32-ാം വയസിൽ ബന്ധം പിരിഞ്ഞു; മുൻ ഭർത്താവ് പ്രശസ്ത ക്രിക്കറ്റർ; താരത്തിൻ്റെ കറക്കം BMW 6 സീരിസിൽ
സിനിമ താരങ്ങളെ പോലെ തന്നെ ക്രിക്കറ്റ് താരങ്ങൾക്കും വാഹനങ്ങളോട് പ്രത്യേക കമ്പമാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിൽ പ്രധാനിയാണ് ഹർദിക് പാണ്ഡ്യ. ഗാരേജിൽ കോടികൾ വിലയുളള നിരവധി കാറുകളുണ്ട്. 2024 -ൽ ആയിരുന്നു ഹർദിക് പാണ്ഡ്യ തൻ്റെ ഭാര്യയായ നടാഷ സ്റ്റാൻകോവിക്കുമായി ബന്ധം പിരിഞ്ഞത്. 2020-ൽ മതങ്ങളോടുളള ബഹുമാനാർത്ഥം ഭാര്യയെ മൂന്ന് മതാചാര പ്രകാരം കല്ല്യാണം കഴിച്ചത് വലിയ വാർത്തയായിരുന്നു. നടാഷ സ്റ്റാൻകോവിക്ക് ബാന്ദ്രയിലെ ഒരു ജിമ്മിൽ നിന്ന് ഇറങ്ങി വരുകയും BMW 6 സീരിസിൽ കയറി പോകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ജിമ്മിലെ ട്രെയിനറുമായി സംസാരിച്ചു കൊണ്ട് പുറത്തേക്ക് വരുന്നത് വീഡിയോയിൽ കാണാം.
6 സീരീസ് GT ഇന്ത്യയിൽ 2018-ൽ അവതരിപ്പിക്കുകയും 2021-ൽ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്ത മുൻ-ജെൻ 5 സീരീസിൻ്റെ ഒരു ലോംഗ്-വീൽബേസ് പതിപ്പായിരുന്നു. 6 സീരീസ് GT ഇന്ത്യയിൽ 258hp, 2.0-ലിറ്റർ പെട്രോൾ അല്ലെങ്കിൽ 190hp, 2.0-ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയിൽ ആയിരുന്നു ലഭിച്ചിരുന്നത്.

ആപ്പിള്‍ കാര്‍പ്ലേ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, i ഡ്രൈവ് സിസ്റ്റമാണ് ബിഎംഡബ്ല്യു 6 GT-യിലെ മറ്റ് സാങ്കേതികത, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് പാഡ് ഉപയോഗിച്ച് വയര്‍ലെസ് കണക്റ്റിവിറ്റിയും വാഹനത്തില്‍ കമ്പനി നല്‍കും. സ്റ്റാന്‍ഡേര്‍ഡ് 620d ഡീസല്‍ 2.0 ലിറ്റര്‍ ടര്‍ബോ 4-പോട്ട് വാഗ്ദാനം ചെയ്യും. അത് 190 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും.
630d ലൈനിന്റെ മുകളില്‍ 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ എഞ്ചിന്‍ ഉണ്ടായിരിക്കും. ഈ യൂണിറ്റ് 265 bhp കരുത്തും 620 Nm torque ഉം സൃഷ്ടിക്കും. എല്ലാ എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക്, 2-ആക്സില്‍ എയര്‍ സസ്പെന്‍ഷനുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കുന്നു. മോഡലിന് 66 ലക്ഷം മുതല്‍ 77 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
കഴിഞ്ഞ വർഷം ലെക്‌സസ് LM 350h ആഡംബര എംപിവി വാങ്ങിയ ഹര്‍ദിക് അധികം താമസിക്കാതെ തന്നെ ഒരു പുത്തന്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് സ്വന്തമാക്കിയിരുന്നു. ഏകദേശം 1.6 കോടി രൂപയാണ് ഈ ലക്ഷ്വറി എസ്‌യുവിയുടെ വില. സാന്റോറിനി ബ്ലാക്ക് നിറത്തിലുള്ള SE ഡൈനാമിക് വേരിയന്റാണ് ഹര്‍ദിക് തെരഞ്ഞെടുത്തിരിക്കുന്നത്. തന്റെ മെര്‍സിഡീസ് ബെന്‍സ് G63 AMG-യുടെ അതേ മാതൃകയിൽ '1234' എന്ന ഫാന്‍സി നമ്പര്‍പ്ലേറ്റും കാറിന് നല്‍കിയിരുന്നു.
അഗ്രസീവ് സ്‌റ്റൈലിംഗ് ലഭിക്കുന്ന റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ പുതിയ തലമുറ പതിപ്പാണ് ഹര്‍ദിക് വാങ്ങിയത്. എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ബ്ലാക്ക്ഡ് ഔട്ട് ഗ്രില്‍ തുടങ്ങിയവയാണ് ഈ ലക്ഷ്വറി എസ്‌യുവിയുടെ മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. 22 ഇഞ്ച് അലോയ് വീലുകളിലാണ് ഈ കാര്‍ ഓടുന്നത്. റേഞ്ച് റോവര്‍ മോഡലിന്റെ അകത്തളവും സമ്പന്നമാണ്.
ഹീറ്റിംഗും വെന്റിലേഷനുമുള്ള പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ ക്രമീകരിക്കാവുന്ന റിക്ലൈന്‍ ഫംഗ്ഷനോടുകൂടിയ വെന്റിലേറ്റഡ് റിയര്‍ സീറ്റുകള്‍, 11.4 ഇഞ്ച് റിയര്‍-സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, 3D സറൗണ്ടോടുകൂടിയ മെറിഡിയന്‍ സൗണ്ട് സിസ്റ്റം, ക്വാഡ്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സോഫ്റ്റ്-ക്ലോസ് ഡോറുകള്‍, 360-ഡിഗ്രി ക്യാമറ,എന്നിവയാണ് ഈ കാറില്‍ വരുന്ന ചില സുപ്രധാന ഫീച്ചറുകള്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








