ക്ലച്ച് ചവിട്ടി മടുത്തോ? എന്നാൽ ഇതാ 10 ലക്ഷം ബജറ്റിൽ പെടക്കണ ഓട്ടോമാറ്റിക് കാറുകൾ
മുൻ കാലങ്ങളേക്കാൾ ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് ഡിമാൻഡ് ഏറി വരികയാണ്. വാഹന പെരുപ്പവും സിറ്റി ട്രാഫിക്കും കാരണം പലപ്പോഴും ഡ്രൈവിംഗ് ദുസഹമാവുന്ന സാഹചര്യങ്ങളിൽ ഓട്ടോമാറ്റിക് വാഹനങ്ങൾ വളരെ ആശ്വാസമാണ്. മുൻകാലങ്ങളിൽ ലക്ഷ്വറി കാറുകളിൽ വന്നിരുന്ന ഈ ഓട്ടോമാറ്റിക് ഗിയർബോക്സ് ഇന്ന് നമ്മുടെ നാട്ടിൽ അത്ര ആഡംബരമല്ലാത്ത എന്നാൽ അല്പം പ്രീമിയം ഫീൽ നൽകുന്ന ഹാച്ച്ബാക്കുകളിൽ ഇപ്പോൾ ലഭ്യമാണ്. അവ ഏതെല്ലാം എന്ന് നോക്കാം.
1. മാരുതി സുസുക്കി സ്വിഫ്റ്റ് : 7.50 ലക്ഷം മുതൽ 8.89 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തുന്നത്. സ്വിഫ്റ്റിന് അഞ്ച് സ്പീഡ് AMT ഗിയർബോക്‌സ് ലഭിക്കുന്നു, കൂടാതെ VXI, ZXI, ZXI+ വേരിയന്റുകളിൽ ഇത് ലഭ്യമാണ്.

AMT ഗിയർബോക്സ് സാധാരണ നഗര സാഹചര്യങ്ങൾ അനായാസം കൈകാര്യം ചെയ്യുന്നു, ഇതിന്റെ ക്രീപ്പ് മോഡും മികച്ചതാണ്. സ്വിഫ്റ്റിന്റെ പെർഫോമെൻസ് മുമ്പത്തേക്കാൾ നേരിയ തോതിൽ ശക്തവും എഞ്ചിൻ കൂടുതൽ സ്മൂത്തുമാണ്. ഭാരം കുറഞ്ഞതും അതോടൊപ്പം തന്നെ ട്രാഫിക്കിൽ ഡ്രൈവ് ചെയ്യാൻ എളുപ്പവുമായ മോഡലാണ് സ്വിഫ്റ്റ്.
2. എംജി കോമെറ്റ് : ഓട്ടോമാറ്റിക് കാറുകളുടെ പട്ടികയിൽ ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടാകുമെന്നത് ഉറപ്പാണ്, ഈ പട്ടികയിലെ ആദ്യ ഇവിയും എംജി കോമെറ്റ് ആണ്. പേസ്, പ്ലേ, പ്ലഷ് എന്നീ മൂന്ന് വേരിയന്റുകളിൽ ഇത് ലഭ്യമാണ്. 7.98 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഇവി വിൽപ്പനയ്ക്ക് എത്തുന്നത്.

കൂടാതെ സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഇതിന് ലഭിക്കുന്നു. കോമെറ്റ് ഒരു രസകരമായ, ഓഫ്‌ബീറ്റ് അപ്പീലുള്ള മികച്ച ഇൻട്രാ-സിറ്റി അർബൻ കമ്മ്യൂട്ടർ മോഡലാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും താങ്ങാനാവുന്ന ഇവി എന്ന ബഹുമതിയും ഈ കുഞ്ഞൻ മോഡൽ കൈക്കലാക്കുന്നു.
3. മാരുതി സുസുക്കി ബലേനോ: മാരുതി സുസുക്കി ബലേനോയിൽ അഞ്ച് സ്പീഡ് AMT ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നു. ഡെൽറ്റ, സീറ്റ, ആൽഫ എന്നീ മൂന്ന് വകഭേദങ്ങളിൽ പ്രീമിയം ഹാച്ച് ലഭ്യമാണ്. AMT, ഒരു മികച്ച ഓട്ടൊമാറ്റിക് യൂണിറ്റാണെങ്കിലും, ഒന്നും രണ്ടും മൂന്നും ഗിയറുകൾക്കിടയിൽ ഇപ്പോഴും ശ്രദ്ധേയമായ ഒരു മടി ഇതിനുണ്ട്.

