പുതിയ കാറാണെങ്കിൽ അത് മസ്റ്റാ...2022-ല്‍ ട്രെന്‍ഡിംഗായ 5 കാര്‍ ഫീച്ചറുകള്‍

കോവിഡില്‍ തകര്‍ന്നടിഞ്ഞ ഓട്ടോമൊബൈല്‍ വ്യവസായത്തിന് പുത്തന്‍ ഉണര്‍വ്വ് ലഭിച്ച വര്‍ഷമാണ് 2022. ഏതാനും ദിവസങ്ങള്‍ കുടി കഴിഞ്ഞാല്‍ പുതുവര്‍ഷം പിറക്കും. 2022-ല്‍ നിരവധി പുത്തന്‍ ട്രെന്‍ഡുകള്‍ക്ക് കാര്‍ വിപണി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ന് ഹാച്ച്ബാക്കോ സെഡാനോ എസ്‌യുവിയോ ഏതുമാകട്ടെ ഒരു ഉപഭോക്താവ് പുതിയ കാര്‍ വാങ്ങാന്‍ നോക്കുമ്പോള്‍ അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നത് അതില്‍ സജജീകരിച്ചിരിക്കുന്ന ഫീച്ചറുകളാണ്.

അതിനാല്‍ തന്നെ 2022-ല്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ വാഹനങ്ങളില്‍ ഒരുക്കിയ ഏറ്റവും മികച്ച അഞ്ച് ട്രെന്‍ഡിംഗ് ഫീച്ചറുകളെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. ഇന്ന് നാം കാറിന്റെ പുറംമോടിയും മൊഞ്ചും മാത്രം നോക്കിയല്ല വണ്ടി വാങ്ങുന്നത്. വാഹനത്തിനുള്ളില്‍ പ്രീമിയം ഡ്രൈവിംഗ് അനുഭവം നല്‍കുന്ന ഫീച്ചറുകളും വേണമെന്ന് ഉപഭോക്താക്കള്‍ നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 2022-ല്‍ നമ്മള്‍ കണ്ട വാഹനങ്ങളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന ചില ട്രെന്‍ഡി ഫീച്ചറുകള്‍ നമുക്ക് നോക്കാം.

പുതിയ കാറാണെങ്കിൽ അത് മസ്റ്റാ...2022-ല്‍ ട്രെന്‍ഡിംഗായ 5 കാര്‍ ഫീച്ചറുകള്‍

1. HUD ഡിസ്‌പ്ലേ

ഹെഡ്സ്-അപ്പ് ഡിസ്പ്ലേ (HUD) എന്നത് ഉപഭോക്താക്കളുടെയും കാര്‍ നിര്‍മ്മാതാക്കളുടെയും ഭാവനയില്‍ പിടിമുറുക്കിയിരിക്കുന്ന ഒരു ഫീച്ചറാണ്. ഇത് നിങ്ങളുടെ വേഗതയുടെയും മൈലേജിന്റെയും മറ്റ് വിവരങ്ങളുടെയും ഒരു ഹോളോഗ്രാഫിക് കാഴ്ച വിന്‍ഡ്സ്‌ക്രീനിലോ സ്വന്തമായ ഒരു ചെറിയ സ്‌ക്രീനിലോ പ്രദര്‍ശിപ്പിക്കുന്നു. അതിനാല്‍ തന്നെ ഡ്രൈവര്‍ ഇന്‍സ്ട്രുമെന്റ് പാനലിലേക്ക് നോക്കേണ്ടതില്ല. 2022 മാരുതി സുസുക്കി ബലേനോ മുതല്‍ അടുത്തിടെ അരങ്ങേറിയ BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവി വരെ ഈ വര്‍ഷം പുറത്തിറക്കിയ മിക്ക കാറുകളിലും ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ ഉള്‍പ്പെടുത്തിയാണ് വന്നിരിക്കുന്നതെന്ന് നമുക്ക് കാണാം.

2. വെന്റിലേറ്റഡ് സീറ്റുകള്‍

വര്‍ഷങ്ങളായി സണ്‍റൂഫ് എങ്ങനെയാണോ അതേ ലെവലിലാണ് ഇപ്പോള്‍ വെന്റിലേറ്റഡ് സീറ്റുകളുടെ പോക്ക്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്ന ഫീച്ചര്‍ ഒരു കാര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ പരിഗണിക്കുന്ന ഒരു നിര്‍ണ്ണായക ഘടകമായി മാറുന്ന കാഴ്ചയാണിപ്പോള്‍ കണ്ടുവരുന്നത്. വേനല്‍ക്കാലത്ത് നാം നേരിടുന്ന ഉയര്‍ന്ന ഉഷ്ണം കണക്കിലെടുക്കുമ്പോള്‍ ചൂടുള്ള ദിവസങ്ങളില്‍ സീറ്റുകളില്‍ നിന്നുള്ള അധിക കൂളിംഗ് വെന്റിലേഷന്‍ കാറിന്റെ പൈസ മുതലായെന്ന തോന്നല്‍ ഉടമക്ക് വരുത്തുന്നു. നിര്‍മ്മാതാക്കള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ടാറ്റ നെക്സോണ്‍ ഇവി, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഫോക്‌സ്‌വാഗണ്‍ വിര്‍ടസ് എന്നിവയിലും 2022-ല്‍ പുറത്തിറക്കിയ മറ്റ് നിരവധി വാഹനങ്ങളിലും വെന്റിലേറ്റഡ് സീറ്റുകള്‍ നമ്മള്‍ക്ക് കാണാം.

