ടീം മാറുന്ന പോലെയല്ലേ കാറിന്റെ നിറം മാറ്റുന്നത്! 16.35 കോടി മുടക്കി മുംബൈ നിലനിർത്തിയ താരത്തെ പിടികിട്ടിയോ?
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡാണ് ലാന്‍ഡ് റോവര്‍. ബ്രിട്ടീഷ് ബ്രാന്‍ഡ് പുറത്തിറക്കുന്ന ലോകോത്തര എസ്‌യുവിയാണ് റേഞ്ച് റോവര്‍. ഇന്ത്യയിലെ പണക്കാരും സെലിബ്രിറ്റികളുമെല്ലാം ഈ കരുത്തന്‍ എസ്‌യുവിയുടെ ഫാന്‍സാണ്. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ഹര്‍ദിക് പാണ്ഡ്യ (Hardik Pandya). കളത്തിനകത്തും പുറത്തും വിവാദങ്ങളില്‍ ചെന്ന് തലയിടാറുണ്ടെങ്കിലും മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ കഴിവില്‍ ആര്‍ക്കും സംശയം കാണില്ല. അതിന് ഈ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനലിലെ ആ ഒരു ഓവര്‍ മതി.
ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ നാട്ടില്‍ എത്തിയ പാണ്ഡ്യ രണ്ട് പുത്തന്‍ കാറുകള്‍ വാങ്ങിയിരുന്നു. ഏകദേശം 1.6 കോടി രൂപ വില വരുന്ന റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവിയായിരുന്നു അതില്‍ ഒന്ന്. പുത്തന്‍ എസ്‌യുവിയില്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയ പാണ്ഡ്യയുടെ ചിത്രങ്ങള്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാണ്ഡ്യയുടെ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.

ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ പാണ്ഡ്യ വീണ്ടും മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് പാപ്പരാസികളുടെ ക്യാമറയില്‍ പതിഞ്ഞത്. ആരാധകര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത പാണ്ഡ്യ കയറിപ്പോയത് ബോള്‍ഡ് മാറ്റ് റെഡ് ഫിനിഷില്‍ സ്‌റ്റൈല്‍ ചെയ്ത റേഞ്ച് റോവര്‍ സ്‌പോര്‍ടിലാണ്. കഴിഞ്ഞ മാസം വാങ്ങുമ്പോള്‍ ക്ലാസി സാന്‍േററിനി ബ്ലാക്ക് നിറത്തിലായിരുന്ന കാര്‍ പാണ്ഡ്യ മോഡിഫൈ ചെയ്യുകയായിരുന്നു. കൂവലുകള്‍ കൈയ്യടിയാക്കി മാറ്റുന്ന താരത്തിന് ഇതെല്ലാം നിസാരമെന്നാണ് ആരാധകര്‍ പറയുന്നത്.
സെലിബ്രിറ്റികള്‍ കോടികള്‍ മുടക്കി കാര്‍ വാങ്ങുമ്പോള്‍ അതിനൊരു ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനും ശ്രമിക്കുമല്ലോ. ഹര്‍ദിക് തന്റെ റേഞ്ച് റോവറിന് ഐക്കണിക് '1234' നമ്പറാണ് നല്‍കിയത്. താരത്തിന്റെ മെര്‍സിഡീസ് ബെന്‍സ് G63 AMG-ക്ക് ഇതേ നമ്പറാണ്. അഗ്രസീവ് സ്റ്റൈലിംഗ് ലഭിക്കുന്ന റേഞ്ച് റോവര്‍ സ്പോര്‍ടിന്റെ പുതിയ തലമുറ പതിപ്പാണ് ഹര്‍ദിക് വാങ്ങിയിരിക്കുന്നത്.

എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്ലീക്ക് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ബ്ലാക്ക്ഡ് ഔട്ട് ഗ്രില്‍ , 22 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് കാറിന്റെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. നിരവധി അത്യാഡംബര സുഖസൗകര്യങ്ങള്‍ റേഞ്ച് റോവര്‍ സ്‌പോര്‍ടില്‍ ബ്രിട്ടീഷ് ബ്രാന്‍ഡ് സജ്ജീകരിച്ചിരിക്കുന്നു. ഹീറ്റിംഗും വെന്റിലേഷനുമുള്ള പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ ക്രമീകരിക്കാവുന്ന റിക്ലൈന്‍ ഫംഗ്ഷനോടുകൂടിയ വെന്റിലേറ്റഡ് റിയര്‍ സീറ്റുകള്‍ എന്നിവയാണ് അതിൽ ഒന്ന്.
11.4 ഇഞ്ച് റിയര്‍-സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, 3D സറൗണ്ടോടുകൂടിയ മെറിഡിയന്‍ സൗണ്ട് സിസ്റ്റം, ക്വാഡ്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സോഫ്റ്റ്-ക്ലോസ് ഡോറുകള്‍, 360-ഡിഗ്രി ക്യാമറ എന്നിവയാണ് ഈ കാറില്‍ വരുന്ന ചില സുപ്രധാന ഫീച്ചറുകള്‍.3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് V6 പെട്രോള്‍ എഞ്ചിനാണ് ഹാര്‍ദിക് പാണ്ഡ്യയുടെ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന് കരുത്ത് പകരുന്നത്.

പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. അഡാപ്റ്റീവ് ഹൈറ്റ് കണ്‍ട്രോളോടുകൂടിയ എയര്‍ സസ്പെന്‍ഷന്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (അഉഅട), രണ്ട് ഓഫ്-റോഡ് മോഡുകളുള്ള ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തിനായുള്ള ടെറൈന്‍ റെസ്‌പോണ്‍സ് എന്നിവയും റേഞ്ച് റോവര്‍ സ്‌പോര്‍ട്ടില്‍ ലഭ്യമാണ്.
ഈ റേഞ്ച് റോവര്‍ അദ്ദേഹത്തിന്റെ ഗാരേജിലെ ഒരേയൊരു ആഡംബര വാഹനമാണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. 2024-ലെ കണക്കുകള്‍ പ്രകാരം ഹര്‍ദിക് പാണ്ഡ്യയുടെ ആസ്തി 91 കോടി രൂപയാണ്. ബിസിസിഐയുടെ എ ഗ്രേഡ് കളിക്കാരനായ പാണ്ഡ്യക്ക് വാര്‍ഷിക ശമ്പളമായി കിട്ടുന്നത് 5 കോടി രൂപയാണ്. 16.35 കോടി രൂപ നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയെ മെഗാ താരലേലത്തിന് മുമ്പായി നിലനിര്‍ത്തിയത്.
സമ്പാദ്യത്തിന്റെ ഒരു പങ്ക് ആഡംബര കാറുകള്‍ വാങ്ങാനാണ് പാണ്ഡ്യ ചെലവാക്കുന്നത്. റേഞ്ച് റോവര്‍ വാങ്ങുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഏറ്റവും പുതിയ ക്രഷ് ആയ ലെക്‌സസ് LM 350h അള്‍ട്ര ലക്ഷ്വറി എംപിവി ഹര്‍ദിക് ഗരാജിലെത്തിച്ചിരുന്നു. ഔഡി A6, ലംബോര്‍ഗിനി ഹുറാകാന്‍ EVO, റേഞ്ച് റോവര്‍ വോഗ്, എലൈറ്റ് റോള്‍സ് റോയ്‌സ്, പോര്‍ഷ കയെന്‍ എന്നിവയാണ് ഹാര്‍ദിക്കിന്റെ ഗരാജിലുള്ള മറ്റ് ശ്രദ്ധേയ കാര്‍ മോഡലുകള്‍.


Click it and Unblock the Notifications








