തല വൃത്തിക്ക് കാക്കാം; വേനല്‍ക്കാലത്ത് ഹെല്‍മെറ്റ് ക്ലീനായി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍

നമ്മള്‍ എല്ലാവരും പല തരത്തിലുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. അവയില്‍ ഏറ്റവും സുരക്ഷ കുറവുള്ള വാഹനം ടൂവീലറുകള്‍ ആയിരിക്കും. മറ്റു തരം വാഹനങ്ങളിലെല്ലാം ഡ്രൈവറും യാത്രക്കാരും വാഹനത്തിനുളളിലാണ് യാത്ര ചെയ്യുമ്പോള്‍ ഇരുചക്രവാഹനങ്ങളില്‍ വാഹനത്തിന് പുറത്ത് യാതൊരുവിധ സുരക്ഷാസംവിധാനങ്ങളോ ഇല്ലാതെയാണ് യാത്ര ചെയ്യുന്നത്.

വാഹനത്തോട് യാതൊരുവിധ നൂല്‍ബന്ധം പോലുമില്ലാത്ത അവസ്ഥ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഡ്രൈവറുടേയോ സഹയാത്രികന്റെയോ ചെറിയ അശ്രദ്ധയോ പിഴവോ മതിയാകും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍. ബൈക്കപകടത്തില്‍ പെട്ടാല്‍ ഗുരുതരമായി പരിക്കേല്‍ക്കാനോ മരണപ്പെടാനോ സാധ്യതയേറെയാണ്. അതുകൊണ്ടാണ് അധികാരികള്‍ ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് കര്‍ശനമാക്കിയത്. അതുകൊണ്ട് തന്നെ നിങ്ങള്‍ ബൈക്ക് ഓടിക്കുന്നില്ലെങ്കില്‍ കൂടി ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ ഒരുപക്ഷേ ഹെല്‍മെറ്റ് സ്വന്തമായിട്ടുണ്ടാകും.

how to maintain bike helmet

അതുകൊണ്ട് നിങ്ങളുടെ ബൈക്ക് ഹെല്‍മെറ്റുകളുടെ ശുചിത്വം ഉറപ്പാക്കുകയും ശരിയായി പരിപാലിക്കുകയും വേണം. വിയര്‍പ്പ് കൂടുതലായതിനാല്‍ വേനല്‍ക്കാലത്ത് ഇത് പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്രവാഹന യാത്ര സുരക്ഷിതവും സുഖകരവുമാക്കാന്‍ നിങ്ങളുടെ ഹെല്‍മെറ്റ് വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഹെല്‍മെറ്റുകള്‍ വൃത്തിയും പുതുമയുമുള്ളതാക്കി നിലനിര്‍ത്താന്‍ ആവശ്യമായ ചില പൊടിക്കെകള്‍ ആണ് തുടര്‍ന്ന് പറയാന്‍ പോകുന്നത്.

ഒരു ദീര്‍ഘദൂര യാത്ര കഴിഞ്ഞ് വന്ന ശേഷമോ അല്ലെങ്കില്‍ ഹെല്‍മെറ്റിന്റെ വൃത്തി കുറഞ്ഞതായി ശ്രദ്ധയില്‍ പെട്ടാലോ അത് ക്ലീന്‍ ചെയ്യാം. ചൂടുവെള്ളത്തിനൊപ്പം അല്‍പ്പം സോപ്പ് ഉപയോഗിച്ച് ഹെല്‍മെറ്റിന്റെ അകവും പുറവും വൃത്തിയാക്കുക. മൃദുവായ തുണിയോ സ്‌പോഞ്ചോ ഉപയോഗിച്ച് ഹെല്‍മെറ്റ് സ്‌ക്രബ് ചെയ്യുക. രാസവസ്തുക്കളോ ലായകങ്ങളോ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

how to maintain bike helmet

ഹെല്‍മെറ്റ് വൃത്തിയാക്കുന്നതിനായി തയാറാക്കിയ പ്രത്യേക സ്‌പ്രേകളും ക്ലീനറുകളും ഇന്ന് മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. നിങ്ങളുടെ ഹെല്‍മെറ്റില്‍ റീമൂവബിള്‍ ലൈനറുകളും പാഡുകളും ഉണ്ടെങ്കില്‍ അവ പുറത്തെടുത്ത് പ്രത്യേകം വൃത്തിയാക്കുക. ഇവ ഉണങ്ങിയ ശേഷം മാത്രമായിരിക്കണം യഥാസ്ഥാനത്ത് വീണ്ടും ഫിറ്റ് ചെയ്യുന്നത്. വെന്റിലേഷന്റെ പരിപാലനമാണ് ഹെല്‍മെറ്റ് ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന സംഗതി.

