ആറ് യാത്രക്കാരുമായി ഹെലികോപ്റ്ററിൻ്റെ എമർജൻസി ലാൻഡിങ്ങ്, പൈലറ്റിൻ്റെ മനസാന്നിധ്യത്തിന് സല്യൂട്ട്

വിമാനമായാലും ഹെലികോപ്റ്ററായാലും എല്ലാവർക്കും യാത്ര ചെയ്യാൻ താൽപ്പര്യമുളള കാര്യമാണ്. പക്ഷേ പലർക്കും പേടിയുമുണ്ട് കേട്ടോ. ഹെലികോപ്റ്റർ റെൻ്റിന് വരെ ലഭിക്കുന്ന കാലമാണിത്. പല സെലിബ്രിറ്റികളും താരങ്ങളും ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നത് കാണാറുണ്ട്. എന്തിനേറെ പറയുന്നു ഇലക്ഷൻ പ്രചാരണത്തിന് കേരളത്തിൽ ചില നേതാക്കളും ഹെലികോപ്റ്ററിൽ വന്ന് ഇറങ്ങാറുണ്ട്.

ആറ് തീർത്ഥാടകരുമായി പോയ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ മൂലം ഉത്തരാഖണ്ഡിലെ കേദാർനാഥിൽ അടിയന്തരമായി ഇറക്കേണ്ടി വന്നുവെന്ന് കേട്ട് സോഷ്യൽ മീഡിയ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു. ഹെലികോപ്റ്ററിൻ്റെ പിൻഭാഗത്തെ മോട്ടോറിൽ സാങ്കേതിക തകരാറുണ്ടായതിനാൽ ഹെലിപാഡിന് ഏകദേശം 100 മീറ്റർ മുമ്പ് അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു.

കേദാർനാഥ് ഹെലിപാഡിൽ ഹെലികോപ്ടർ ഇറങ്ങാനിരിക്കെ ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ അനിയന്ത്രിതമായി കറങ്ങിയതോടെ പൈലറ്റ്, കൽപേഷ്, പെട്ടെന്ന് പ്രവർത്തിച്ച് ഹെലികോപ്റ്റർ ഹെലിപാഡിന് തൊട്ടുമുമ്പുള്ള തുറസ്സായ സ്ഥലത്ത് ഇറക്കുകയായിരുന്നു. ഹെലികോപ്റ്ററിൻ്റെ വാലറ്റത്ത് ചെറിയ കേടുപാടുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെങ്കിലും യാത്രക്കാർക്ക് പരിക്കില്ല.

മൂന്ന് വർഷം മുൻപാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ നീലഗിരിക്ക് സമീപം കൂനൂരില്‍ തകർന്നു വീണ വാർത്ത ഞെട്ടലോടെയായിരുന്നു രാജ്യം കേട്ടത്. അപകടത്തിൽ പെട്ടത് ഇരട്ട എഞ്ചിനുള്ള Mi-17V-5 മീഡിയം-ലിഫ്റ്റർ ഹെലികോപ്റ്റർ ആയിരുന്നു അപകടത്തിൽപ്പെട്ടിരുന്നത്.

ഹെലികോപ്റ്ററുകളുടെ Mi-സീരീസ് ഉൾപ്പെട്ട അപകട സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ഹെലികോപ്റ്ററിന്റെ സുരക്ഷാ റെക്കോർഡ് ലോകത്തിലെ മറ്റ് ചില കാർഗോ ചോപ്പറുകളേക്കാൾ മികച്ചതാണ്. ഹെലികോപ്റ്ററുകളുടെ Mi-8/17 കുടുംബത്തിന്റെ സൈനിക ഗതാഗത വകഭേദമാണ് Mi-17V-5. ആഗോളതലത്തിൽ ബഹുമുഖവും വിശ്വസനീയവും മൂല്യവത്തുമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നതും.

