കാറുകള്‍ക്കായി 37 ദിവസം കൊണ്ട് പൊടിച്ചത് ₹17 കോടി! കാമുകിക്ക് പാണ്ഡ്യ സമ്മാനിച്ച ബെൻസ് അൽപ്പം സ്പെഷ്യലാണ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടറും ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ നായകനുമായ ഹര്‍ദിക് പാണ്ഡ്യ (Hardik Pandya) കളത്തിനകത്തും പുറത്തും സ്ഥിരമായി തലക്കെട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ക്രിക്കറ്റ് കളിച്ചും പരസ്യങ്ങളിലൂടെയും കോടികള്‍ സമ്പാദിക്കുന്ന പാണ്ഡ്യ ആഡംബര ജീവിതശൈലിയാണ് പിന്തുടരുന്നത്. തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ഹൈ-എന്‍ഡ് ലക്ഷ്വറി കാറുകള്‍ (Luxury Car) വാങ്ങാനാണ് പാണ്ഡ്യ ചെലവിടുന്നത്. ഇപ്പോള്‍ തന്റെ കാമുകിക്ക് വില കൂടിയ കാര്‍ സമ്മാനമായി നല്‍കിയ താരത്തിന്റെ ലക്ഷ്വറി വാഹനങ്ങളോടുള്ള കമ്പമാണ് ഇന്റര്‍നെറ്റില്‍ വീണ്ടും ചര്‍ച്ചയായി.
ഏകദേശം 1.7 കോടി രൂപ വിലമതിക്കുന്ന മെര്‍സിഡീസ് ബെന്‍സ് V-ക്ലാസ് (Mercedes-Benz V-Class) ആഡംബര വാഹനമാണ് പാണ്ഡ്യ തന്റെ കാമുകിയായ മഹിക ശര്‍മക്ക് സമ്മാനിച്ചത്. 2026 മെര്‍സിഡീസ് ബെന്‍സ് V-ക്ലാസിന്റെ ഇന്ത്യയിലെ ആദ്യത്തെ ഉടമകളായി ക്രിക്കറ്റിലെ പുതിയ 'പവര്‍ കപ്പിള്‍സ്' മാറി. രാജ്യം മൊത്തം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആവേശത്തിലേക്ക് അലിഞ്ഞ്‌ചേര്‍ന്ന സമയത്തായിരുന്നു മുംബൈ നായകന്റെ സര്‍പ്രൈസ്.

മോഡലും നടിയുമായ മഹികയ്‌ക്കൊപ്പം താരം പുതിയ കാറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം മെര്‍സിഡീസ് ബെന്‍സ് ഡീലര്‍മാരായ ഓട്ടോഹാംഗര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.കഴിഞ്ഞ കുറച്ചു ആഴ്ചകളായി തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കുമായി വാഹനങ്ങള്‍ വാങ്ങുന്നതിനായി കോടികളാണ് ഹര്‍ദിക് പൊടിച്ചത്. മഹികയ്ക്ക് കാര്‍ സമ്മാനിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് 12 കോടി രൂപ വിലമതിക്കുന്ന ഫെറാറി 12സിലിന്‍ഡ്രി ഹര്‍ദിക് സ്വന്തമാക്കിയിരുന്നു.
37 ദിവസത്തിനിടയില്‍ ഏകദേശം 17 കോടി രൂപയിലധികം രൂപയോളമാണ് ഹര്‍ദിക് ആഡംബര കാറുകള്‍ക്കയി ചിലവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 22-ന് തന്റെ മകന്‍ അഗസ്ത്യക്കും മുന്‍ ഭാര്യ നടാഷ സ്റ്റാന്‍കോവിചിനുമായി 4 കോടി രൂപ വിലയുള്ള ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവി സമ്മാനിച്ചുകൊണ്ടായിരുന്നു ഈ പരമ്പരയ്ക്ക് തുടക്കമിട്ടത്.

