രാജ്യത്ത് ഡ്രാഗ് റേസിംഗ് സംസ്കാരം വളർത്താൻ Hero MotoCorp -മായി കൈകോർത്ത് Hemanth Muddappa

ഹീറോ മോട്ടോകോർപ്പും ഒമ്പത് തവണ നാഷണൽ ഡ്രാഗ് റേസിംഗ് ചാമ്പ്യനായ ഹേമന്ത് മുദ്ദപ്പയും ഇന്ത്യയിൽ ഡ്രാഗ് റേസിംഗ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി കൈകോർക്കുകയാണ്.

രാജ്യത്ത് ഡ്രാഗ് റേസിംഗ് സംസ്കാരം വളർത്താൻ Hero MotoCorp -മായി കൈകോർത്ത് Hemanth Muddappa

ഇതിനായി ഹീറോ മോട്ടോകോർപ് ഹേമന്ത് മുദ്ദപ്പയെ ഹീറോ എക്‌സ്ട്രീം 160R മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ പുതിയ ബ്രാൻഡ് അംബാസഡറാക്കി നിയമിച്ചു.

രാജ്യത്ത് ഡ്രാഗ് റേസിംഗ് സംസ്കാരം വളർത്താൻ Hero MotoCorp -മായി കൈകോർത്ത് Hemanth Muddappa

ഈ പുതിയ പ്രഖ്യാപനത്തോടെ, ഇന്ത്യയിൽ X-ഡ്രാഗ്സ് ഡ്രാഗ് റേസിംഗ് ഇവന്റ് പ്രൊമോട്ട് ചെയ്തുകൊണ്ട് ഇരു പാർട്ടികളും ഡ്രാഗ് റേസിംഗ് ഇന്ത്യയിൽ പ്രോത്സാഹിപ്പിക്കും. ഇവന്റിനെക്കുറിച്ച് പറയുമ്പോൾ, ഹീറോ മോട്ടോകോർപ്പും മിസ്റ്റർ ഹേമന്ത് മുദ്ദപ്പയും ചേർന്ന് 16 -ലധികം X-ഡ്രാഗ്സ് ഇവന്റുകൾ ഹോസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഡ്രാഗ് റേസിംഗ് സംസ്കാരം വളർത്താൻ Hero MotoCorp -മായി കൈകോർത്ത് Hemanth Muddappa

തങ്ങളുടെ ടീമിലേക്ക് ഒരു പുതിയ കൂട്ടിച്ചേർക്കലായി ഹേമന്തിനെ സ്വാഗതം ചെയ്യുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ട് എന്ന് ഹീറോ മോട്ടോകോർപ്പിന്റെ ചീഫ് ഗ്രോത്ത് ഓഫീസർ രഞ്ജിവ്ജിത് സിംഗ് പറഞ്ഞു. അദ്ദേഹത്തിന്റെ സമീപകാല വിജയങ്ങൾക്ക് തങ്ങൾ അദ്ദേഹത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

രാജ്യത്ത് ഡ്രാഗ് റേസിംഗ് സംസ്കാരം വളർത്താൻ Hero MotoCorp -മായി കൈകോർത്ത് Hemanth Muddappa

മുദ്ദപ്പയുടെ സാന്നിധ്യം തങ്ങളുടെ മുന്നേറ്റത്തിനുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു. ഇതുവരെ പൂർണ്ണമായി പര്യവേക്ഷണം ചെയ്യപ്പെടാത്ത ഇന്ത്യയിലെ ഡ്രാഗ് റേസിംഗ് സംസ്കാരം, മോട്ടോർ സ്‌പോർട്‌സിന്റെ ഏറ്റവും ചെറുതും വേഗമേറിയതുമായ രൂപമാണ് ഡ്രാഗ് റേസിംഗ്, അതിന്റെ സെഗ്‌മെന്റിൽ ഏറ്റവും വേഗമേറിയ 0-60 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഹീറോ എക്‌സ്‌ട്രീം 160R ഈ റേസിംഗ് ഫോർമാറ്റിന് ഏറ്റവും അനുയോജ്യമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ഡ്രാഗ് റേസിംഗ് സംസ്കാരം വളർത്താൻ Hero MotoCorp -മായി കൈകോർത്ത് Hemanth Muddappa

ഇത് ഒരു ത്രില്ലിംഗ് റൈഡിന്റെ തുടക്കമാണ്, ഇന്ത്യയിൽ ഡ്രാഗ് റേസിംഗ് സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഹീറോ ഫാമിലിയിൽ ചേരുന്നതിൽ താൻ ആഹ്ലാദിക്കുന്നു എന്ന് മുദ്ദപ്പ വ്യക്തമാക്കി. യുവ ഇന്ത്യൻ കായിക താരങ്ങളെ ഗ്ലോബൽ വേദിയിലേക്ക് കൊണ്ടുപോകാൻ കായികരംഗത്തിന് ശക്തിയുണ്ട്.

