ടാറ്റ ഹാരിയർ ഇവി ടെസ്റ്റ് ഡ്രൈവ് നടത്തി കേന്ദ്രമന്ത്രി; വീഡിയോ ഏറ്റെടുത്ത് ടാറ്റ ആരാധകർ

ജനങ്ങളുടെ മനസറിഞ്ഞ് വാഹനങ്ങൾ അവതരിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് ടാറ്റ മോട്ടോർസ്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണല്ലോ ടാറ്റ ഹാരിയർ ഇവി. ജനങ്ങൾ മനസിൽ കണ്ടപ്പോൾ ടാറ്റ അത് പ്ലാൻ്റിൽ കണ്ടു എന്ന് വേണമെങ്കിൽ പറയാം. വാഹനം അവതരിപ്പിച്ചതിന് ശേഷം നിരവധി സെലിബ്രിറ്റികളും അത് പോലെ തന്നെ രാഷ്ട്രീയ നേതാക്കളും വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും വൈറലായതുമായ വ്യക്തിയാണ് കേന്ദ്ര ഘന വ്യവസായ, ഉരുക്ക് മന്ത്രി എച്ച്.ഡി. കുമാരസ്വാമി. അദ്ദേഹം തൻ്റെ ഡൽഹിയിലുളള വസതിയിൽ ടാറ്റ ഹാരിയർ ഇവി ടെസ്റ്റ് ഡ്രൈവ് നടത്തുന്ന വീഡിയോ അദ്ദേഹത്തിൻ്റെ തന്നെ ഔദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു.വീഡിയോ ടാറ്റ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വീഡിയോ തുടങ്ങുമ്പോൾ അദ്ദേഹം വാഹനത്തിൻ്റെ സമീപത്ത് നിൽക്കുന്നത് കാണാം. ടാറ്റയുടെ പ്രതിനിധികളുമായി സംസാരിച്ചതിന് ശേഷം അദ്ദേബം വാഹനത്തിനുളളിലേക്ക് കയറുകയും സീറ്റ് ബെൽറ്റ് ധരിച്ചതിന് ശേഷം വാഹനം ഓടിക്കുന്നതും കാണാം. വസതിയുടെ മുന്നിലൂടെ മാത്രമാണ് അദ്ദേഹം ഓടിച്ചത്. ഒരു ഓൾ ഇലക്ട്രിക് വാഹനം ഓടിക്കുന്നതിൻ്റെ അനുഭവം ലഭിച്ചുവെന്നും ഹാരിയർ ഇവി വളരെ മികച്ച ഇവിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹാരിയർ ഇവിയുടെ വിശദമായ ഡിസൈനും ഫീച്ചറുകളിലേക്കും നോക്കിയാൽ മുൻവശത്തായി ബോഡി കളർ ഗ്രില്ലിന് മുകളിലായി LED DRL സ്ട്രിപ്പ് നൽകിയിട്ടുണ്ട്. മികച്ച ഡൈനാമിക് ഇൻഡിക്കേറ്ററുകൾ DRL ആയി സംയോജിപ്പിച്ചിരിക്കുകയാണ്. പൂർണ്ണമായിട്ടും LED ലൈറ്റിംഗ് സംവിധാനമാണ് നൽകിയിരിക്കുന്നത്. ഇതിൽ ബൈ-ഫങ്ഷണൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ലാമ്പുകൾ, ഫോഗ് ലാമ്പുകൾ എന്നിവയൊക്കെ മുൻവശത്തെ ലുക്ക് വർധിപ്പിക്കുന്നു.

