ഹീറ്റഡ് സീറ്റുകൾ ഉപയോഗിക്കുന്നുണ്ടോ; പുരുഷൻമാരിൽ വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ
ടെക്നോളജികൾ വളരുന്നതിന് അനുസരിച്ച് മനുഷ്യൻ്റെ ജീവിതശൈലികളും മാറും. എന്നാൽ മാറുന്ന ജീവിത ശൈലികൾകൊണ്ട് പല രോഗങ്ങളും ബുദ്ധിമുട്ടുകളും വന്നാലോ. വെൻ്റിലേറ്റഡ് സീറ്റുകൾ പണ്ടൊക്കെ പ്രീമിയം കാറുകളിലായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് ഉപയോഗിക്കുന്നില്ല എങ്കിൽ പോലും ആളുകളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഹീറ്റഡ് സീറ്റുകൾ നിങ്ങളുടെ പ്രത്യുൽപ്പാദനശേഷിയെ ബാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.
ഹീറ്റഡ് കാർ സീറ്റുകൾ മികച്ച ഒരു കണ്ടുപിടുത്തം തന്നെയാണ്, പ്രത്യേകിച്ച് ശൈത്യകാലത്ത്. എന്നാൽ ഫെർട്ടിലിറ്റിയെക്കുറിച്ച് പേടിയുളളവർ ഒരു കാര്യം മനസിലാക്കണം. നിങ്ങളുടെ വാഹനങ്ങളിൽ നിങ്ങൾ ഹീറ്റഡ് സീറ്റുകൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ അത് എത്രയും പെട്ടെന്ന് നിർത്തണം എന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.

ഹീറ്റഡ് കാർ സീറ്റുകളും ഹീറ്റഡ് ബ്ലാങ്കറ്റുകളും തണുത്ത കാലാവസ്ഥയിൽ ചൂട് നിലനിർത്താൻ ഫലപ്രദവും ഉപയോഗപ്രദവുമായി വാഗ്ദാനം ചെയ്യുന്നുവെങ്കിലും, നീണ്ടുനിൽക്കുന്ന ഉപയോഗം വൃഷണങ്ങളുടെ താപനില ശുക്ല ഉൽപാദനത്തെ ബാധിക്കുന്ന തലത്തിലേക്ക് വർദ്ധിപ്പിച്ച് പുരുഷ പ്രത്യുൽപാദനത്തിന് അപകടമുണ്ടാക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
വെൻ്റിലേറ്റഡ് സീറ്റുകൾ, സീറ്റ് കുഷ്യനുകളിൽ ഫാനുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, അത് തുണിയുടെയോ ലെതറിൻ്റെയോ ഒരു പെർമിബിൾ പാളിയിലൂടെ വായു വീശുകയും ഈ വായു സീറ്റിൻ്റെ ഉപരിതലത്തെ തണുപ്പിക്കുകയും ചെയ്യുന്നതാണ് പ്രധാനമായും വെൻ്റിലേറ്റഡ് സീറ്റുകളുടെ പ്രവർത്തനം എന്നു പറയുന്നത്. വേനൽക്കാലത്ത് ഇത്തരം സീറ്റുകളുടെ ഉപയോഗത്തിലൂടെ മികച്ചതും മടുപ്പില്ലാത്തതുമായ ഡ്രൈവിങ്ങ് അനുഭവും ലഭിക്കുന്നു എന്നതാണ് ഗുണം.

വെൻ്റിലേറ്റഡ് സീറ്റുകളുടെ പ്രധാന ഗുണം വേനൽക്കാലത്ത് നിങ്ങളെ തണുപ്പിക്കുകയും അമിതമായ വിയർപ്പ് മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യുന്നു എന്നതാണ്. കാർ ക്യാബിൻ പുതുമയുള്ളതും ദുർഗന്ധമില്ലാത്തതും നിലനിർത്തുന്നതിനും നിങ്ങളുടെ ഡ്രൈവിംഗ് അനുഭവം വർദ്ധിപ്പിക്കുന്നതിനും അവ സഹായിക്കുന്നു.
ഒരു പുതിയ കാർ വാങ്ങാൻ പ്ലാൻ ചെയ്യുമ്പോൾ ഇപ്പോൾ എല്ലാ ഉപഭോക്താക്കളും ആവശ്യപ്പെടുന്ന ഒരു ഫീച്ചറായി വെൻ്റിലേറ്റഡ് സീറ്റുകൾ മാറിയിരിക്കുകയാണ്. വേനൽക്കാലത്ത് ഈ ഒരു ഫീച്ചറിന് വേണ്ടി ആളുകൾ പണം മുടക്കുന്നതായും അറിയാൻ സാധിക്കുന്നുണ്ട്. പല ആഫ്റ്റർ മാർക്കറ്റിലും വെൻ്റിലേറ്റഡ് സീറ്റുകൾ ലഭ്യമാണ്. ഒരു സീറ്റിന് 6000 രൂപ മുതൽ ലഭ്യമാണ്.

