ശൈത്യകാലത്തെ ഇലക്ട്രിക് വാഹന പരിപാലനം; അറിഞ്ഞിരിക്കാം ഈ ടിപ്പുകള്‍

മുമ്പ് ഇവിയോട് മുഖംതിരിച്ച് നിന്ന പല വമ്പന്‍ കാര്‍ നിര്‍മാതാക്കളും ഇന്ന് ഇവി നിര്‍മാണത്തിന് ദശലക്ഷങ്ങള്‍ നിക്ഷേപിക്കുന്ന കാഴ്ച നമുക്ക് കാണാം. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണിയുടെ വളര്‍ച്ചയറിയാന്‍ ആ ഒരു കാര്യം നോക്കിയാല്‍ മതി. കാര്‍ബണ്‍ ഉദ്‌വമനം കുറക്കുന്നതിനാല്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളും ഇലക്ട്രിക് വാഹനങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.

ശൈത്യകാലത്തെ ഇലക്ട്രിക് വാഹന പരിപാലനം; അറിഞ്ഞിരിക്കാം ഈ ടിപ്പുകള്‍

തുടക്കകാലത്ത് ഇറങ്ങിയ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍) ലെഡ്-ആസിഡ് ബാറ്ററികളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആധുനിക ഇവികള്‍ പ്രധാനമായും ലിഥിയം-അയണ്‍ ബാറ്ററി പാക്കുകളുമായിട്ടാണ് വരവ്. താരതമ്യേന ഉയര്‍ന്ന ഊര്‍ജം, ഉയര്‍ന്ന പവര്‍ ഡെന്‍സിറ്റി, കുറഞ്ഞ സെല്‍ഫ് ഡിസ്ചാര്‍ജ് നിരക്ക് എന്നിവ കാരണം വാഹന നിര്‍മാതാക്കളുടെയും ഉപഭോക്താക്കളുടെയും ഇഷ്ട ചോയ്‌സാണ് ലിഥിയം അയണ്‍ ബാറ്ററി.

ശൈത്യകാലത്തെ ഇലക്ട്രിക് വാഹന പരിപാലനം; അറിഞ്ഞിരിക്കാം ഈ ടിപ്പുകള്‍

ബാറ്ററി പെര്‍ഫോമന്‍സിനെ താപനില ശക്തമായി സ്വാധീനിക്കുന്നു. കുറഞ്ഞ ഊഷ്മാവ് ബാറ്ററിയുടെ ലഭ്യമായ ഊര്‍ജ്ജ ഉല്‍പ്പാദനവും ഊര്‍ജ്ജവും കുറയ്ക്കുക മാത്രമല്ല, അതിന്റെ നാശത്തിനും കാരണമാകുകയും ചെയ്യും. തണുപ്പ് കാലത്ത് ബാറ്ററിയുടെ ആന്തരിക പ്രതിരോധം വര്‍ദ്ധിക്കുന്നു. അതില്‍ നിന്ന് വലിച്ചെടുക്കാന്‍ കഴിയുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കുന്നു. വര്‍ധിച്ച ഇലക്ട്രോലൈറ്റ് വിസ്‌കോസിറ്റി, ലിഥിയം പ്ലേറ്റിംഗ് എന്നിവയാണ് അതിശൈത്യത്തില്‍ ബാറ്ററിയുടെ മോശം പ്രകടനത്തിന് കാരണമാകുന്ന മറ്റ് ഘടകങ്ങള്‍.

ശൈത്യകാലത്തെ ഇലക്ട്രിക് വാഹന പരിപാലനം; അറിഞ്ഞിരിക്കാം ഈ ടിപ്പുകള്‍

ഉചിത സമയത്ത് ശരിയായ മുന്‍കരുതലുകളും പരിചരണവും സ്വീകരിച്ചാല്‍ ഈ പ്രശ്‌നങ്ങളെ മറികടക്കാന്‍ സാധിക്കും. ശൈത്യകാലത്ത് ഇവി അറ്റകുറ്റപ്പണികള്‍ക്കുള്ള ചില ടിപ്പുകള്‍ നമുക്ക് പരിശോധിക്കാം.

ശൈത്യകാലത്തെ ഇലക്ട്രിക് വാഹന പരിപാലനം; അറിഞ്ഞിരിക്കാം ഈ ടിപ്പുകള്‍

ഇവി ഗാരേജില്‍ പാര്‍ക്ക് ചെയ്യുക

ചിലര്‍ക്ക് റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതായിരിക്കും സൗകര്യപ്രദം. എന്നാല്‍ ശൈത്യകാലത്ത് വാഹനം ഗാരേജില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ കാര്യം. ഗാരേജിനകത്തെ ഊഷ്മാവ് ബാറ്ററിയുടെ ഒപ്റ്റിമല്‍ കരുത്ത് ദീര്‍ഘനേരം നിലനിര്‍ത്താന്‍ സഹായിക്കും. അകത്ത് പാര്‍ക്ക് ചെയ്ത വണ്ടിയിലെ ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുറത്തെ കാലാവസ്ഥയില്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുന്നത് ബാറ്ററിയുടെ പ്രവര്‍ത്തനം മോശമാക്കും.

