'പറ്റിക്കാനാണെങ്കിലും ഇങ്ങനൊന്നും പറയരുത്'; സൗദി താരങ്ങള്‍ക്ക് Rolls-Royce Phantom ലഭിക്കില്ലെന്ന് കോച്ച്

ഖത്തറില്‍ നടന്ന് കൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ഫിഫ റാങ്കിങ്ങില്‍ 3ാം റാങ്കുകാരായ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ ഏവരെയും ഞെട്ടിച്ചിരുന്നു. ചരിത്ര വിജയത്തിന് പിന്നാലെ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് പുതുതായി ലോഞ്ച് ചെയ്ത റോള്‍സ് റോയ്സ് ഫാന്റം സീരീസ് II സമ്മാനമായി ലഭിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹങ്ങള്‍ പരന്നിരുന്നു.

സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് താരങ്ങള്‍ക്ക് സമ്മാനം നല്‍കുന്നതെന്നായിരുന്നു കിംവദന്തികള്‍ പ്രചരിച്ചത്. ലോകകപ്പ് കണ്ട ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നില്‍ ലാറ്റിനമേരിക്കന്‍ കരുത്തരെ 2-1 നാണ് സൗദി തോല്‍പ്പിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ആരും റോള്‍സ് റോയ്‌സിന്റെ ആഡംബര കാര്‍ സമ്മാനിച്ചിട്ടില്ലെന്ന് സൗദി അറേബ്യന്‍ ടീമിന്റെ ഹെഡ് കോച്ച് ഹെര്‍വ് റിനാര്‍ഡ് പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 'ഞങ്ങള്‍ക്ക് വളരെ ശക്തമായ ഒരു ഫെഡറേഷനും കായിക മന്ത്രാലയവുമുണ്ട്. ഇത് പോലെ വല്ലതും ലഭിക്കേണ്ട സമയമല്ലിത്. ഞങ്ങള്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്. ഞങ്ങള്‍ക്ക് ഇനിയും ഒരുപാട് പ്രതീക്ഷകളുണ്ട്'റെനാര്‍ഡ് പറഞ്ഞു.

പറ്റിക്കാനാണെങ്കിലും ഇങ്ങനൊന്നും പറയരുത്; സൗദി താരങ്ങള്‍ക്ക് Rolls-Royce Phantom ലഭിക്കില്ലെന്ന് കോച്ച്

പാകിസ്ഥാനി ദന്തഡോക്ടറും ഓര്‍ത്തഡോണിസ്റ്റുമായ അവാബ് ആല്‍വിയുടെ ട്വിറ്റര്‍ പോസ്റ്റില്‍ നിന്നാണ് കിംവദന്തികള്‍ പരക്കാന്‍ ആരംഭിച്ചതെന്ന് ഡെയ്ലി മെയില്‍ ചൂണ്ടിക്കാണിച്ചു. വെരിഫൈഡ് പ്രൊഫൈലില്‍ പങ്കുവെച്ച ഈ വിവരം പല മാധ്യമങ്ങളും വാര്‍ത്തയാക്കി. എന്നാല്‍ ഈ വാര്‍ത്ത എഴുതുമ്പോള്‍ ആ ട്വീറ്റ് നീക്കം ചെയ്യപ്പെട്ടു. എന്നിരുന്നാലും പല മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇപ്പോഴുമുണ്ട്. 36 മത്സരങ്ങള്‍ പരാജയമറിയാതെ കുതിച്ച അര്‍ജന്റീനയെ ഗ്രീന്‍ ഈഗിള്‍സ് പഞ്ഞിക്കിട്ടത് ഫുട്ബാള്‍ ലോകത്തെ ഇളക്കി മറിച്ചിരുന്നു.

ചരിത്ര ജയത്തിന് പിന്നാലെ കഴിഞ്ഞ ബുധനാഴ്ച സൗദിയില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യന്‍ താരങ്ങള്‍ക്ക് സല്‍മാന്‍ രാജകുമാരന്‍ റോള്‍സ് റോയ്‌സ് നൽകുന്നതായുള്ള വിവരം പ്രമുഖ ഇന്ത്യന്‍ വ്യവസായി സുഹേല്‍ സേത്തും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 1994 ലെ ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരെ അത്ഭുത ഗോള്‍ നേടിയ സയ്യിദ് അല്‍ ഓവ്എയ്റന് സൗദി രാജാവ് റോള്‍സ് റോയ്സ് കാര്‍ സമ്മാനിച്ച മുന്‍കാല അനുഭവത്തിന്റെ കൂടി വെളിച്ചത്തിലായിരുന്നു വാര്‍ത്തകള്‍ പരന്നത്.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായാണ് അത് വിലയിരുത്തപ്പെടുന്നത്. എന്നാള്‍ ഇക്കുറി ഗോള്‍ അടിച്ചവര്‍ക്ക് മാത്രമല്ല ടീമിന് മൊത്തം റോള്‍സ് റോയ്സ് കാര്‍ ലഭിക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. പത്താം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പെനാല്‍റ്റിയിലൂടെ അര്‍ജന്റീനയാണ് മത്സരത്തില്‍ മുന്നിലെത്തിയത്്. എന്നാല്‍ രണ്ടാം പകുതിയില്‍ സാലിഹ് അല്‍ ഷെഹ്രി (48'), സലാം അല്‍ ദവ്‌സാരി (53') എന്നിവരിലൂടെ സൗദി ജയം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ സൗദി പോളണ്ടിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു.

രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്‍ുമായി നിലവില്‍ ഗ്രൂപ്പ് സിയില്‍ മൂന്നാമതാണ് സൗദി. ഇന്ത്യയില്‍ റോള്‍സ് റോയ്സ് ഫാന്റമിന്റെ വില 8.99 കോടി രൂപയിലാണ് ആരംഭിക്കുന്നത്. ഇത് 10.48 കോടി രൂപ വരെ ഉയരുന്നു. നിലവിലെ തലമുറ 2023 റോള്‍സ് റോയ്സ് ഫാന്റം സീരീസ് II ഈ വര്‍ഷം ആദ്യം ആഗോളതലത്തില്‍ അനാവരണം ചെയ്തിരുന്നു. 563 bhp വരെ പവറും 900 Nm ടോര്‍ക്കും നല്‍കുന്ന 6.75 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് V12 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

ബിഎംഡബ്ല്യു 760l-ല്‍ ചുമതലകള്‍ നിര്‍വഹിക്കുന്ന അതേ ZF 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. റോള്‍സ് റോയ്‌സ് ഫാന്റത്തിന് മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത. വെറും 5.3 സെക്കന്‍ഡിനുള്ളില്‍ ഇതിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. 2745 കിലോഗ്രാം ഭാരം കണക്കിലെടുത്ത് റോള്‍സ് റോയ്‌സ് ഫാന്റം എയര്‍ സസ്പെന്‍ഷന്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് ഒരു മാജിക് കാര്‍പെറ്റ് റൈഡ് നല്‍കാന്‍ സഹായിക്കുന്നു.

ഈ കാറിന്റെ ഓരോ കോണിലും ആഡംബരത്തിന്റെ മുദ്രകള്‍ കാണാം. എക്‌സ്റ്റീരിയര്‍ മുതല്‍ ഇന്റീരിയര്‍ വരെ ഇത് അനുഭവിക്കാം. പുറത്ത് റോള്‍സ് റോയ്സിന്റെ ട്രേഡ്മാര്‍ക്കായ 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' കൊണ്ടാണ് ബോണറ്റിനെ അലങ്കരിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ എയറോഡൈനാമിക് ആക്കുന്നതിനായി അടുത്തിടെ പുനര്‍രൂപകല്‍പ്പന ചെയ്തിരുന്നു. 'സൂയിസൈഡ് ഡോര്‍സ്' എന്ന് വിളിക്കപ്പെടുന്ന അദ്വിതീയ കോച്ച് ഡോറുകള്‍ ക്യാബിനില്‍ നിന്ന് എളുപ്പത്തില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും അനുവദിക്കുന്നു. അതിലുപരി ഒരു ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ ഡോറുകള്‍ ഉള്ളില്‍ നിന്ന് എളുപ്പത്തില്‍ അടയ്ക്കാം.

പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച് ഇന്റീരിയര്‍ വളരെ ഗംഭീരമായി ഒരുക്കിയിരിക്കുന്നു. മികച്ച വുഡ് വെനീറുകളും മികച്ച വെയ്റ്റഡ് മെറ്റല്‍ സ്വിച്ച് ഗിയറുകളും ഉള്‍പ്പെടെ സവിശേഷമായ ഡാഷ്ബോര്‍ഡ് ഇതിലുള്ളത്. റിവോള്‍വിംഗ് ഡാഷ്ബോര്‍ഡ് പാനല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും മറ്റ് രണ്ട് അനലോഗ് വാച്ചുകളും വുഡ് വെനീറുകളും മറയ്ക്കുന്നു. കൂടാതെ, രണ്ടാം നിരയിലെ യാത്രക്കാര്‍ക്ക് പിക്നിക് ടേബിളുകള്‍, ഉയര്‍ന്ന നിലവാരമുള്ള ലെക്സിക്കണ്‍ ഓഡിയോ സിസ്റ്റം, വിനോദത്തിനായി 12 ഇഞ്ച് മോണിറ്ററുകള്‍ എന്നിവയുള്ള ലോഞ്ച് ശൈലിയിലുള്ള സീറ്റുകളില്‍ സ്വയം മുഴുകാം.

Most Read Articles

Malayalam
English summary
Head coach confirms saudi arabian players won t get rolls royce phantom after win against argentina
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X