ഉപഭോക്താക്കൾക്ക് താങ്ങാനാവുന്നതും ആഡംബര ഫീച്ചറുകൾക്കുള്ള ഡിമാൻഡും വർധിക്കുന്നതോടെ, വെൻ്റിലേറ്റഡ് സീറ്റുകൾ താമസിയാതെ ഒരു സ്റ്റാൻഡേർഡ് ഇന്റീരിയർ ഫീച്ചറായി മാറുമെന്നാണ് തോന്നുന്നത്. ഇന്ത്യൻ വേനൽക്കാലത്ത് മൊത്തത്തിലുള്ള റൈഡ് അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കംഫർട്ട് ഫീച്ചറുകൾ നൽകുന്നതിൽ വാഹന നിർമ്മാതാക്കൾ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് എന്ന് വേണം പറയാൻ.
ഹോണ്ട വർഷങ്ങൾക്ക് ശേഷം അവതരിപ്പിച്ച മോഡലാണ് എലിവേറ്റ്. സെഗ്മെൻ്റിൽ വെൻ്റിലേറ്റഡ് സീറ്റുകൾ ഹോണ്ട എലിവേറ്റ് മാത്രമാണ് ഇത് 6000 രൂപയ്ക്ക് ഒരു ആക്സസറിയായി വാഗ്ദാനം ചെയ്യുന്നത്. വെന്റിലേഷനൊപ്പം ഇതിൽ മസാജിംഗ് ഫംഗ്ഷനുമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. വെൻറിലേറ്റഡ് സീറ്റ് ഫംഗ്‌ഷൻ, ഇന്ത്യയിലെ 90 ശതമാനത്തോളം വരുന്ന ചൂടുള്ളതും വെയിൽ നിറഞ്ഞതുമായ പ്രദേശങ്ങളിലെ നിവാസികൾക്ക് ഒരു ദൈവാനുഗ്രഹമാണ്. ഒമ്പത് കോംപാക്ട് എസ്‌യുവികളിൽ ഏഴെണ്ണം അവയുടെ ടോപ്പ് സ്പെക്ക് മോഡലുകളിലാണ് ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നത്.
ഈ ആക്സസറി സീറ്റിൽ സ്ട്രാപ്പ് ചെയ്തിരിക്കുന്നതാണ്, ഇതിന്, സീറ്റിന്റെ മുൻവശത്ത് സസ്പെൻഡ് ചെയ്തിരിക്കുന്ന ഒരു ലോ പ്രൊഫൈൽ ഫാൻ ലഭിക്കുന്നു. ഈ ഫാൻ ചാനലുകളിലൂടെ വായുവിനെ പുറം തള്ളുന്നു, ഇത് സർഫസിൽ ലഭ്യമായ സുഷിരങ്ങളിലൂടെ ഒടുവിൽ പുറത്തുകടക്കുന്നു. ഈ ഫാനിന് മൂന്ന് സ്പീഡ് ലെവലുകൾ ഉണ്ട്, പിൻസീറ്റ് യാത്രക്കാർക്കായി നൽകിയിരിക്കുന്ന 12V സോക്കറ്റിൽ നിന്നാണ് ഈ ആക്സസറി പവർ എടുക്കുന്നത്.
അതിനാൽ, വെന്റിലേറ്റഡ് & മസാജ് ചെയ്യുന്നതുമായ ഈ സീറ്റ് ആക്സസറി ഉപയോഗിക്കുമ്പോൾ പിന്നിലെ യാത്രക്കാർക്ക് ഈ 12V സോക്കറ്റ് ചാർജിംഗ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവില്ല എന്നത് ശ്രദ്ധിക്കണം. അടുത്തതായി ആവശ്യമുണ്ടെങ്കിൽ, ഫ്രണ്ട് പാസഞ്ചർ സീറ്റിനായി, ഫ്രണ്ട് 12V സോക്കറ്റും ഉപയോഗിക്കാം. മസാജിംഗ് ഫംഗ്ഷനായി ഒരു ഇന്റൻസിറ്റി നില മാത്രമേയുള്ളൂ. സീറ്റ് വെന്റിലേഷന്റെയും മസാജിന്റെയും എഫക്ടീവ്നെസ് നിങ്ങളുടെ അടുത്തുള്ള ഹോണ്ട ഡീലറിൽ ചെന്ന് നേരിട്ട് തന്നെ അനുഭവിച്ചറിയണം.


Click it and Unblock the Notifications