നിങ്ങളുടെ ഹെല്‍മെറ്റിന്റെ വെന്റുകളില്‍ നിന്ന് അടിഞ്ഞുകൂടിയ പൊടി, അഴുക്കുകള്‍, എന്നിവ നീക്കം ചെയ്യുക. അഴുക്ക് ഒഴിവാക്കാനും ശരിയായ വായുപ്രവാഹം ഉറപ്പാക്കാനും ബ്രഷോ അല്ലെങ്കില്‍ കംപ്രസ്ഡ് എയറോ ഉപയോഗിക്കുക. വെന്റിലേഷന്‍ പരിപാലിക്കുന്നത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. ഹെല്‍മെറ്റിന്റെ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് വിയര്‍പ്പ്. നല്ല ചുട്ടുപൊളളുന്ന വേനല്‍ക്കാലത്ത് ഹെല്‍മെറ്റ് ധരിച്ച് ബൈക്ക് ഓടിക്കുമ്പോള്‍ സ്വാഭാവികമായും വിയര്‍പ്പ് അടിഞ്ഞ് കൂടും.

how to maintain bike helmet

ഇത് ഒഴിവാക്കാനായി ഹെല്‍മെറ്റ് വെക്കുന്നതിന് മുമ്പ് തലയില്‍ ചെറിയ ഹെല്‍മെറ്റ് സ്‌കള്‍ ക്യാപ്പോ തൂവാലയോ ധരിക്കാം. റൈഡൈര്‍മാര്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ക്യാപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. കൂടാതെ മള്‍ട്ടിപര്‍പ്പസ് ക്യാപ്പുകള്‍ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. ചില ഹെല്‍മെറ്റുകള്‍ നീക്കം ചെയ്യാവുന്നതും കഴുകാവുന്നതുമായ സ്വെറ്റ്-വിക്കിംഗ് ലൈനറുകളുമായി വരുന്നു.

മറ്റ് ഉല്‍പ്പന്നങ്ങള്‍ എല്ലാം പോലെ തന്നെ നേരിട്ടുള്ള സൂര്യപ്രകാശം ഹെല്‍മെറ്റിനും ദോഷകരമാണ്. അതിനാല്‍ ദീര്‍ഘനേരം നേരിട്ടുള്ള സൂര്യപ്രകാരം അടിക്കുന്നത് ഹെല്‍മെറ്റ് മെറ്റീരിയലുകളെ കാലക്രമേണ നശിപ്പിക്കും. ഹെല്‍മെറ്റ് ധരിക്കാത്ത വേളയില്‍ അവ ബൈക്കിന്റെ സീറ്റിലോ റിയര്‍വ്യൂ മിററിന് മുകളിലോ പിന്നിലെ ഗ്രാബ് റെയിലിലോ മറ്റോ വെച്ച് പോകുന്ന ശീലം പലര്‍ക്കുമുണ്ടാകും. അത് ഹെല്‍മെറ്റ് വേഗം നശിച്ച് പോകാന്‍ കാരണമാകുമെന്നതിനാല്‍ ഉപയോഗത്തിലില്ലാത്തപ്പോള്‍ ഹെല്‍മെറ്റ് ചൂടുള്ള ഇടങ്ങളില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

നിങ്ങളുടെ ബൈക്ക് റൈഡ് കംഫര്‍ട്ടായിരിക്കാന്‍ ഹെല്‍മെറ്റിന്റെ വൃത്തിയും മണവുമെല്ലാം ഒരു ഘടകമാണ്. നിങ്ങളുടെ ഹെല്‍മെറ്റില്‍ നിന്ന് അസുഖകരമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ഹെല്‍മെറ്റ് ഡിയോഡറൈസര്‍ ഉപയോഗിക്കാവുന്നതാണ്. ഹെല്‍മെറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാന്‍ പ്രകൃതിദത്തമായ മാര്‍ഗമാണ് തേടുന്നതെങ്കില്‍ ബേക്കിംഗ് സോഡയോ കരിയോ ഉപയോഗിക്കാം.

ഹെല്‍മെറ്റ് ഉപയോഗിക്കാത്ത വേളയില്‍ അതിനുള്ളില്‍ ബേക്കിംഗ് സോഡ അല്ലെങ്കില്‍ കരി എന്നിവ സ്ഥാപിക്കുന്നത് ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കും. ഇവ ഈ ഗന്ധം ആഗിരണം ചെയ്‌തെടുക്കും. വേനല്‍ക്കാലത്ത് വാഹനം പരിപാലിക്കുന്ന പോലെ തന്നെ നമ്മുടെ ആക്‌സസറികളും പരിപാലിക്കണം. അതില്‍ സുപ്രധാനമാണ് ഹെല്‍മെറ്റ്. മുകളില്‍ പറഞ്ഞ ചെറിയ പൊടിക്കെകള്‍ പരീക്ഷിച്ചാല്‍ ഹെല്‍മെറ്റ് വൃത്തിയും ശുചിത്വമുള്ളതുമായി സംരക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, May 30, 2023, 12:00 [IST]
English summary
Helmet maintenance tips keep it fresh and clean on hot summer days
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X