2 വ്യത്യസ്ത പങ്കാളികള്‍ക്കൊപ്പം ലോകകപ്പ് നേടിയ ഏക ക്രിക്കറ്റര്‍! 12 കോടിയുടെ ഫെറാറിയില്‍ കറങ്ങുന്ന വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടറും ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ നായകനുമായ ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) ആഡംബര കാര്‍ ശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയതായി റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയുടെ ഏറ്റവും പുതിയ മോഡലായ '12 സിലിന്‍ഡ്രി (Ferrari 12Cilindri) ആണ് താരം സ്വന്തമാക്കിയത്. സൂപ്പര്‍ കാര്‍ 8.5 കോടി രൂപ പ്രാരംഭ വിലയിലാണ് കമ്പനി പുറത്തിറക്കിയതെങ്കിലും പാണ്ഡ്യ ഓടിച്ച കാറിന് ഏകദേശം 12 കോടി രൂപയാണ് വില.

പ്രശസ്ത നടി മഹിഹ ശര്‍മ്മയ്‌ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യ ഈ പുതിയ കാറില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്‌പോര്‍ട്‌സ് ടുഡേയുടെ യൂട്യൂബ് ചാനലില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ക്കിടയില്‍ ഹാര്‍ദിക്കിന്റെ പുതിയ ആഡംബര കാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. ഫെറാറിയുടെ പാരമ്പര്യം വിളിച്ചോതുന്ന '12 സിലിന്‍ഡ്രി' അതിന്റെ മെക്കാനിക്കല്‍ കരുത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്.

hardik pandya 12 cillindri

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കരുത്തുറ്റ V12 എഞ്ചിനാണ് ഈ കാറിന് കരുത്തേകുന്നത്. ഈ 6.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ അതിവേഗതയും മികച്ച ഡ്രൈവിംഗ് അനുഭവവുമാണ് ഡ്രൈവര്‍മാര്‍ക്ക് സമ്മാനിക്കുന്നത്. സൂപ്പര്‍ കാര്‍ പ്രേമികള്‍ക്ക് ഈ എഞ്ചിന്‍ ഏറെ പ്രിയപ്പെട്ടതാണ്. പരമാവധി 819 bhp പവറും 678 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന രീതിയില്‍ റോഡുകളില്‍ മിന്നല്‍ വേഗത്തില്‍ കുതിക്കാന്‍ പാകത്തിലാണ് ഇതിന്റെ എഞ്ചിന്‍ ട്യൂണിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

8 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് റിയര്‍ വീലുകളിലേക്ക് പവര്‍ അയക്കുന്നത്. വെറും 2.9 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് ഈ ഫെറാറി മോഡല്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തും. ഫെറാറി നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും വേഗതയേറിയ ഫ്രണ്ട് എഞ്ചിന്‍ മോഡലാണ് 12സിലിന്‍ഡ്രി. മണിക്കൂറില്‍ 340 കിലോമീറ്ററാണ് ഈ സൂപ്പര്‍ കാറിന്റെ പരമാവധി വേഗത. ഇത് വാഹനത്തിന്റെ പ്രകടനക്ഷമത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.

hardik pandya 12 cillindri

ഫെറാറി 12 സിലിന്‍ഡ്രിയില്‍ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഡ്യുവല്‍-കോക്ക്പിറ്റ് ഇന്റീരിയര്‍ ലേഔട്ടാണ് വരുന്നത്. ഡ്രൈവര്‍ക്ക് 15.6 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ ലഭിക്കുന്നു. ഇന്‍ഫോടെയിന്‍മെന്റിനും ക്ലൈമറ്റ് കണ്‍ട്രോളിനുമായി 10.25 ഇഞ്ച് സ്‌ക്രീനുമുണ്ട്. കോ-പാസഞ്ചര്‍ക്ക് മുന്നില്‍ 8.8 ഇഞ്ച് സ്‌ക്രീന്‍ കൂടി സ്ഥാപിച്ചിരിക്കുന്നു. കാര്‍ബണ്‍ ഫൈബര്‍ ട്രിം, അലുമിനിയം ആക്സന്ററുകള്‍, പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററി എന്നിവയുടെ ഉപയോഗത്തിലൂടെ ആഡംബരവും സ്പോര്‍ടി സ്വഭാവവും സംയോജിപ്പിക്കുന്ന ക്യാബിനാണ് ഇതില്‍ ഫെറാറി ഒരുക്കിയിരിക്കുന്നത്.

ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഡ്രൈവിംഗ് ഇലക്ട്രോണിക്‌സിനൊപ്പം ADAS സ്യൂട്ടും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയുടെ കാര്‍ ശേഖരം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. റോള്‍സ് റോയ്‌സ് ഫാന്റം (Rolls Royce Phantom), ലംബോര്‍ഗിനി ഉറൂസ് (Lamborghini Urus) തുടങ്ങിയ ലോകോത്തര കാറുകള്‍ താരത്തിന്റെ ഗരാജിലുണ്ട്. മെര്‍സിഡീസ് AMG G63, റേഞ്ച് റോവര്‍ വോഗ്, ഔഡി A6 തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് പ്രധാന വാഹനങ്ങള്‍.

pandya gifted defender ex-wife son

അടുത്തിടെ മകന്‍ അഗസ്ത്യക്കും മുന്‍ പങ്കാളി നടാഷ സ്റ്റാന്‍കോവിചിനുമായി താരം പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ സമ്മാനിച്ചിരുന്നു. എക്കണോമിക് ടൈംസ് അടക്കം നിരവധി മാധ്യമങ്ങള്‍ ഈ പുതിയ ഫെറാറി ഹര്‍ദിക്കിന്റെ ഗരാജിലെ പുതിയ കൂട്ടിച്ചേര്‍ക്കലാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തന്റെ ക്രിക്കറ്റ് കളത്തിലെ മികവിനൊപ്പം തന്നെ ആഡംബര ജീവിതശൈലിയുടെ കാര്യത്തിലും ഹാര്‍ദിക് എപ്പോഴും തലക്കെട്ടുകള്‍ സൃഷ്ടിക്കാറുണ്ട്.

പുതിയ ഫെറാറിയുടെ വരവോടെ പാണ്ഡ്യയുടെ കാര്‍ ശേഖരം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സെലിബ്രിറ്റി ഗരാജുകളില്‍ ഒന്നായി മാറി.വ്യക്തി ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകള്‍ക്കിടയിലും തന്റെ വാഹനങ്ങളോടുള്ള അടങ്ങാത്ത താല്‍പ്പര്യം ഹാര്‍ദിക് മറച്ചുപിടിക്കുന്നില്ല. നടാഷ സ്റ്റാന്‍കോവിച്ചുമായി വേര്‍പിരിഞ്ഞ ശേഷം ഇപ്പോള്‍ മഹിഹ ശര്‍മയുമായി താരം ഡേറ്റിങ്ങിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പങ്കാളിക്കൊപ്പം ഹര്‍ദിക്കിനെ ഇതിന് മുമ്പും പൊതുമധ്യത്തില്‍ കണ്ടതിനാല്‍ പുത്തന്‍ ഫെറാറിയുടെ സാങ്കേതിക മികവിനെ കുറിച്ചാണ് നെറ്റിസണ്‍സ് ചര്‍ച്ച ചെയ്യുന്നത്.

ഫെറാറി 12 സിലിന്‍ഡ്രി പോലുള്ള വാഹനങ്ങള്‍ ഇന്ത്യയില്‍ വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ സ്വന്തമായുള്ളൂ. അതിന്റെ ഡിസൈനും ഏറോഡൈനാമിക് സവിശേഷതകളും ലോകോത്തര നിലവാരത്തിലുള്ളതാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ഈ പുതിയ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ വലിയ കാഴ്ചാനുഭവമായിരിക്കുമെന്നുറപ്പാണ്. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Thursday, March 19, 2026, 14:18 [IST]
English summary
Hardik pandya buys new ferrari 12cilindri price specs viral video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X