വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായ ക്രിക്കറ്ററുടെ മുന്‍ഭാര്യ! കെടിഎമ്മിലെത്തിയ ബെസ്റ്റിക്ക് കൊടുത്തത് എന്താകും?
സെലിബ്രിറ്റികളുടെ വിവാഹം പോലെ തന്നെ വിവാഹമോചനവും വലിയ വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. ഇന്ത്യയില്‍ വിവാഹമോചന കേസുകള്‍ വളരെ അപൂര്‍വമായിരുന്നുവെങ്കിലും അടുത്തിടെയായി ഇത്തരം കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പ്രത്യേകിച്ചും സിനിമാ താരങ്ങള്‍ക്കും കായിക താരങ്ങളുടെയും ദാമ്പത്യജീവിതത്തിന്റെ കാര്യമാകുമ്പോള്‍ അത് വാര്‍ത്തയാകുകയും ചെയ്യുന്നു. സമീപകാലത്ത് കോളിളക്കം സൃഷ്ടിച്ച ഒരു ഡിവേഴ്‌സ് കേസ് ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യൂസ്‌വേന്ദ്ര ചഹല്‍-ധനശ്രീ വര്‍മ ദമ്പതികളുടേത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഇരുവരും വേര്‍പിരിയാന്‍ പോകുകയാണെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ജീവനാംശവുമെല്ലാം വലിയ ചര്‍ച്ചയായി.
വിവാഹമോചനം നേടിയ ആദ്യ ക്രിക്കറ്റ് താരമൊന്നുമല്ല ചഹല്‍. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനുമായ ഹര്‍ദിക് പാണ്ഡ്യ (Hardik Pandya) കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചിതനായത്.2020-ലാണ് ഹാര്‍ദികും ഡാന്‍സറും മോഡലും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ നടാഷ നടാഷ സ്റ്റാന്‍കോവിച്ചും (Natasa Stankovic) വിവാഹിതരായത്. ലോക്ഡൗണിനിടയില്‍ രഹസ്യമായായിരുന്നു സെര്‍ബിയക്കാരിയുമായുള്ള ക്രിക്കറ്ററുടെ വിവാഹം. അതേവര്‍ഷം ജൂലായില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു.

2023-ല്‍ ആര്‍ഭാടപൂര്‍വ്വം വിവാഹം ഔദ്യോഗികമായി വീണ്ടും നടത്തി. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത പ്രീ വെഡ്ഡിങ് ആഘോഷവും സല്‍ക്കാരവുമെല്ലാം നടത്തിയെങ്കിലും അധികം വൈകാതെ ഇരുവരുടെയും ബന്ധത്തില്‍ ഉലച്ചില്‍ തട്ടി. 2024 ജൂലൈയിലായിരുന്നു വേര്‍പിരിയല്‍. എന്നാല്‍ മകന്‍ അഗസ്ത്യയുടെ കാര്യങ്ങള്‍ ഇരുവരും ഒന്നിച്ചാണ് നോക്കുന്നത്. ട്വന്റി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ നേടിയ പാണ്ഡ്യ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മികച്ച രീതിയില്‍ നയിച്ച് വരികയാണ്.
ഹര്‍ദിക്കുമായി വേര്‍പിരിഞ്ഞെങ്കിലും നടാഷ ഇന്നും പാപ്പരാസികള്‍ക്ക് പ്രിയപ്പെട്ടവളാണ്. പലപ്പോഴും നടാഷ സ്റ്റാന്‍കോവിച്ചിനെ മുംബൈയിലെ ജിമ്മില്‍ കാണാറുണ്ട്. ഇപ്പോള്‍ നടാഷ സ്റ്റാന്‍കോവിച്ച് ജിമ്മില്‍ നിന്ന് പുറത്തുവരുന്നതിന്റെ ഒരു വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലാകുകയാണ്. ജിമ്മില്‍ നിന്ന് ഇറങ്ങി വരുന്ന നടാഷ സ്റ്റാന്‍കോവിച്ച് ബിഎംഡബ്ല്യു 6 സീരീസ് ജിടിയില്‍ കയറപ്പോകുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഈ വീഡിയോ ശ്രദ്ധിക്കപ്പെടാനുള്ള കാരണം നടാഷയുടെ കൂടെയുണ്ടായിരുന്ന യുവാവാണ്.