രണ്ടാം തലമുറ ബലേനോയ്‌ക്കൊപ്പം, റൈഡ് ആൻഡ് ഹാൻഡ്‌ലിംഗ് ഡിപ്പാർട്ട്‌മെന്റിൽ കൂടുതൽ സങ്കീർണ്ണതകളുണ്ട്, മാത്രമല്ല ഇത് ഇന്റീരിയർ ഗുണനിലവാരത്തിനും കംഫർട്ടിനും പുതിയ മാനദണ്ഡങ്ങൾ സജ്ജമാക്കുന്നു. സേഫ്റ്റിയുടേയും ഫീച്ചറുകളുടേയും കാര്യത്തിലും മികച്ച മാറ്റങ്ങളുണ്ട്. 8.00 ലക്ഷം രൂപ മുതൽ 9.88 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് പ്രീമിയം ഹാച്ചിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.
4. ടൊയോട്ട ഗ്ലാൻസ: ബലേനോയെ അടിസ്ഥാനമാക്കി, ഗ്ലാൻസയും S, G, V എന്നീ മൂന്ന് വേരിയന്റുകളിൽ അഞ്ച് സ്പീഡ് AMT വാഗ്ദാനം ചെയ്യുന്നു. കാര്യക്ഷമത വർധിപ്പിക്കാൻ AMT ഗിയർബോക്സ് സാധ്യമായ ഏറ്റവും ഉയർന്ന നിരക്കിൽ ഉർന്ന ഗിയറിൽ എത്താൻ പ്രോഗ്രാം ചെയ്തിരിക്കുന്നു.
ഇടതൂർന്ന ട്രാഫിക്കിൽ, താൽക്കാലികമായി നിർത്തുമ്പോൾ ശരിയായ ഗിയറിനായി AMT -യ്ക്ക് ഒരു തപ്പൽ അനുഭവപ്പെടുന്നു, ഇത് അല്പം അലോസരപ്പെടുത്തുന്നതാണ്. ഈ രണ്ടാം തലമുറ മോഡലിൽ, ടൊയോട്ട വാഹനത്തിന്റെ രൂപകൽപ്പനയും ഇന്റീരിയറും മെച്ചപ്പെടുത്തി, മികച്ച ഫീച്ചർ ലിസ്റ്റ് വാഗ്ദാനം ചെയ്യുന്നു. 8.25 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഗ്ലാൻസയുടെ എക്സ്-ഷോറൂം വില.
5. ടാറ്റ ആൽട്രോസ്: 8.55 ലക്ഷം രൂപ മുതൽ 10.56 ലക്ഷം വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ആൾട്രോസാണ് ഈ ലിസ്റ്റിൽ AMT ഇല്ലാത്ത ആദ്യത്തെ കാർ, കാരണം ടാറ്റ മോട്ടോർസ് DCA എന്ന് വിളിക്കുന്ന ആറ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിലുള്ളത്. XMA+, XMA+(S), XTA, XZA, XZA+(S), XZA+O(S) എന്നിങ്ങനെ ആറ് വേരിയന്റുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓഫർ ചെയ്യുന്ന ഈ ലിസ്റ്റിലെ ഏക കാർ കൂടിയാണിത്.

DCA ത്രോട്ടിൽ ഇൻപുട്ടുകളോട് മികച്ച പ്രതികരണം കാഴ്ച്ചവെയ്ക്കുന്നു. ആൾട്രോസ് കംഫർട്ടും സ്പെയ്സും മതിയാവുവോളം വാഗ്ദാനം ചെയ്യുന്ന ഒരു ക്യാബിനോടുകൂടിയ ഒരു പ്രാക്ടിക്കൽ ഫാമിലി കാറാണ്. ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന ഈ ലിസ്റ്റിലെ ഒരേയൊരു മോഡലും ഇതാണ്, എന്നാൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഓയിൽ ബർണറിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്.
6. ടാറ്റ ടിയാഗോ ഇവി: 8.69 ലക്ഷം - 12.04 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഈ പട്ടികയിലെ രണ്ടാമത്തെ ഇലക്ട്രിക് മോഡലാണ് ടിയാഗോ ഇവി, കൂടാതെ കോമെറ്റ് പോലെ, ഇതിനും മോഡൽ നിരയിലുടനീളം സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമേ ഇതിനും ലഭിക്കൂ.
എന്നിരുന്നാലും, കോമെറ്റിൽ നിന്ന് വ്യത്യസ്തമായി, ടിയാഗോ ഇവിയ്ക്ക് 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകൾ ലഭിക്കുന്നു. കൂടാതെ രണ്ട് ചാർജിംഗ് ഓപ്ഷനുകളും സ്റ്റാൻഡേർഡായി വരുന്നു. ടിയാഗോ ഇവി ലൈറ്റ് സ്റ്റിയറിംഗ്, നല്ല വിസിബിലിറ്റി എന്നിവയുമായി വളരെ കസ്റ്റമർ ഫ്രണ്ട്ലി മോഡലാണ്.
7. ഹ്യുണ്ടായി i20: ഹ്യുണ്ടായി DCT എന്ന് വിളിക്കുന്ന ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് അല്ലെങ്കിൽ CVT എന്നിവയ്‌ക്കൊപ്പം ലഭ്യമായ i20 പ്രീമിയം ഹാച്ചാണ് ആണ് ഈ പട്ടികയിൽ അവസാനത്തേത്. 9.11 ലക്ഷം മുതൽ 11.73 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില.
DCT 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലും, CVT 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലും ലഭ്യമാണ്. കൂടാതെ രണ്ട് ഓട്ടോമാറ്റിക് ഗിയർബോക്സുകളും സ്പോർട്സ്, ആസ്ത (O) ട്രിമ്മുകളിൽ ലഭ്യമാണ്. ക്ലാസ്-ലീഡിംഗ് ഫീച്ചറുകളും നല്ല സ്പെയ്സും സുഖസൗകര്യങ്ങളും ഡ്രൈവിംഗ് എക്സ്പീരിയൻസും i20 വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








