തെറിച്ചു വീണാലും ഇനി ബാഗ് കാത്തോളും; ഇൻ-ബിൽറ്റ് എയർബാഗുള്ള ബാക്ക്പാക്ക് അവതരിപ്പിച്ച് ഹെലൈറ്റ്
ഹെൽമെറ്റിന്റെ അവതരണം മുതൽ മോട്ടോർസൈക്കിൾ സേഫ്റ്റി ഗിയറുകളുടെ കാര്യത്തിൽ വലിയ മാറ്റങ്ങളും നവീകരണങ്ങളും ഉണ്ടായിട്ടുണ്ട്. നിലവിൽ മോട്ടോർസൈക്കിൾ ഗിയർ നിർമ്മാതാക്കൾ റൈഡറിനെ സേഫായി സൂക്ഷിക്കാൻ സ്യൂട്ടിൽ എയർബാഗുകൾ ഉൾപ്പെടെ ചില സീരിയസ് സേഫ്റ്റി ഫീച്ചറുകൾ പോലും നൽകുന്നുണ്ട്.
അതു പോലെ തന്നെ റൈഡർമാരുടെ ദൈനംദിന യാത്രകൾ ഒരുപോലെ സുരക്ഷിതമാക്കാൻ, ജനപ്രിയ ഫ്രഞ്ച് സേഫ്റ്റി ഗിയർ നിർമ്മാതാക്കളായ ഹെലൈറ്റ് മോട്ടോർ സൈക്കിൾ റൈഡർമാർക്കായി ഇൻ-ബിൽറ്റ് എയർബാഗുള്ള ഒരു ബാക്ക്പാക്ക് അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ബാക്ക്‌പാക്ക് വിയറബിൾ സേഫ്റ്റിയെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇവ ദിവസവും ഉപയോഗിക്കാൻ കഴിയുന്നത്ര പ്രായോഗികമാണ്.

ഒരു ബാക്ക്പാക്കിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാക്ക് പ്രൊട്ടക്ടറുകളിൽ നിന്നുള്ള ഒരു വലിയ ചുവടുവയ്പ്പാണ് ഹെലൈറ്റ് എച്ച്-മൂവ് ബാക്ക്പാക്ക്. കമ്പനിയുടെ ഏറ്റവും പുതിയ കണ്ടുപിടിത്തത്തിൽ CE-സർട്ടിഫൈഡ് എയർബാഗ് വെസ്റ്റും പിൻഭാഗത്ത് നീക്കം ചെയ്യാവുന്ന കമ്പാർട്ടുമെന്റും ഉൾപ്പെടുന്നു. എയർബാഗ് സംവിധാനത്തിന്റെ രണ്ട് പതിപ്പുകൾ ലഭ്യമാണ്.
മാനുവൽ പതിപ്പിൽ നിങ്ങളുടെ ബൈക്കിൽ ഘടിപ്പിച്ചിട്ടുള്ള ഒരു കൺവെൻഷണൽ ടെതർ സിസ്റ്റം ഉൾപ്പെടുന്നു, ബൈക്കിന് ഒരു അപകടം അല്ലെങ്കിൽ ക്രാഷ് സംഭവിച്ചാൽ എയർബാഗ് സിസ്റ്റത്തെ ഉടനടി ആക്ടിവേറ്റ് ചെയ്യാൻ ഈ ടെതർ സംവിധാനം ഉടനടി ബ്രേക്ക് ചെയ്യപ്പെടും.