3. 360-ഡിഗ്രി ക്യാമറ

കാര്‍ നിര്‍മ്മാതാക്കള്‍ ട്രെന്‍ഡാക്കിയ മറ്റൊരു ഫീച്ചറാണ് 360-ഡിഗ്രി ക്യാമറ. കാറിന് ചുറ്റും തന്ത്രപരമായി സ്ഥാപിച്ചിരിക്കുന്ന വൈഡ് ലെന്‍സ് ക്യാമറകള്‍ ആണ് ഇത് ഉപയോഗിക്കുന്നത്. ഇതിന്റെ സഹായത്തോടെ റിവേഴ്‌സ് ഗിയര്‍ ഇടപഴകുമ്പോഴോ കനത്ത ട്രാഫിക് സാഹചര്യങ്ങളിലോ വാഹനത്തിന്റെ ത്രിമാന ചിത്രം കാറിന്റെ ഇന്‍ഫെയിന്‍മെന്റ് സ്‌ക്രീനില്‍ റെന്‍ഡര്‍ ചെയ്യുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കാര്‍ എളുപ്പത്തില്‍ നിയന്ത്രിക്കാനും ഓടിക്കാനും ഇത് ഡ്രൈവറെ സഹായിക്കുന്നു. 2022-ല്‍ ഹ്യുണ്ടായ് ട്യൂസോണ്‍ മുതല്‍ അടുത്തിടെ പുറത്തിറങ്ങിയ 2023 ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വരെയുള്ള പുതിയ കാറുകളില്‍ 360 ഡിഗ്രി ക്യാമറ ഉണ്ടായിരുന്നു. മിക്കവാറും എല്ലാ പ്രീമിയം മോഡലുകളും 360 ഡിഗ്ര ക്യാമറയുടെ അകമ്പടിയോടെയാണ് എത്തുന്നത്.

4. വയര്‍ലെസ് ചാര്‍ജിംഗ്

ഒരു വാഹനവും അതിന്റെ ഡ്രൈവറും തമ്മില്‍ വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്നു. അതുപോലെ തന്നെയാണ് ഒരു വ്യക്തി ഒരു ദിവസം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണമായ സ്മാര്‍ട്ട്ഫോണ്‍. ഭൂരിഭാഗം സ്മാര്‍ട്ട്ഫോണുകളും ഇപ്പോള്‍ വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണക്കുന്നതിനാല്‍, 2022-ല്‍ എല്ലാ നിര്‍മ്മാതാക്കളും വാഗ്ദാനം ചെയ്യുന്ന ഒരു ഹോട്ട് ഓഫറായി വയര്‍ലെസ് ചാര്‍ജര്‍ മാറിയത് നാം കണ്ടു. 2022-ലെ ഹ്യുണ്ടായി വെന്യു മുതല്‍ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി വരെ, ഈ വര്‍ഷം പുറത്തിറക്കിയ മിക്കവാറും എല്ലാ പുതിയ കാറുകളിലും വയര്‍ലെസ് ചാര്‍ജര്‍ സംവിധാനം ഉണ്ടായിരുന്നു.

5. പനോരമിക് സണ്‍റൂഫ്

പനോരമിക് സണ്‍റൂഫ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിലവിലുണ്ടെങ്കിലും ഈ വര്‍ഷത്തെ ഭൂരിഭാഗം പുതിയ പ്രീമിയം ലോഞ്ചുകളിലും ഇത് അവതരിപ്പിക്കുന്നത് നാം കണ്ടു. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര മുതല്‍ ടൊയോട്ട ഇന്നോവ ഹൈക്രോസില്‍ വരെ സണ്‍റൂഫ് ഇടംപിടിച്ചു. മുമ്പ് ബേസിക് സണ്‍റൂഫ് പോലും നല്‍കാത്ത ബ്രാന്‍ഡുകളിലാണ് പനോരമിക് സണ്‍റൂഫ് അരങ്ങേറ്റം കുറിച്ചത്. സണ്‍റൂഫിന് പുറത്തേക്ക് തലയിട്ട് പുറംകാഴ്ചകള്‍ കാണുന്നതും അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പ്രവണതയും സണ്‍റൂഫിനുള്ള ഫാന്‍സിനെ കൂട്ടിയിട്ടുണ്ട്.

സൂര്യപ്രകാശം കാറുകളിലേക്ക് കടത്തിവിടുക എന്നതാണ് സൺറൂഫിന്റെ അടിസ്ഥാന ഉപയോഗം, എന്നാൽ ആളുകൾ അവരുടെ തലയോ ശരീരമോ പുറത്തേക്ക് വയ്ക്കുമ്പോൾ, അത് മറ്റുള്ളവരുടെ കാഴ്ചയെ തടയും, അതുവഴി മറ്റേതെങ്കിലും അപകടങ്ങളിലേക്ക് നയിക്കുകായും ചെയ്തക്കാം. സൺറൂഫുകൾ ട്രെൻഡായ സാഹചര്യത്തിൽ സൺറൂഫിന് പുറത്തേക്ക് തലയിടുന്നത് മോട്ടോർ വെഹിക്കിൾസ് (എംവി) നിയമം അനുസരിച്ച് കുറ്റകാര്യമാണെന്നും ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ ലേഖനത്തില്‍ നിങ്ങള്‍ നിങ്ങളുടെ കാറില്‍ ഉറപ്പായും വരണമെന്ന് ആഗ്രഹിച്ച ഫീച്ചറുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ?. ഇല്ലെങ്കില്‍ അവ ഏതാണെന്ന് കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ...

More from DriveSpark

Article Published On: Sunday, December 25, 2022, 14:00 [IST]
English summary
Here are the top 5 car features turned into must have trends in vehicles seen in 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X