റഷ്യയിലെ കസാനിലുള്ള റഷ്യൻ ഹെലികോപ്റ്ററുകളുടെ അനുബന്ധ സ്ഥാപനമായ കസാൻ ഹെലികോപ്റ്റഴ്‌സാണ് Mi-17V-5 നിർമിക്കുന്നതും. സൈനിക, ആയുധ ഗതാഗതം, ഫയർ സപ്പോർട്ട്, കോൺവോയ് എസ്‌കോർട്ട്, പട്രോളിംഗ്, സെർച്ച് ആൻഡ് റെസ്‌ക്യൂ (SAR) ദൗത്യങ്ങൾ മുതൽ വൈവിധ്യമാർന്ന സൈനിക പ്രവർത്തനങ്ങൾക്ക് ഹെലികോപ്റ്റർ ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും പ്രത്യേകതകളിൽ ഒന്ന്.

ഇന്ത്യൻ വ്യോമസേനയിൽ (IAF) ഹെലികോപ്റ്ററിന്റെ ഉപയോഗത്തിനായി 2008 ഡിസംബറിൽ റഷ്യൻ ഹെലികോപ്റ്റേഴ്‌സിന് 80 ഹെലികോപ്റ്ററുകൾ പ്രതിരോധ മന്ത്രാലയം ഓർഡർ കൊടുത്തു. തുടർന്ന് 2011-ലാണ് ഇവയുടെ വിതരണം ആരംഭിച്ചതും. ഇന്ത്യക്കായുള്ള അവസാന യൂണിറ്റ് 2018-ലാണ് കൈമാറുന്നതും.

Mi-17V-5 ഒരു ക്ലിമോവ് TV3-117VM അല്ലെങ്കിൽ VK-2500 ടർബോ-ഷാഫ്റ്റ് എഞ്ചിൻ ആണ് ഉപയോഗിക്കുന്നത്. TV3-117VM പരമാവധി 2,100 bhp പവർ ഉത്പാദിപ്പിക്കുമ്പോൾ VK-2500 2,700 bhp പവർ ഔട്ട്പുട്ടാണ് നൽകുന്നത്. എംഐ സീരീസിലെ പുതുതലമുറ ഹെലികോപ്റ്ററുകൾക്ക് VK-2500 എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് TV3-117VM-ന്റെ കൂടുതൽ നൂതന പതിപ്പായ പുതിയ ഫുൾ-അതോറിറ്റി ഡിജിറ്റൽ കൺട്രോൾ സിസ്റ്റം (FADEC) ആണ്.

ഇതിന് 250 കിലോമീറ്റർ വേഗതയും 580 കിലോമീറ്റർ റേഞ്ചുമാണുള്ളത്. രണ്ട് സഹായ ഇന്ധന ടാങ്കുകൾ ഘടിപ്പിച്ചാൽ റേഞ്ച് 1,065 കിലോമീറ്റർ വരെ നീട്ടാനാകും. ഹെലികോപ്റ്ററിന് പരമാവധി 6,000 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുമെന്നതും ശ്രദ്ധേയമാണ്. യാത്രക്കാർക്കായി ഒരു സാധാരണ പോർട്ട്സൈഡ് ഡോർ ഉള്ള ഒരു വലിയ ക്യാബിനും പെട്ടെന്ന് സൈനികർക്കും ചരക്ക് നീക്കത്തിനുമായി പിന്നിൽ ഒരു റാമ്പുമാണ് Mi-17 ട്രാൻസ്പോർട്ട് ഹെലികോപ്റ്ററിൽ ഒരുക്കിയിരിക്കുന്നത്.

ഹെലികോപ്റ്ററിന് 13,000 കിലോഗ്രാം ഭാരമാണുള്ളത്. കൂടാതെ 36 സായുധ സൈനികരെ അല്ലെങ്കിൽ ഒരു സ്ലിംഗിൽ 4,500 കിലോഗ്രാം ഭാരവും വഹിക്കാൻ കഴിയും. ഉഷ്‌ണമേഖലാ, സമുദ്ര കാലാവസ്ഥകൾ, അതുപോലെ മരുഭൂമി സാഹചര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാഹചര്യങ്ങളിൽ ഇത് ഉപയോഗിക്കാമെന്നതും നേട്ടമാണ്.

More from DriveSpark

Article Published On: Friday, May 24, 2024, 20:15 [IST]
English summary
Helicopter carrying six pilgrims make emergency landing in kedarnath video viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X