തുടര്‍ന്ന് മാര്‍ച്ച് 15-ന് സ്വന്തം ശേഖരത്തിലേക്ക് 12 കോടി രൂപയുടെ ഫെറാറി 12സിലിന്‍ഡ്രിയും താരം ചേര്‍ത്തു. വാഹനപ്രേമികളെ അമ്പരപ്പിക്കുന്ന നീക്കങ്ങളായിരുന്നു ഇതെല്ലാം. മാര്‍ച്ച് 29-നാണ് താരം കാമുകിക്ക് 1.7 കോടിയുടെ മെര്‍സിഡീസ് ബെന്‍സ് സമ്മാനമായി നല്‍കിയ വിവരം പുറത്തുവന്നത്. മെര്‍സിഡീസ് V-ക്ലാസിന്റെ പുതിയ തലമുറ പതിപ്പ് ഈ മാസമാണ് പുറത്തിറങ്ങിയത്.
മെര്‍സിഡീസ് V-ക്ലാസിന്റെ ഇന്ത്യ സ്‌പെക് എക്റ്റന്റഡ് വീല്‍ബേസ് കോണ്‍ഫിഗറേഷനില്‍ മാത്രമാണ് ലഭ്യമാകുന്നത്. . ഒബ്സിഡിയന്‍ ബ്ലാക്ക്, ഹൈ-ടെക് സില്‍വര്‍, ആല്‍പൈന്‍ ഗ്രേ, സോഡാലൈറ്റ് ബ്ലൂ, ക്രിസ്റ്റല്‍ വൈറ്റ് എന്നീ അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ഈ ലക്ഷ്വറി എംപിവി ലഭ്യമാകും. നാല് സീറ്റുകളുള്ള ലക്ഷ്വറി ലേഔട്ടിലും ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനിലും V-ക്ലാസ് സ്വന്തമാക്കാം. 3,430 mm എക്സ്ട്രാ ലോംഗ് വീല്‍ബേസ് V-ക്ലാസിനെ അതിന്റെ സെഗ്മെന്റിലെ ഏറ്റവും നീളമേറിയ മോഡലാക്കി മാറ്റുന്നു.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുള്ള V300d മോഡല്‍ 237 bhp പവര്‍ ഉത്പാദിപ്പിക്കുന്നു. പെട്രോള്‍ പതിപ്പായ V300 മോഡലിന് 231 bhp കരുത്താണുള്ളത്. രണ്ട് എഞ്ചിനുകളും 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രത്യേകം ട്യൂണ്‍ ചെയ്ത അഡാപ്റ്റീവ് ഡാമ്പിംഗ് സഹിതമുള്ള എയര്‍മാറ്റിക് (AIRMATIC) സസ്പെന്‍ഷന്‍ സംവിധാനം സുഖമമായ യാത്രകള്‍ സമ്മാനിക്കുന്നു. മെര്‍സിഡീസ് മോഡലായതിനാല്‍ തന്നെ നിരവധി ആഡംബര സവിശേഷതകള്‍ ഈ ലക്ഷ്വറി എംപിവിയില്‍ ലഭിക്കുന്നു. മികച്ച ശ്രവ്യാനുഭവം നല്‍കുന്നതിനായി ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുള്ള 15 സ്പീക്കറുകളുള്ള 650W ബര്‍മെസ്റ്റര്‍ (Burmester) ഓഡിയോ സിസ്റ്റമാണ് ജര്‍മന്‍ ബ്രാന്‍ഡ് നകിയിരിക്കുന്നത്.
ഇന്‍ഫോടെയ്ന്‍മെന്റിനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി രണ്ട് കണക്റ്റഡ് ടച്ച്‌സ്‌ക്രീനുകളും ലക്ഷ്വറി എംപിവിയിലുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ മോഡേണ്‍ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്. ക്ലൈമറ്റ് കണ്‍ട്രോളുകള്‍ക്കായി സമര്‍പ്പിത ഫിസിക്കല്‍ ബട്ടണുകളും ക്യാബിന്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ആംബിയന്റ് ലൈറ്റിംഗും ഇതില്‍ ഉള്‍പ്പെടുന്നു. V-ക്ലാസിലൂടെ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി എല്ലാ സീറ്റുകളിലും ഹീറ്റിംഗ്, വെന്റിലേഷന്‍, മസാജ് ഫംഗ്ഷനുകള്‍ വാഗ്ദാനം ചെയ്യുകയാണ് മെര്‍സിഡീസ് ബെന്‍സ്.
പ്രത്യേക ക്യാപ്റ്റന്‍ സീറ്റുകളും കാലുകള്‍ നീട്ടിവെക്കാനുള്ള എക്സ്റ്റെന്‍ഡബിള്‍ ലെഗ് സപ്പോര്‍ട്ടും യാത്രക്കാര്‍ക്ക് വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രയ്ക്ക് തുല്യമായ അനുഭവം നല്‍കുന്നു. മികച്ച ലെഗ്‌റൂമും അത്യാധുനിക സൗകര്യങ്ങളും V-ക്ലാസിനെ ബിസിനസ് യാത്രകള്‍ക്ക് അനുയോജ്യമാക്കുന്നു. ടൊയോട്ട വെല്‍ഫെയറിനും ലെക്‌സസ് LM 350h എന്നീ മോഡലുകളുടെ എതിരാളിയെ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഏറ്റെടുക്കുമെന്നതിന്റെ തെളിവാണ് പാണ്ഡ്യയുടെ പര്‍ച്ചേസ്.
തന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ മഹിക നല്‍കുന്ന പിന്തുണ വലുതാണെന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ള ഹര്‍ദിക് പങ്കാളിക്ക് പറ്റിയ ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നാണ് നല്‍കിയിരിക്കുന്നത്. ആഡംബര ജീവിതം നയിക്കുമ്പോഴും ചുറ്റുമുള്ളവരെ പരിഗണിക്കാന്‍ മറക്കാത്ത താരം വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം ഗ്രൗണ്ട് സ്റ്റാഫിന് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി മാതൃകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ കാമുകിക്ക് സമ്മാനമായി നല്‍കിയ പുതിയ കാറിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.


Click it and Unblock the Notifications