രാജ്യത്ത് ഡ്രാഗ് റേസിംഗ് സംസ്കാരം വളർത്താൻ Hero MotoCorp -മായി കൈകോർത്ത് Hemanth Muddappa

ഹീറോ മോട്ടോകോർപ് ഇതിനായി തുടർച്ചയായി പ്രവർത്തിക്കുന്നു. എല്ലാ മോട്ടോർസ്‌പോർട്ടിന്റെയും ഉയർച്ചയ്‌ക്കായി മികച്ച പ്രവർത്തനം ബ്രാൻഡ് നടത്തുന്നു. ദൂരെ നിന്ന് താൻ ഇതിനെല്ലാം കമ്പനിയെ എപ്പോഴും അഭിനന്ദിച്ചിരുന്നു, ഇപ്പോൾ അതിനെ പ്രതിനിധീകരിക്കുന്നത് ഒരു പദവിയാണ്.

രാജ്യത്ത് ഡ്രാഗ് റേസിംഗ് സംസ്കാരം വളർത്താൻ Hero MotoCorp -മായി കൈകോർത്ത് Hemanth Muddappa

വിജയിക്കാനും റെക്കോർഡുകൾ തകർക്കാനും ഹീറോ പതാക എപ്പോഴും ഉയരത്തിൽ പറത്താനും താൻ പരമാവധി ശ്രമിക്കും എന്ന് ഹീറോ മോട്ടോകോർപ്പിന്റെ റൈഡർ ഹേമന്ത് മുദ്ദപ്പ പറഞ്ഞു.

രാജ്യത്ത് ഡ്രാഗ് റേസിംഗ് സംസ്കാരം വളർത്താൻ Hero MotoCorp -മായി കൈകോർത്ത് Hemanth Muddappa

ഒമ്പത് തവണ ദേശീയ ഡ്രാഗ് റേസിംഗ് ചാമ്പ്യനായ ഹേമന്ത് മുദ്ദപ്പയെ കുറിച്ച് പറയുമ്പോൾ, മദ്രാസ് മോട്ടോർ റേസ് ട്രാക്കിൽ നടന്ന MMSC FMSCI ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ ഡ്രാഗ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും റൗണ്ടിൽ മികച്ച രണ്ട് ക്ലാസുകളിൽ ദേശീയ ചാമ്പ്യൻഷിപ്പ് നേടുകയും ദേശീയ റെക്കോർഡ് നേടുകയും ചെയ്തു.

രാജ്യത്ത് ഡ്രാഗ് റേസിംഗ് സംസ്കാരം വളർത്താൻ Hero MotoCorp -മായി കൈകോർത്ത് Hemanth Muddappa

ഈ റെക്കോർഡ് ബ്രേക്കിംഗ് റണ്ണുകൾ മുദ്ദപ്പയെ ഇരട്ട സ്വർണം നേടാനും 2021 ഡ്രാഗ് നാഷണൽ കിരീടം നേടാനും സഹായിച്ചു. ഇത് ഹേമന്ത് മുദ്ദപ്പയെ ഒമ്പത് തവണ ഇന്ത്യൻ നാഷണൽ ഡ്രാഗ് ചാമ്പ്യൻ ആക്കുകയും പ്രീമിയർ സൂപ്പർ സ്‌പോർട് 1051 സിസിക്ക് മുകളിലുള്ള ക്ലാസിലെ തുടർച്ചയായ അഞ്ചാം ജയം നേടാന സഹായിക്കുകയും ചെയ്തു.

രാജ്യത്ത് ഡ്രാഗ് റേസിംഗ് സംസ്കാരം വളർത്താൻ Hero MotoCorp -മായി കൈകോർത്ത് Hemanth Muddappa

നമ്പേർസിന്റെ അടിസ്ഥാനത്തിൽ, മുദ്ദപ്പ തന്റെ ബ്ലാക്ക് സുസുക്കി ഹയബൂസയിൽ 7.749 സെക്കൻഡിൽ റെക്കോർഡ് തകർത്തു, 302 മീറ്റർ മദ്രാസ് മോട്ടോർ റേസ് സർക്യൂട്ടിന്റെ അവസാനം മണിക്കൂറിൽ 239.58 കിലോമീറ്റർ സ്പീഡും ക്ലോക്ക് ചെയ്തു. അതേസമയം സൂപ്പർ സ്‌പോർട് 851 സിസി മുതൽ 1050 സിസി വരെയുള്ള വിഭാഗത്തിൽ 7.755 സെക്കൻഡിൽ ഓടിയെത്തി ഹേമന്ത് മുദ്ദപ്പ കിരീടം സ്വന്തമാക്കി.

More from DriveSpark

Article Published On: Tuesday, March 8, 2022, 19:10 [IST]
English summary
Hemanth muddappa join hands with heromotocorp to promote drag racing culture in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X