന്ന് വെസ്പയും മറ്റൊന്ന് അംബാസ്സഡറും.
ഇനിയിപ്പോ അതെല്ലാം പറഞ്ഞോണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല. മന്‍മോഹന്‍സിംഗ്ജി ഫിക്‌സ് ചെയ്ത ഡബിള്‍ ഡിജിറ്റ് ഗ്രോത്ത് ടാര്‍ഗറ്റ് പിടിക്കാന്‍ രാജ്യത്തെ ബാലന്മാര്‍ വരെ വലഞ്ഞ് പണിയെടുക്കുന്ന തിരക്കുകളിലാണ്. ഇതിനിടയില്‍, തലേന്ന് ബീവറേജ് തുറന്നിരിക്കുവാനും ഇഷ്ട ബ്രാന്‍ഡ് തീര്‍ന്നുപോകാതിരിക്കാനും പ്രാര്‍ത്ഥിക്കുന്ന കേരളീയന് ഒരായിരം സ്വാതന്ത്ര്യദിന 'സെലിബ്രേഷന്‍' ആശംസകള്‍. കുടെ, വണ്‍ഇന്ത്യ വായനക്കാര്‍ക്കായി ഒരുക്കുന്ന ഒരു കിടിലന്‍ സ്വാതന്ത്ര്യദിന വിരുന്ന് ദാ ദിവിടെ ക്ലിക്ക് ചെയ്താല്‍ കാണാനാവും. 70,000 ചിത്രങ്ങള്‍ കൊണ്ട് നിര്‍മിച്ച ഈ പതാകയിലെ ഓരോ ചിത്രവും ഓരോ വീഡിയോയെ ഉള്‍ക്കൊള്ളുന്നു!


Click it and Unblock the Notifications









