കാണൂ മഹീന്ദ്ര എക്സ്‌യുവി 500നെ പുത്തൻ വേഷപകർച്ചയിൽ
നിരവധി മോഡിഫൈഡ് കാറുകളും ബൈക്കുളും നിരത്തിൽ സർവസാധാരണമാണ്. എന്നാൽ അടിമുടി പരിഷ്കരാത്തിന് വിധേയമായ ഈ മഹീന്ദ്ര എക്സ്‌യുവി 500-നെ ഒന്നു കണ്ടുനോക്കൂ. ബാംഗ്ലൂരിൽ നിന്നുള്ള ഓഫ് റോഡ് സാഹസികൻ സുബൈർ അബ്ദുള്ളയാണ് ഈ ഭീമൻ എസ്‌യുവിയുടെ ഉടമ. ബാംഗ്ലൂരിൽ വച്ച് നടത്തിയ MOC കസ്റ്റം കാർ ഷോയിൽ ഈ വാഹനം പ്രദർശനത്തിന് എത്തിയപ്പോൾ വൻ ജനാവലിയാണ് ഒരുനോക്കൂ കാണാൻ എത്തിയത്. ആരേയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള വേഷപകർച്ചയാണ് ഈ വാഹനത്തിന് നൽകിയിരിക്കുന്നത്.
INtrepid എന്ന പേരിലാണ് ഓഫ് റോഡ് സാഹസികൻ ഈ എക്സ്‌യുവി 500നെ കാണികൾക്ക് മുന്നിലായി അവതരിപ്പിച്ചത്. ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്ന ഇയാൾ സാഹസിക യാത്രയ്ക്ക് യോജിച്ച രീതിയിലുള്ള ഘടകങ്ങളാണ് തന്റെ വാഹനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഈ വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങളറിയാൻ സ്ലൈഡുകളിൽ തുടർന്ന് വായിക്കൂ.

മാറ്റ് ബ്ലാക്കും ചുവപ്പും ഇടക്കലർന്ന നിറമാണ് ഈ വാഹനത്തിന് നൽകിയത്. കൂടാതെ റെഡ് റിമ്മുകൾ ഉള്ള വലിയ ഓഫ് റോഡ് ടയറുകളാണ് ഇതിന്റെ മുഖ്യാകർഷണം.

മുൻവശത്തെ ബംബറിൽ ചുവപ്പ് നിറത്തിലുള്ള ഹുക്കുകളും എക്സ്ട്രാ ഹെഡ്‌ലാമ്പുകളും ഉൾപ്പെടുത്തി മോടി കൂട്ടിയിരിക്കുന്നു.

യഥാർത്ഥ മോഡലിൽ നിന്നും വ്യത്യസ്തമായ ഗ്രില്ല് നൽകിയതിനാൽ കൂടുതൽ അഗ്രസീവ് ലുക്ക് കൈവരിച്ചിട്ടുണ്ട്.മാത്രമല്ല ഗ്രില്ലുകള്‍ക്കിടയിലും അതിനുതാഴെയുമായി നിരവധി എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നു.

വിൻഡ്ഷീൽഡിനും റൂഫിനും മുകളിലായി കൊടുത്തിട്ടുള്ള എൽഇഡി ലൈറ്റുകൾ ഇതിനൊരു പുത്തൻ ഭാവം പകർന്നു നൽകുന്നു.

കാറിന്റെ ചില്ലുകൾക്ക് സംരക്ഷണം നൽകുന്ന രീതിയിൽ ചുവപ്പ് മെറ്റൽ ട്യൂബ് ഉപയോഗിച്ച് ഒരു കവചം തീർത്തതായി കാണാം.

ലാഡറും, ചുവപ്പ് നിറത്തിലുള്ള ജെറി ക്യാനും, ഹൈ ലിഫ്റ്റ് ജാക്കുമാണ് പിൻവശത്തെ പ്രത്യേകതകൾ. കൂടാതെ പിൻവശത്തെ ബംബറിലും എൽഇഡി ലൈറ്റുകൾ ഉൾപ്പെടിത്തിയിട്ടുണ്ട്.

റൂഫിന് മുകളിലായി സ്പോയിലർ ഉപയോഗിച്ചിരിക്കുന്നു. കൂടാതെ സ്പോയിലറിലും എൽഇഡി ലൈറ്റുകൾ ഉൾപ്പെടുത്തിയിരിക്കുന്നതായി കാണാം.

മാറ്റ് ബ്ലാക്ക് നിറവും, ഭീമൻ ഓഫ് റോഡ് ടയറുകളും, നിരവധി എൽഇഡി ലൈറ്റുകളും ഉൾക്കൊള്ളിച്ചുള്ള ഈ എസ്‌യുവി കാണികളിൽ അതിശയം ഉളവാക്കിയെന്നു പറയാം.

ഏകദേശം 12ലക്ഷം രൂപ ചിലവിട്ടാണ് ഈ വാഹനത്തിന്റെ മോഡിഫിക്കേഷൻ നടത്തിയിരിക്കുന്നത് എന്നുള്ളതും ആശ്ചര്യജനകം തന്നെ.


Click it and Unblock the Notifications