നമ്മുടെ പിഴവുകളും അവയ്ക്കുള്ള ശിക്ഷകളും

ഋഷിരാജ് സിംഗിനെ പുകഴ്ത്തി ലാലേട്ടൻ രംഗത്തുവന്നത് വാർത്തയായിരുന്നു. ഋഷിരാജ് സിംങ് വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ യുവാക്കള്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നതുകണ്ട് കുണ്ഠിതപ്പെടുകകയും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറായി ചുമതലയേറ്റ അദ്ദേഹം വന്‍തോതിലുള്ള പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുകയാണുണ്ടായത്.

സംരക്ഷിക്കപ്പെടേണ്ടതായി പ്രത്യേകിച്ചൊന്നും തലയിലില്ലെന്ന് തിരിച്ചറിഞ്ഞവര്‍ പോലും ഹെല്‍മെറ്റില്ലാതെ പുറത്തിറങ്ങുകയില്ല എന്ന നില വന്നു. ഈ മാറ്റം മോഹന്‍ലാലിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ഋഷിരാജ്‌സിംഗിനെയും അദ്ദേഹത്തിന്റെ മീശയെയും വാനോളം പുകഴ്ത്തി ലാലേട്ടന്‍ തന്റെ ബ്ലോഗില്‍ വെച്ചുകീറി. നമ്മൾ നിരന്തരം ഏർപ്പെടാറുള്ള നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴയും തടവും എന്തെല്ലാമാണെന്ന് താഴെ പരിശോധിക്കുന്നു.

'ഋഷിരാജ്‌സിംഗ് താങ്കളാണ് സൂപ്പര്‍സ്റ്റാര്‍'

'ഋഷിരാജ്‌സിംഗ് താങ്കളാണ് സൂപ്പര്‍സ്റ്റാര്‍'

റോഡപകടങ്ങളെക്കുറിച്ച് താന്‍ നിരന്തരം എഴുതിയിട്ടും ഫലമൊന്നുമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലാലേട്ടന്‍ തുടങ്ങുന്നത്. ഇ ശ്രീധരന്‍ നായരുമായി ഋഷിരാജ് സിംഗിനെ താരതമ്യം ചെയ്യുകയും ചെയ്യുന്നു ലാലേട്ടന്‍.

ലാലേട്ടൻ എഴുതിയ ലേഖനം

ലാലേട്ടൻ എഴുതിയ ലേഖനം

മോട്ടോര്‍ വാഹന നിയമമനുസരിച്ച് ഓരോ റോഡിനും നിശ്ചയിച്ചിട്ടുള്ള വേഗതാ പരിധി ലംഘിക്കുന്നവരില്‍ നിന്ന് വലിയ തോതിലുള്ള പിഴ ഈടാക്കുവാന്‍ നിശ്ചയിക്കുകയായിരുന്നു ഋഷിരാജ് സിംഗ് ചെയ്തത്.

പിഴ, വലിയ പിഴ!

പിഴ, വലിയ പിഴ!

ഹെല്‍മെറ്റ് വെക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് 1500 രൂപ പിഴ ഈടാക്കുവാനാണ് ഋഷിരാജ് സിംഗ് നിശ്ചയിച്ചത്. പരിശോധനയില്‍ നിന്ന് വെട്ടിച്ച് രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നവര്‍ക്ക് 3300 രൂപ പിഴയും നിശ്ചയിച്ചു. ഇങ്ങനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കി വിശദീകരണം ആരായും. വിശദീകരണം തൃപ്തികരമായില്ലെങ്കില്‍ ശിക്ഷ കൂടും.

Helmet Rules In Kerala

ഹെല്‍മെറ്റ് വെക്കാത്തവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാനുള്ള ഒരു നീക്കം ഇടക്കാലത്ത് നടത്തിയിരുന്നു. എന്നാല്‍ ഇത് നിയമസാധുതയില്ലാത്തതാകയാല്‍ പൊലീസ് പിന്‍മാറി. ഇക്കാര്യത്തിലുള്ള അവ്യക്തതകള്‍ അടുത്ത താളില്‍ നീക്കം ചെയ്യപ്പെടുന്നു.