അതേസമയം, വയർലെസ് എയർബാഗ് സംവിധാനം ഒരു ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ജിപിഎസ് എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള സെൻസറുകൾ ഉപയോഗിച്ച് ക്രാഷ് ഡിറ്റക്ട് ചെയ്യുന്നതിനും എയർബാഗ് ഉടനടി ഇൻഫ്ലേറ്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്നു. രണ്ട് പതിപ്പുകളിലും, എയർബാഗ് നിമിഷങ്ങൾക്കുള്ളിൽ വിന്യസിക്കുകയും ആഘാതത്തിന് മുമ്പ് ഇൻഫ്ലേറ്റ് ചെയ്യുകയും ചെയ്യും.
മോട്ടോർ സൈക്കിളിൽ നിന്ന് ഇറങ്ങുമ്പോൾ അബദ്ധത്തിൽ എയർബാഗ് പ്രവർത്തനക്ഷമമാകാതിരിക്കാൻ, എല്ലാ റൈഡിന് ശേഷവും ടെതർ ഡിറ്റാച്ച് ചെയ്യാൻ മാനുവൽ വേർഷൻ ആവശ്യപ്പെടും. ഇൻഫ്ലേഷന് ശേഷം H-മൂവ് ബാക്ക്പാക്ക് എയർബാഗ് വീണ്ടും ഉപയോഗിക്കാവുന്നതാണ്, കൂടാതെ റൈഡർക്ക് സ്വയം കാട്രിഡ്ജ് മാറ്റാനും കഴിയും എന്നത് ശ്രദ്ധേയമാണ്. പുറം, സാക്രം, വയറ്, നെഞ്ച്, സെർവിക്കൽ വെർട്ടിബ്രേ എന്നിവയ്ക്ക് പരമാവധി സംരക്ഷണം നൽകുന്നതിനാണ് ബാക്ക്പാക്ക് എയർബാഗ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഹെലൈറ്റ് പറയുന്നു.

എയർബാഗ് സംവിധാനത്തിന് പുറമേ, H-മൂവ് ബാക്ക്‌പാക്ക് ഉപയോഗയോഗ്യമായ സ്പെയ്സുമായി വരുന്നു. നിങ്ങളുടെ ലാപ്‌ടോപ്പിനും മറ്റ് അവശ്യ സാധനങ്ങൾക്കും മറ്റും ബാഗ് ഏകദേശം 18 ലിറ്റർ സ്‌റ്റോറേജ് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ റൈഡ് ചെയ്യാത്തപ്പോൾ നിങ്ങളുടെ ഹെൽമെറ്റ് സൂക്ഷിക്കാൻ നീക്കം ചെയ്യാവുന്ന നെറ്റും ഇതോടൊപ്പം ഉണ്ട്. റൈഡറെ കൂടുതൽ പരിരക്ഷിക്കുന്നതിനായി ബാക്ക്പാക്കിന് ലെവൽ 1 Sas-Tec ബാക്ക് പ്രൊട്ടക്ടറും ലഭിക്കുന്നു.
അതോടൊപ്പം അഡ്ജസ്റ്റബിൾ ഷോൾഡർ സ്‌ട്രാപ്പുകളും രണ്ട് ചെസ്റ്റ് സ്ട്രാപ്പുകളും മികച്ച ഫിറ്റ് ഉറപ്പാക്കുന്നു. ഹെലൈറ്റ് H-മൂവ് വിലകുറവുള്ള ഒരു ബജറ്റ് പ്രൊഡക്ട് അല്ല, ബാക്ക്‌പാക്ക് എയർബാഗിന്റെ മാനുവൽ പതിപ്പ് 689 യൂറോയ്ക്ക് (ഏകദേശം 60,000 രൂപ) റീട്ടെയിൽ ചെയ്യുന്നു, അതേസമയം വയർലെസ് പതിപ്പിന് 849 യൂറോയാണ് (ഏകദേശം 74,000 രൂപ) വില.
ബാക്ക്‌പാക്ക് എല്ലാവർക്കും ആക്‌സസ് ചെയ്യാനാകില്ലെങ്കിലും, റേസ് സ്യൂട്ടുകൾക്കും അതിലും വിലയേറിയ റൈഡിംഗ് ഗിയറിനുമപ്പുറം മോട്ടോർസൈക്കിൾ സുരക്ഷ കൊണ്ടുവരുന്നതിനുള്ള ഒരു ചുവടുവയ്പായി ഈ നവീകരണം തീർച്ചയായും അനുഭവപ്പെടുന്നു എന്ന് പറയാതിരിക്കാൻ വയ്യ. ലോകമെമ്പാടുമുള്ള റൈഡർമാർക്ക് സുരക്ഷാ സാങ്കേതികവിദ്യ ആക്സസ് ചെയ്യാൻ കൂടുതൽ ടെക്ക് നവീകരണവും അവയുടെ അഡോപ്ഷനും സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