ഹെഡ്‌ലൈറ്റുകൾക്ക് സമീപമുള്ള എയർ വെന്റുകൾ ബ്രേക്ക്, ടയർ കൂളിംഗിനായി എയർ ഫ്ലോ നൽകാൻ സഹായിക്കുന്നവയാണ്, ഇത് വാഹനത്തിൻ്റെ എയറോഡൈനാമിക്സ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബംബറിന് താഴെയായി ലെവൽ 2 ADAS ഫീച്ചറുകളെ പിന്തുണയ്ക്കുന്ന ഫ്രണ്ട് റഡാറും ക്യാമറയും ഉണ്ട്. സ്റ്റാൻഡേർഡ് ഹാരിയറിന് സമാനം തന്നെയാണ് സൈഡ് പ്രൊഫൈൽ. EV ബാഡ്ജിംഗ് വശങ്ങളിൽ കാണാം. മികച്ച യാത്രയ്ക്ക് വേണ്ടി 19-ഇഞ്ച് ടയറുകളാണ് നൽകിയിരിക്കുന്നത്.

അകത്തേക്ക് കയറിയാലുളള വിശേഷങ്ങൾ നോക്കിയാൽ ആദ്യം തന്നെ കണ്ണിലുടക്കുന്നത് വലിയ പനോരമിക് സൺറൂഫാണ്. മാനുവൽ റിയർ വിൻഡോ സൺഷെയ്ഡുകൾ, ആവശ്യത്തിന് ലെഗ്‌റൂം എന്നിവയെല്ലാം അകത്ത് ഒരുക്കിയിട്ടുണ്ട്. സീറ്റുകൾ വളരെ കംഫർട്ടാണ്. കൂടാതെ, ദൂര യാത്രകളിൽ അധിക സപ്പോർട്ട് നൽകുന്ന വിംഗ്ലെറ്റുകളുള്ള, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും ടാറ്റ ഹാരിയർ ഇവിയിൽ നൽകിയിട്ടുണ്ട്.

പിൻസീറ്റിൽ കപ്പ് ഹോൾഡറുകളുള്ള മടക്കാവുന്ന ആംറെസ്റ്റും ലഭിക്കുന്നു. സെൻ്റർ സീറ്റിൽ ഹെഡ്‌റെസ്റ്റ് കമ്പനി നൽകിയിട്ടില്ല. "ബോസ് മോഡ്" ഫംഗ്‌ഷൻ, പിന്നിലെ യാത്രക്കാരെ മുൻവശത്തെ സീറ്റ് ഇലക്ട്രോണിക് ആയി ക്രമീകരിക്കുന്നതിന് സഹായിക്കുന്നു. പിന്നിലെ യാത്രക്കാർക്ക് 65W ഫാസ്റ്റ്-ചാർജിംഗ് ടൈപ്പ്-സി പോർട്ടുകളും, അധിക സ്റ്റോറേജ് സ്പേസുകളും നൽകിയിരിക്കുന്നത് വലിയ കാര്യം തന്നെയാണ്.

hd Kumaraswamy testdriving tata harrier ev

21.49 ലക്ഷം മുതൽ 30.23 ലക്ഷം വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളുമാണ് ഇവിയിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. മോഡലിന്റെ താഴ്ന്ന വേരിയന്റുകളിൽ 65 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുമ്പോൾ ടോപ്പ് വേരിയന്റുകളിൽ 75 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക.

ഈ ബാറ്ററി പായ്ക്ക് ഓപ്ഷനിൽ RWD, QWD എന്നിങ്ങനെ രണ്ട് മോട്ടോർ കോൺഫിഗറേഷനുകളുമുണ്ട്. ഹാരിയർ ഇവിയുടെ RWD പതിപ്പുകൾ 235 bhp പവറിൽ പരമാവധി 315 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ ഇലക്ട്രിക് എസ്‌യുവിയുടെ QWD വകഭേദങ്ങൾ 391 bhp കരുത്തിൽ പരമാവധി 504 Nm ടോർക്ക് വരെയും നൽകും. 75 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്ന RWD വകഭേദങ്ങൾക്ക് സിംഗിൾ ചാർജിൽ 627 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്.

hd Kumaraswamy testdriving tata harrier ev

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 7, 2025, 22:30 [IST]
English summary
Hd kumaraswamy test driving the all new tata harrier ev at his residence video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X