ലോകത്തിലെ നീളമേറിയ ബസ് ചൈനയില്‍

ഇങ്ങനെ വര്‍ധിച്ച ജനപ്പെരുപ്പം ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ പലവിധ പദ്ധതികള്‍ രൂപീകരിച്ചുവരികയാണ്. അവയില്‍ ഒന്നാണ് നീളമേറിയ ഈ ബസ്സ്. 30-40 അടി നീളമുള്ള ബസ്സുകളാണ് സാധാരണ നമ്മള്‍ കണ്ടുപരിചയിച്ചിട്ടുള്ളത്. എന്നാല്‍ ചൈനയിലെ ഈ ബസ്സിന് 84 അടി നീളമുണ്ട്. നീളം കൊണ്ട് ഇവള്‍ ലോകത്തില്‍ ഒന്നാമനാണ്. യംങ്മാന്‍ JNP2650G എന്ന് പേരിട്ടിട്ടുള്ള ഈ ബസ്സില്‍ ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടവയാണ്.
യംങ്മാന്‍ ബസ്സിന് 300 ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റും. തൂങ്ങാനും അനുവാദമുണ്ട് എന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കില്‍ കേരളത്തിലെ കണക്കുവെച്ച് നോക്കിയാല്‍ ഒരു അറുനൂറ് പേരെയെങ്കിലും ഈ ബസ്സില്‍ കൊണ്ടുപോകാന്‍ പറ്റും.
ബീജിംഗിലും ഹാങ്ഷൂവിലും ആണ് ഈ ബസ്സ് സര്‍വീസ് നടത്തുക എന്നറിയുന്നു.
മൂന്ന് ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ചതാണ് യങ്മാന്‍. 40 സീറ്റകളാണ് ബസ്സില്‍ മൊത്തമുള്ളത്. നല്ല വീതിയുണ്ട് ഈ ബസ്സിന്. ഇത്തരം ബസ്സുകള്‍ കൂടുതല്‍ നിര്‍മിക്കാനും ഇവയ്ക്കായി പ്രത്യേക വീഥികള്‍ നിര്‍മിക്കാനും ചൈനീസ് സര്‍ക്കാരിന് പദ്ധതിയുണ്ട്.


Click it and Unblock the Notifications