വൈറല്‍ വീഡിയോയില്‍ നടാഷ കാറില്‍ കയറുന്നതിന് മുമ്പ് ബൈക്കില്‍ ഇരിക്കുന്ന ഒരാള്‍ക്ക് ചോക്ലേറ്റ് നല്‍കുന്നത് നമുക്ക് കാണാം. ചോക്ലേറ്റ് വാങ്ങിയ വ്യക്തി നടാഷ സ്റ്റാന്‍കോവിച്ചിന്റെ അടുത്ത സുഹൃത്തായ അലക്സ് അലക്‌സാണ്ടറാണ്. ജിം ട്രെയിനറായ ഇദ്ദേഹവും സെര്‍ബിയക്കാരനാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. ഏതായാലും നടാഷയെ കാത്ത് അലക്‌സ് തന്റെ കെടിഎം ആര്‍സി 200 ബൈക്കില്‍ ഇരിക്കവേയാണ് ക്യാമറയില്‍ പതിഞ്ഞത്.
ഈ ബൈക്ക് 2024 ഡിസംബര്‍ ആദ്യത്തിലാണ് രജിസ്റ്റര്‍ ചെയ്തത്. അതായത് ഇത് ഒരു പുത്തന്‍ ബൈക്ക് ആണ്. ഈ ബൈക്ക് അലക്‌സിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഓസ്ട്രിയന്‍ വാഹന നിര്‍മാതാക്കളായ കെടിഎം പുറത്തിറക്കുന്ന ഒരു സ്പോർട്സ് ബൈക്കാണ് കെടിഎം ആര്‍സി 200.
കെടിഎം ആർസി 200 രണ്ട് വേരിയന്റുകളിലും 3 നിറങ്ങളിലും ലഭ്യമാണ്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 2.15 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഈ ബൈക്ക് വില്‍പ്പനക്കെത്തുന്നത്. ഈ ബൈക്കിന്റെ ടോപ് സ്‌പെക് വേരിയന്റിന്റെ വില 2.21 ലക്ഷം രൂപയാണ്. ഇവ എക്സ്-ഷോറൂം വിലകളാണ്. 199.5 സിസി എഞ്ചിനാണ് കെടിഎം ആര്‍സി 200 ബൈക്കിന് കരുത്തേകുന്നത്. പരമാവധി 25 PS പവറും 19.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു.172 കിലോഗ്രാമാണ് ഈ ബൈക്കിന്റെ ഭാരം. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ക്കൊപ്പം, കെടിഎം ആര്‍സി 200-ല്‍ ആന്റി-ലോക്കിംഗ് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ണ്ട്. ഇന്ത്യന്‍ വിപണിയില്‍ ബജാജ് പള്‍സര്‍ NS 200, ബജാജ് പള്‍സര്‍ RS 200 എന്നിവയോടാണ് കെടിഎം RC 200 മത്സരിക്കുന്നത്.
നടാഷ സ്റ്റാന്‍കോവിച്ചിന്റെ അടുത്ത സുഹൃത്ത് അലക്സ് കെടിഎം ആര്‍സി 200 ഓടിക്കുന്നത് ഇതാദ്യമായല്ല. മുമ്പ് പലപ്പോഴും അദ്ദേഹം ഇതേ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജിമ്മില്‍ പോകാനും വരാനുമാണ് അദ്ദേഹം ഈ ബൈക്ക് ഉപയോഗിക്കുന്നത്. പലപ്പോഴും നടാഷയും അലക്‌സും ഒരുമിച്ചാണ് ജിമ്മിലെത്താറുള്ളത്. ബെസ്റ്റ് ഫ്രണ്ട്‌സ് എന്നാണ് ഇരുവരും തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിക്കുന്നതെങ്കിലും വാര്‍ത്തകള്‍ മറിച്ചാണ് വരുന്നതെന്ന് മാത്രം.


Click it and Unblock the Notifications








