ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്കെന്ന ചോദ്യത്തിന് ഇനി ഉത്തരം ഒന്നുമാത്രം

By Dijo Jackson

ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്കെന്ന ചോദ്യത്തിന് ഇനി ഉത്തരം ഒന്നുമാത്രം - ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷന്‍. ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്ക് എന്ന വിശേഷണം ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷന്‍ ഔദ്യോഗികമായി സ്വന്തമാക്കി.

ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്കെന്ന ചോദ്യത്തിന് ഇനി ഉത്തരം ഒന്നുമാത്രം

സ്വിസ് വാച്ച്, ആഭരണ നിര്‍മ്മാതാക്കളായ ബുഷെററും ജര്‍മ്മന്‍ ബൈക്ക് വിദഗ്ധരായ ബൂന്ദര്‍ബൈക്കുമാണ് അതിവിശിഷ്ടമായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷന് പിന്നില്‍. ബൈക്കിന് വില 17.9 ലക്ഷം അമേരിക്കന്‍ ഡോളര്‍; ഇന്ത്യയിലേക്ക് വരുമ്പോള്‍ 12.2 കോടി രൂപ!

ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്കെന്ന ചോദ്യത്തിന് ഇനി ഉത്തരം ഒന്നുമാത്രം

സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ചില്‍ വെച്ചു നടന്ന ചടങ്ങിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷന്‍ ലോകത്തിന് മുന്നില്‍ അവതരിച്ചത്. ബുഷെററും ബൂന്ദര്‍ബൈക്കും 2,500 മണിക്കൂറിലേറെ ചെലവിട്ടു ബ്ലൂ എഡിഷന്‍ ഹാര്‍ലിയെ ഒരുക്കാന്‍.

ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്കെന്ന ചോദ്യത്തിന് ഇനി ഉത്തരം ഒന്നുമാത്രം

ഹാര്‍ലി ഡേവിഡ്‌സണ്‍ സോഫ്‌ടെയില്‍ സ്ലിം എസാണ് ബ്ലൂ എഡിഷന് അടിസ്ഥാനം. എന്നാല്‍ ബ്ലൂ എഡിഷനില്‍ യഥാര്‍ത്ഥ ഹാര്‍ലി മോഡലിനെ ഇവര്‍ പൂര്‍ണമായും പൊളിച്ചെഴുതി.

ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്കെന്ന ചോദ്യത്തിന് ഇനി ഉത്തരം ഒന്നുമാത്രം

ഫ്രെയിമും, റിമ്മുകളും കസ്റ്റം നിര്‍മ്മിതം. ഗോള്‍ഡ് പ്ലേറ്റഡ് പ്രതലമാണ് ബൈക്കിലെ പല ഘടകങ്ങള്‍ക്കും. കറങ്ങുന്ന കാംഷാഫ്റ്റ് വെളിപ്പെടുത്താന്‍ പ്രത്യേക ജനാലകളും ബൈക്ക് എഞ്ചിനില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്കെന്ന ചോദ്യത്തിന് ഇനി ഉത്തരം ഒന്നുമാത്രം

കഴിഞ്ഞില്ല വിശേഷം. താപം പ്രതിരോധിക്കാന്‍ ശേഷിയുള്ള എല്‍ഇഡി ലൈറ്റുകള്‍ എഞ്ചിന്‍ സംവിധാനത്തില്‍ പ്രകാശവലയം തീര്‍ക്കും. എഞ്ചിനകത്ത് ലൈറ്റുകള്‍ ഒരുങ്ങുന്ന ലോകത്തിലെ ആദ്യ ബൈക്ക് കൂടിയാണിത്.

ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്കെന്ന ചോദ്യത്തിന് ഇനി ഉത്തരം ഒന്നുമാത്രം

കൈകള്‍ കൊണ്ടു തുന്നിയ സ്വിസ് നിര്‍മ്മിത സീറ്റാണ് ബൈക്കില്‍. ആറു പാളി കോട്ടിങ്ങോടെയുള്ള 'ഇറിഡിസന്റ് ബ്ലൂ' നിറം ഹാര്‍ലി ബ്ലൂ എഡിഷന് കണ്ണഞ്ചുന്ന തിളക്കം സമര്‍പ്പിക്കുന്നു. അതേസമയം കോട്ടിങ്ങിന് പിന്നിലെ സാങ്കേതികത നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്കെന്ന ചോദ്യത്തിന് ഇനി ഉത്തരം ഒന്നുമാത്രം

ഇന്ധനടാങ്കിന് വലതുവശത്തു ചെറിയ വാച്ചും കാണാം. എഞ്ചിന്‍ വിറയല്‍ ബാധിക്കാതിരിക്കാന്‍ സിലിക്കണ്‍ കൊണ്ടു നിര്‍മ്മിച്ച പ്രത്യേക ഹോള്‍ഡറിലാണ് ആഢംബര വാച്ച് നിലകൊള്ളുന്നത്.

ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്കെന്ന ചോദ്യത്തിന് ഇനി ഉത്തരം ഒന്നുമാത്രം

റബ്ബര്‍ ബുഷുകളുടെയും വാഷറുകളുടെയും ഇടം വിശിഷ്ടമായ ആഭരണങ്ങള്‍ കൈയ്യടക്കിയെന്നതും എടുത്തുപറയണം. ഇന്ധനടാങ്കിന് ഇടതുവശത്ത് കാണപ്പെടുന്ന 5.4 കാരറ്റ് 'ഡിസ്ലര്‍' മോതിരം ഇതില്‍ മുഖ്യം.

ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്കെന്ന ചോദ്യത്തിന് ഇനി ഉത്തരം ഒന്നുമാത്രം

1.8 ലിറ്റര്‍ എയര്‍ കൂള്‍ഡ് V-ട്വിന്‍ എഞ്ചിനാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സോഫ്‌ടെയില്‍ സ്ലിം എസില്‍. എഞ്ചിന് 148 Nm torque പരമാവധി സൃഷ്ടിക്കാനുള്ള കരുത്തുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

18,999 ഡോളറാണ് ബൈക്കിന്റെ യഥാര്‍ത്ഥ വില. ഇന്ത്യയില്‍ വില 13 ലക്ഷം രൂപ (നികുതി ഉള്‍പ്പെടുത്താതെ).

More from DriveSpark

Article Published On: Wednesday, May 16, 2018, 12:22 [IST]
English summary
Harley-Davidson Blue Edition. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X