സെക്ഷന്‍ 3 r/w 181 MVA

സെക്ഷന്‍ 3 r/w 181 MVA

ശരിയായ ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയോ 3 മാസം വരെ തടവോ ലഭിക്കാം.

സെക്ഷന്‍ 5 r/w 180 MVA

സെക്ഷന്‍ 5 r/w 180 MVA

ഡ്രൈവിംഗ് ലൈസന്‍സില്ലാത്തയാള്‍ക്ക് വണ്ടിയോടിക്കാന്‍ കൊടുത്താല്‍ 1000 രൂപ പിഴയോ 3 മാസം വരെ തടവോ ലഭിക്കാം.

സെക്ഷന്‍ 130(3) r/w 177 MVA

സെക്ഷന്‍ 130(3) r/w 177 MVA

വേണ്ട രേഖകളില്ലാതെ പിടിച്ചാല്‍ 100 രൂപ പിഴ ഈടാക്കാന്‍ അനുവദിക്കുന്നതാണ് ഈ വകുപ്പ്.

സെക്ഷന്‍ 130 r/w 177 MVA

സെക്ഷന്‍ 130 r/w 177 MVA

ഇന്‍ഷൂറന്‍സില്ലാതെ ഡ്രൈവ് ചെയ്താല്‍ 1000 രൂപ പിഴയും മൂന്നു മാസം വരെ തടവും ലഭിക്കാന്‍ വകുപ്പുണ്ട്.

സെക്ഷന്‍ 39 r/w192 MVA

സെക്ഷന്‍ 39 r/w192 MVA

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ 2000 രൂപവരെ പിഴ ലഭിക്കാം.

സെക്ഷന്‍ 129 r/w177 MVA

സെക്ഷന്‍ 129 r/w177 MVA

ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നത് തടയുന്നതാണ് ഈ വകുപ്പ്. ഹെല്‍മെറ്റില്ലാത്ത യാത്രക്കാരനില്‍ നിന്ന് 100 രൂപ പിഴയാണ് ഈടാക്കാന്‍ കഴിയുക.

സെക്ഷന്‍ 138(3) CMVR177 MVA

സെക്ഷന്‍ 138(3) CMVR177 MVA

സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ 100 രൂപയാണ് പിഴ.

സെക്ഷന്‍ 112-183 MVA

സെക്ഷന്‍ 112-183 MVA

അപകടകരമായ രീതിയില്‍ ഡ്രൈവ് ചെയ്യുന്നത് തടയുന്നതാണ് ഈ സെക്ഷന്‍. 1000 രൂപ പിഴയും 6 മാസം വരെ തടവും നല്‍കാന്‍ കഴിയും ഈ വകുപ്പ് പ്രകാരം.

സെക്ഷന്‍ 66 r/w 192 MVA

സെക്ഷന്‍ 66 r/w 192 MVA

ലേന്‍ പാലിക്കാതെ വണ്ടിയോട്ടിയാല്‍ കോര്‍ട്ട് ചലാന്‍ നല്‍കുവാന്‍ ഈ വകുപ്പ് ആവശ്യപ്പെടുന്നു. പിഴയുടെ അളവ് മജിസ്‌ട്രേറ്റ് തീരുമാനിക്കും.

സെക്ഷന്‍ 2 RRR r/w 177 MVA

സെക്ഷന്‍ 2 RRR r/w 177 MVA

ഇടതുപക്ഷം ചേരാതെ റോഡിന്റെ മധ്യത്തിലൂടെ വണ്ടിയോട്ടിയാല്‍ ഈ വകുപ്പ് പ്രകാരം 100 രൂപ പിഴയാണ് ഈടാക്കുക.

More from DriveSpark

Article Published On: Tuesday, October 22, 2013, 13:00 [IST]
English summary
Malayalam film actor Mohanlal has appreciated the moves of Rishiraj Singh on Traffic rules in Kerala.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X