ഡൽഹിക്ക് പിന്നാലെ ഇന്ധനം നിഷേധിക്കാൻ ഈ സംസ്ഥാനവും; സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ ഇനി ചാകര

മലിനീകരണം കുറയ്ക്കുന്നതിൻ്റെ ഭാഗമായിട്ട് രാജ്യത്തെ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ മാറ്റുന്നതിൻ്റെ ഭാഗമായി വളരെ ധീരമായ നടപടിയാണ് രാജ്യ തലസ്ഥാനത്ത് കൊണ്ടുവന്നത്. സ്ക്രാപ്പേജ് പോളിസി കൊണ്ടുവന്നപ്പോഴും ആദ്യം വലിയ എതിർപ്പും ബഹളങ്ങളുമുണ്ടായിരുന്നു എങ്കിലും ഇപ്പോഴെല്ലാം കെട്ടടിങ്ങിയിട്ടുണ്ട്. ദില്ലിയിൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകില്ല എന്ന നയം വന്നതോടെ പല വാഹനങ്ങളും കട്ടപ്പുറത്തായി പോയി. ഇപ്പോഴിതാ ദില്ലി മോഡലിൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കാനൊരുങ്ങുകയാണ് ദില്ലിയുടെ അയൽ സംസ്ഥാനമായ ഹരിയാനയും. തുടക്കത്തിൽ ഗുരുഗ്രാം, ഫരീദാബാദ്, സോനിപത് എന്നീ പ്രദേശങ്ങളിലായിരിക്കും നിയമം നടപ്പിലാക്കുക.

നവംബർ ഒന്ന് മുതലാണ് ഇന്ധനം നൽകരുതെന്ന നടപടി പ്രാബല്യത്തിൽ വരിക. പുതിയ നിയമം സ്വകാര്യ വാഹനങ്ങള്‍ക്കല്ല മറിച്ച് വാണിജ്യ വാഹനങ്ങള്‍ക്കുള്ളതാണ്. പുതിയ നിയമം അനുസരിച്ച്, നവംബര്‍ 1 മുതല്‍ ബിഎസ് VI, സിഎന്‍ജി, ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ മാത്രമേ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. മറ്റ് വാണിജ്യ വാഹനങ്ങള്‍, അതായത് പഴയ വാണിജ്യ വാഹനങ്ങള്‍ അനുവദിക്കില്ല.

Haryana introduce delhi model reduce pollution

ഈ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തന്നെയാണ് ഡല്‍ഹി സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പരിശോധിക്കും. ഡല്‍ഹിയിലേക്ക് എത്തുന്ന വാണിജ്യ വാഹനങ്ങള്‍ പഴക്കം ചെന്നതാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന അത്യാധുനിക ഓട്ടോമാറ്റിക് ക്യാമറകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ നടപടികള്‍ കാരണം വായു മലിനീകരണത്തിന് കാരണമാകുന്ന പഴയ വാണിജ്യ വാഹനങ്ങള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടയും. വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഈ നടപടി സഹായിക്കുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നു. ഡല്‍ഹിയിലെ വായു മലിനീകരണ പ്രശ്‌നം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

Haryana introduce delhi model reduce pollution

വായു മലിനീകരണം കാരണം നഗരം വിട്ടുപോകുന്നവരുടെ എണ്ണവും സമീപകാലത്ത് കൂടിയിരുന്നു. വായു മലിനീകരണ തോത് കുറഞ്ഞ് എയര്‍ ക്വാളിറ്റി മെച്ചപ്പെട്ടാല്‍ ഡല്‍ഹി വിട്ട് മറ്റ് നഗരങ്ങളിലേക്ക് താമസം മാറുന്ന ആളുകളുടെ എണ്ണം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ തന്നെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ധാരാളം വാഹനങ്ങള്‍ വരുന്നുണ്ട്. മലിനീകരണം കാരണം ഡല്‍ഹിയില്‍ പഴയ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ 'ആയുസ്' കുറവാണ്.

ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇതിനോടകം തന്നെ ഇവയ്ക്ക് നിയന്ത്രണം കൊണ്ടുവന്നതാണ്. അതിനാല്‍ ചുളുവിലക്ക് ഡല്‍ഹിയില്‍ നിന്ന് പ്രീമിയം കാറുകള്‍ വാങ്ങി കേരളത്തില്‍ കൊണ്ടുവന്ന് വില്‍ക്കുന്നത് ട്രെന്‍ഡ് ആണ്. പുതിയ നിയമം നടപ്പാകുന്നതോടെ ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും പഴയ ഐസിഇ വാണിജ്യ വാഹനങ്ങള്‍ പലരും വിറ്റ് ഒഴിവാക്കുമെന്നാണ് പ്രതീക്ഷ. ഈ ഒരു അവസരവും കേരളത്തിലെ വണ്ടിക്കച്ചവടക്കാര്‍ മുതലാക്കുമെന്നാണ് കരുതുന്നത്.

ഉപകരണ നിര്‍മ്മാതാക്കളായ IQഎയര്‍ 2024 -ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരങ്ങളുടെ പട്ടികയില്‍ ന്യൂഡല്‍ഹി രണ്ടാം സ്ഥാനത്താണ്. പട്ടികയില്‍ ഏറ്റവും മുകളില്‍ ആഫ്രിക്കന്‍ രാജ്യമായ ഛാഡിന്റെ തലസ്ഥാനമായ എന്‍'ഡ്ജമേനയാണ്. രണ്ട് നഗരങ്ങളും ഒരു ക്യൂബിക് മീറ്ററില്‍ 90 മൈക്രോഗ്രാമില്‍ കൂടുതല്‍ വാര്‍ഷിക ശരാശരി PM2.5 സാന്ദ്രത രേഖപ്പെടുത്തുന്നു. ഇത് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ മാര്‍ഗനിര്‍ദ്ദേശത്തേക്കാള്‍ 18 മടങ്ങ് കൂടുതലാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, June 21, 2025, 13:05 [IST]
English summary
Haryana is set to introduce delhi model to reduce pollution all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X