ലാലേട്ടൻ്റെ 'തുടരും' വച്ച് കേരള പോലീസും ഹിറ്റടിച്ചു; തുടരാം ഹെൽമറ്റ് യാത്ര ക്യാമ്പയിൻ വൈറൽ
എമ്പുരാൻ്റെ ഗംഭീര വിജയത്തിന് ശേഷം മോഹൻലാലിൻ്റെ അടുത്ത വിജയമായി മാറുകയാണ് തുടരും എന്ന ചിത്രം. റിലീസിന് മുൻപ് തന്നെ ടിക്കറ്റുകളെല്ലാം വിറ്റു പോയിരുന്നു. അതിന് ശേഷം ഒരു തീയേറ്ററിലും ടിക്കറ്റുകൾ കിട്ടാത്ത അവസ്ഥയാണ്. മൂന്ന് ദിവസം കൊണ്ട് ചിത്രം അമ്പത് കോടി കളക്ഷൻ നേടുകയുടെ ചെയ്തു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയായിരുന്നു. ഇപ്പോഴിതാ പോസ്റ്റർ ഉപയോഗിച്ച് കേരള പൊലീസ് ഒരു ബോധവൽക്കരണം അങ്ങ് നടത്തിയിരിക്കുകയാണ്. പോസ്റ്ററിൽ മോഹൻലാലും കൂടെയുള്ള കഥാപാത്രവും ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ പോകുന്നത് കേരള പൊലീസ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഒന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.
"തുടരാം" യാത്രകൾ ഹെൽമറ്റ് വച്ച ശേഷം ഇരുചക്രവാഹനയാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം.ഇതായിരുന്നു കേരള പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൻ്റെ ക്യാപ്ഷൻ. മറ്റേതൊരു ഉല്‍പ്പന്നത്തെയും പോലെ ഹെല്‍മെറ്റിനും കാലാവധിയുണ്ട്. ഹെല്‍മെറ്റിനും എക്‌സ്പയറി ഡേറ്റ് ഉണ്ടെന്ന് കരുതി ഞെട്ടേണ്ട കാര്യമില്ല. നമ്മള്‍ ഒരു ഹെല്‍മെറ്റ് വാങ്ങിയാല്‍ അത് വര്‍ഷങ്ങളോളം ഉപയോഗിക്കാമോ എന്നതായിരിക്കും പലരുടെയും മനസ്സില്‍ ഉദിക്കുന്ന പ്രധാന ചോദ്യം. ഹെല്‍മറ്റ് കേടുകൂടാതെയിരുന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ ഉപയോഗിക്കാം.

ചിലര്‍ ഹെല്‍മെറ്റിന്റെ ബാഹ്യവശത്തുള്ള കേടുപാടുകള്‍ മറയ്ക്കാന്‍ ടേപ്പുകള്‍ ഉപയോഗിക്കുന്നു. ഇത് തെറ്റായ സംഗതിയാണ്. ഹെല്‍മെറ്റിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്് വിസര്‍. പോറലുകളും കേടുപാടുകളും ഉണ്ടായാലും പലരും ഇപ്പോഴും അതേ വിസറുകള്‍ തന്നെ ഉപയോഗിക്കുന്നത് കാണാം. കേടായ വിസറുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നു. ഇതുമൂലം രാത്രികാലങ്ങളില്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചം പതിച്ച് ദൂരക്കാഴ്ച കുറയാനും കാരണമാകും.
എന്നാല്‍, ഹെല്‍മറ്റ് കേടാകുമ്പോള്‍ അത് മാറ്റേണ്ടത് നിര്‍ബന്ധമാണ്. കേടായ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുന്നതിന് തുല്യമാണെന്ന കാര്യം ഓര്‍മിക്കുക. നിങ്ങള്‍ ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോള്‍ അപകടത്തില്‍ പെട്ടാല്‍ ഹെല്‍മെറ്റിന് പോറലുകള്‍ ഏല്‍ക്കാനും അത് കേടാകാനും സാധ്യതയുണ്ട്. ഹെല്‍മെറ്റിന്റെ പുറംഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും അകത്ത് കാര്യമായ ക്ഷതങ്ങളും കേടുപാടുകളും സംഭവിക്കാന്‍ സാധ്യതയുണ്ട്. ആന്തരിക ക്ഷതം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ ഹെല്‍മറ്റ് പിന്നീട് ഉപയോഗിക്കരുത്.

ഹെല്‍മെറ്റ് മുകളിലേക്കോ താഴേക്കോ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും പറ്റാതെ വരാം ചിലപ്പോള്‍ വിസറുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം ഹെല്‍മെറ്റുകളും വാങ്ങേണ്ടതില്ല. ഹെല്‍മെറ്റ് സ്ട്രിപ്പുകളും ബക്കിളുകളും ശരിയാണോ എന്ന് പരിശോധിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ധരിച്ച് നോക്കിയ ശേഷം സ്ട്രാപ്പുകളും ബക്കിളുകളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഹെല്‍മെറ്റ് നിങ്ങള്‍ക്ക് പാകമാണോ എന്നും പരിശോധിക്കുക. നിങ്ങളുടെ തലയ്ക്ക് 58 സെന്റീമീറ്റര്‍ വലിപ്പമുണ്ടെങ്കില്‍ 60 സെന്റീമീറ്റര്‍ ഹെല്‍മെറ്റ് നിങ്ങള്‍ക്ക് അനുയോജ്യമാകും.
നിങ്ങള്‍ ഒരു പുതിയ ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹെല്‍മെറ്റിന്റെ ബാഹ്യ രൂപകല്‍പ്പനയില്‍ ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കണം. എന്തെങ്കിലും കേടുപാടുകളോ തകരാറുകളോ ശ്രദ്ധയില്‍ പെട്ടാല്‍ അവ അവിടെ വെച്ചേക്കണം. ഒരിക്കലും വാങ്ങരുത്. അടുത്തതായി ഹെല്‍മെറ്റ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നോക്കണം. കാണാന്‍ കുഴപ്പമില്ലെങ്കിലും ചിലപ്പോള്‍ ഹെല്‍മെറ്റിന്റെ ഭാഗങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് വരില്ല.

ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് ഐഎസ്ഐ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്. ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ഐഎസ്ഐ നിലവാരത്തിലുളള ഹെല്‍മെറ്റുകള്‍ നോക്കി മാത്രം വാങ്ങുക. ഐഎസ്ഐ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഹെല്‍മെറ്റുകള്‍ റോഡിന്റെ അരികലും കടകളിലും വാങ്ങാന്‍ കിട്ടും. ഇവ ഒട്ടും സുരക്ഷിതമല്ലെന്ന് മാത്രമല്ല അവ ധരിച്ച് വണ്ടി ഓടിക്കുന്നത് അപകടകരം കൂടിയാണ്. അതുകൊണ്ട് വില അല്‍പ്പം കൂടിയാലും ഉയര്‍ന്ന നിലവാരമുള്ള ഹെല്‍മെറ്റ് ധരിച്ചാല്‍ അത് നിങ്ങളുടെ തല കാത്തോളും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








