യാത്രക്കാർക്കായി അത്ഭുതങ്ങൾ ഒരുക്കി 'ഹാർമണി ഓഫ് ദി സീസ്'
ലോകത്തിലെ ഏറ്റവും വലിയ ഉല്ലാസകപ്പലായ 'ഹാർമണി ഓഫ് ദി സീസ്' കന്നിയാത്രയയ്ക്ക് ഒരുങ്ങി. ഇംഗ്ലണ്ടിൽ നിന്നും നെതർലാന്റിലേക്കുള്ള കന്നിയാത്ര ഞായറാഴ്ചയാണ് ആരംഭിക്കുന്നത്.
ലോകം കണ്ട വലിയ റേസ് ട്രാക്കുമായി ക്രൂസ് കപ്പൽ
റോയൽ കരീബിയന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭീമൻ ഉല്ലാസകപ്പൽ. ഫ്രാന്‍സിലെ എസ് ടി എക്സ് ബോട്ട് യാര്‍ഡാണ് റോയൽ കരീബിയന് വേണ്ടി ഈ കപ്പല്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഒരു ബില്യണ്‍ യൂറോ ആണ് നിര്‍മ്മാണ ചിലവ്.

ഏകദേശം 8000 യാത്രക്കാരെ ഒരേ സമയം ഉള്‍ക്കൊള്ളാന്‍ കഴിയും 1,20,000 ടണ്‍ ഭാരമുള്ള ഈ കപ്പലിന്.

1,188 അടി നീളവും 215.5 അടി വീതിയുമാണ് ഹാർമണി ഓഫ് ദി സീസിനുള്ളത്. ഈഫിൽ ടവറിനേക്കാൾ 164 അടി അധിക ഉയരം വരുമിതിന്.

77 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തോളം ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്.

10 നിലകളും 100 ഫൂട്ട് സ്ലൈഡുകളും ഉൾപ്പെടുത്തിയിട്ടുള്ള ഈ കപ്പല്‍ വിസ്മയങ്ങള്‍ മാത്രമാണ് യാത്രക്കാര്‍ക്കായി കാത്തുവച്ചിരിക്കുന്നത്.

ആയിരത്തിലധികം പേർക്കിരുന്ന് കാണാവുന്ന തിയേറ്റർ, 12,000ത്തിലധികം വ്യത്യസ്ത ചെടികൾ ഉള്ള പാർക്ക്, ബാറിൽ സെർവ് ചെയ്യാനായി റോബോട്ടുകൾ, മിനി ഗോള്‍ഫ്, റോപ്പ് സ്ലൈഡ്, കാസിനോകള്‍ എന്നീ സൗകര്യങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഏഴ് ദിവസത്തെ ഉല്ലാസയാത്രയ്ക്കായി ഒരാൾക്ക് ഇന്ത്യൻ രൂപ 7,25,023 ഓളം ചിലവ് വരും

2013 സെപ്തംബറിലാണ് കപ്പൽ നിര്‍മ്മാണം ആരംഭിച്ചത്. ഓക്ടോബര്‍ അവസാനത്തോടു കൂടി ഈ കപ്പലിന്റെ സ്ഥിര സർവീസ് ആരംഭിക്കുന്നതായിരിക്കും.

ഹെൻറിക് ഫിസ്കറിന്റെ ഭാവനയിലുദിച്ച ഉല്ലാസനൗക

നടുക്കടലിൽ ഭീതി പരത്തി ഗോസ്റ്റ് കപ്പലുകൾ


Click it and Unblock the Notifications