ശൈത്യകാലത്തെ ഇലക്ട്രിക് വാഹന പരിപാലനം; അറിഞ്ഞിരിക്കാം ഈ ടിപ്പുകള്‍

രാവിലെ കാര്‍ വാം അപ് ചെയ്യുക

നിങ്ങളുടെ വാഹനം രാവിലെ വാം അപ്പ് ചെയ്യാന്‍ പ്രാപ്തമാക്കുന്ന മൊബൈല്‍-ഓപ്പറേറ്റഡ് ആപ്പുകള്‍ക്കൊപ്പമാണ് മിക്ക ഇവികളും വരുന്നത്. തണുപ്പ് കാലത്ത് കാറില്‍ കയറുമ്പോള്‍ ആദ്യത്തെ കുറച്ച് സമയത്തെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പ്രീ-കണ്ടീഷനിംഗ് നിങ്ങളെ സഹായിക്കുന്നു.

ശൈത്യകാലത്തെ ഇലക്ട്രിക് വാഹന പരിപാലനം; അറിഞ്ഞിരിക്കാം ഈ ടിപ്പുകള്‍

അതിനാല്‍ പുറപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ വാഹന ഹീറ്ററുകള്‍ ഓണാക്കിയാല്‍, കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ബാറ്ററി ചൂടാക്കുകയും അത് ഇന്റീരിയറിനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട താപനിലയിലേക്ക് സജ്ജീകരിക്കുകയും ചെയ്യും. വാഹനം ചൂടാക്കാന്‍ ബാറ്ററിയില്‍ നിന്നുള്ള സപ്ലിമെന്ററി എനര്‍ജി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കാര്‍ ചാര്‍ജ്ജ് ചെയ്യപ്പെടുമ്പോള്‍ തന്നെ അങ്ങനെ ചെയ്യുന്നതാണ് ഉത്തമം.

ശൈത്യകാലത്തെ ഇലക്ട്രിക് വാഹന പരിപാലനം; അറിഞ്ഞിരിക്കാം ഈ ടിപ്പുകള്‍

ഫാസ്റ്റ് ചാര്‍ജ് ചെയ്യരുത്

നേരത്തെ പറഞ്ഞതുപോലെ ശൈത്യകാലത്ത് ബാറ്ററിയുടെ ഏറ്റവും വലിയ ശത്രുവാണ് ലിഥിയം പ്ലേറ്റിംഗ്. വൈദ്യുത പ്രവാഹം കൂടുതലായിരിക്കുമ്പോള്‍ ഈ പ്രതിഭാസം കൂടുതല്‍ രൂക്ഷമാകുന്നു. തല്‍ഫലമായി പുറത്ത് മരംകോച്ചുന്ന തണുപ്പണെങ്കില്‍ നിങ്ങളുടെ ഇലക്ട്രിക് വാഹനം ഫാസ്റ്റ് ചാര്‍ജിംഗ് ചെയ്യുന്നത് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നില്ല.

ശൈത്യകാലത്തെ ഇലക്ട്രിക് വാഹന പരിപാലനം; അറിഞ്ഞിരിക്കാം ഈ ടിപ്പുകള്‍

നിങ്ങളുടെ ഇവി ഏറെ കാലം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ലെവല്‍ 1 ചാര്‍ജിംഗ് ഉപയോഗിച്ച് രാത്രി ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ബാറ്ററി രാവിലെ ആകുമ്പോള്‍ ഫുള്‍ ചാര്‍ജ് ആകും. മാത്രമല്ല ബാറ്ററിയെ ദോഷകരമായി ബാധിക്കാത്ത സ്ലോ ചാര്‍ജിംഗ് കറന്റ് നല്‍കുകയും ചെയ്യുന്നു.

ശൈത്യകാലത്തെ ഇലക്ട്രിക് വാഹന പരിപാലനം; അറിഞ്ഞിരിക്കാം ഈ ടിപ്പുകള്‍

ടയര്‍ പരിശോധിക്കുക

തണുപ്പ് കൂടുന്നതിനനുസരിച്ച് ടയര്‍ മര്‍ദ്ദം സ്വാഭാവികമായും കുറയുന്നു. അതിനാല്‍ തണുപ്പ് കൂടുന്തോറും ടയറിന്റെ പിഎസ്‌ഐ കുറയും. അതിനാല്‍ മഞ്ഞുകാലത്ത് നിങ്ങളുടെ വാഹന നിര്‍മ്മാതാവ് നിര്‍ദ്ദേശിച്ച പ്രകാരം ടയറില്‍ കാറ്റ് ഉണ്ടെന്ന് ഉറപ്പാക്കുക. തണുപ്പ് കാലത്ത് മാത്രമല്ല ദീര്‍ഘദൂര യത്ര ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ടയറുകള്‍ പതിവായി പരിശോധിക്കുക.

