ഹെല്‍മെറ്റ്: തലയില്‍ ചോറുള്ളവര്‍ക്ക്!
ഹെല്‍മെറ്റ് വെക്കല്‍, സീറ്റുബെല്‍റ്റിടല്‍ തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചയുടെ യാതൊരു സാധ്യതയുമില്ല. തലയുണ്ടെങ്കില്‍ ഹെല്‍മെറ്റും തടിയുണ്ടെങ്കില്‍ സീറ്റുബെല്‍റ്റും അത്യാവശ്യമാണ്. പോലീസിനെ കണ്ടോടുന്നതുകൊണ്ടാണ് ഹെല്‍മെറ്റില്ലാത്തവര്‍ക്ക് അപകടം പറ്റുന്നത് എന്നു തുടങ്ങിയ ലളിതബുദ്ധി നിറഞ്ഞ വാദങ്ങള്‍ ചുറ്റുനിന്നും ഉയരുന്നതു കേള്‍ക്കാം. അവയെ അവഗണിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. തലയോട്ടിയെയും അതുവഴി അതിനുള്ളിലുള്ള തലച്ചോറിനെയുമെല്ലാം സംരക്ഷിച്ചുനിറുത്താന്‍ കഴിയുമെന്നല്ലാതെ തലച്ചോറിന്റെ ഗുണനിലവാരം കുട്ടാന്‍ ഹെല്‍മെറ്റിന് ശേഷിയില്ല!
ബൈക്ക് യാത്രികരെ ഹെല്‍മെറ്റ് ധരിപ്പിക്കാന്‍ കേരളത്തിലെ ട്രാഫിക് പൊലീസ് പഠിച്ചപണി പതിനെട്ടും നോക്കുന്നുണ്ട്. എന്നാല്‍, സില്‍മാനടന്മാരെപ്പോലെ അസാധ്യമായ ഭാവങ്ങള്‍ പുറപ്പെടുവിക്കാന്‍ ശേഷിയുള്ള തങ്ങളുടെ മോന്തായങ്ങള്‍ അടച്ചിടാന്‍ പൊലീസ് സേന ഗൂഢാലോചന നടത്തുന്നതായാണ് കേരളത്തിലെ വലിയവിഭാഗം ബൈക്കുടമകളും കരുതുന്നത്.
ഹെല്‍മെറ്റ് ധരിക്കുവാനാവശ്യപ്പെടുകയാണ് കേരള പൊലീസ് ഈ അനിമേഷന്‍ ചിത്രം വഴി. റോഡില്‍ അവനവന്റെയും അന്യന്റെയും ജീവന് വിലകല്‍പിക്കുന്നവര്‍ ഈ വീഡിയോ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്.


Click it and Unblock the Notifications