ശൈത്യകാലത്തെ ഇലക്ട്രിക് വാഹന പരിപാലനം; അറിഞ്ഞിരിക്കാം ഈ ടിപ്പുകള്‍

ഇക്കോ മോഡ് ഉപയോഗിക്കുക

പരമ്പരാഗത വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവികള്‍ക്ക് ഗ്യാസ്-പവര്‍ എഞ്ചിന്‍ ഇല്ല. അതിനാല്‍ കാറിന്റെ ക്യാബിന്‍ ചൂടാക്കാന്‍ സഹായിക്കുന്നതിന് വേഴ്‌സ്റ്റ് ഹീറ്റ് ഇല്ല. നിങ്ങള്‍ തണുപ്പ് കാലത്ത് യാത്രയ്ക്ക് പോകുകയാണെങ്കില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് ബാറ്ററി ചാര്‍ജ് അതിവേഗം തീരാന്‍ ഇടയാക്കും.

ശൈത്യകാലത്തെ ഇലക്ട്രിക് വാഹന പരിപാലനം; അറിഞ്ഞിരിക്കാം ഈ ടിപ്പുകള്‍

ഇക്കോ മോഡില്‍ വാഹനം ഓടിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഇത് ഡ്രൈവ് എഞ്ചിനും ക്യാബിന്‍ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളിലേക്കും ഊര്‍ജ്ജ വിതരണം പരിമിതപ്പെടുത്തി ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുന്നു. നിങ്ങളുടെ ശരീരം ചൂടാക്കി നിലനിര്‍ത്താന്‍, നിങ്ങള്‍ക്ക് ഹീറ്റഡ് സീറ്റ് ഫീച്ചറും ഉപയോഗിക്കാം. ഇത് നിങ്ങളുടെ ഇവിയുടെ റേഞ്ച് വര്‍ദ്ധിപ്പിക്കും. ഇടക്കിടെ നിര്‍ത്തി വാഹനം ചാര്‍ജ് ചെയ്യേണ്ട അവസ്ഥ ഒഴിവാക്കാം.

ശൈത്യകാലത്തെ ഇലക്ട്രിക് വാഹന പരിപാലനം; അറിഞ്ഞിരിക്കാം ഈ ടിപ്പുകള്‍

റീജനറേറ്റീവ് ബ്രേക്കിംഗ് ഉപയോഗിക്കുക

ഏത് ഋതുവിലും റീജനറേറ്റീവ് ബ്രേക്കിംഗ് വളരെ പ്രയോജനകരമാണ്. എന്നാല്‍ ബാറ്ററി പെര്‍ഫോമന്‍സും റേഞ്ചും കൂടി പരിഗണിക്കേണ്ട ശൈത്യകാലത്ത് പ്രത്യേകിച്ചും. നിങ്ങളുടെ ഇവിയില്‍ റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം ഉണ്ടെങ്കില്‍, നിങ്ങള്‍ വേഗത കുറയ്ക്കുന്നതിനനുസരിച്ച് അത് ബാറ്ററി ചാര്‍ജ് ക്രമേണ നിറയ്ക്കുകയും ദീര്‍ഘനേരം സ്റ്റാന്‍ഡ്ബൈ സമയം നല്‍കുകയും ചെയ്യും.

ശൈത്യകാലത്തെ ഇലക്ട്രിക് വാഹന പരിപാലനം; അറിഞ്ഞിരിക്കാം ഈ ടിപ്പുകള്‍

തെന്നാന്‍ സാധ്യതയുള്ള പാതയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നതാണ് റീജനറേറ്റീവ് ബ്രേക്കിംഗ് കൊണ്ടുളള മറ്റൊരു നേട്ടം. മോട്ടോര്‍ ക്രമേണ വാഹനത്തിന്റെ വേഗത കുറയ്ക്കുന്നതാണ് ഇതിന് കാരണം. ഈ കാരണം കൊണ്ട് തന്നെ ശൈത്യകാലത്ത് ആന്തരിക ജ്വലന എഞ്ചിന്‍ ഉപയോഗിക്കുന്ന വാഹനങ്ങളേക്കാള്‍ ഇലക്ട്രിക് കാറുകളിലെ യാത്രകള്‍ വളരെ സുരക്ഷിതമാവുന്നു.

More from DriveSpark

Article Published On: Sunday, November 13, 2022, 14:00 [IST]
English summary
Here are some tips for electric vehicle maintenance during the winter season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X