'കിംഗ്' ഗരാജ്: ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള മികച്ച 5 കാറുകള്‍

ബോളിവുഡിന്റെ കിംഗ് ഖാന്‍ അടുത്ത കാലത്തായി സിനിമയില്‍ നിന്ന് ചെറിയ അവധി എടുത്തിരിക്കുകയായിരുന്നു. തന്റെ ചിത്രങ്ങള്‍ വാണിജ്യപരമായി വലിയ വിജയങ്ങള്‍ ആകാതെ വന്ന സാഹചര്യത്തില്‍ അനിവാര്യമായ ഇടവേളയെടുക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. അടുത്ത മാസം റിലീസ് ആകാന്‍ പോകുന്ന പത്താനിലൂടെ ഇന്ത്യന്‍ ബോക്‌സ്ഓഫീസിന് തന്റെ പവര്‍ കാണിക്കാനാണ് ഷാരൂഖ് ഒരുങ്ങുന്നത്.

എന്നാല്‍ ചിത്രത്തിലെ ഒരു ഗാനം പുറത്ത് വന്നതിന് പിന്നാലെ എസ്ആര്‍കെ ചിത്രം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ചിലര്‍ രംഗത്തെത്തിയിരിക്കുകയാണ്. ദിനംപ്രതി പത്താനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ കിംഗ് ഖാന്‍ ഇതിലെല്ലാം അചഞ്ചലനായിരിക്കുകയാണ്. വളരെക്കാലമായി ഹിന്ദി സിനിമ ഇന്‍ഡസ്ട്രിയായ ബോളിവുഡിലെ സൂപ്പര്‍ താരമായി വിലസുന്ന ഷാരൂഖ് സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും മറ്റ് ബിസിനസ്സ് സംരംഭങ്ങളിലൂടെയും ലോകത്തിലെ ഏറ്റവും സമ്പന്നരായ നടന്‍മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. ബാദ്ഷാ ഖാന്റെ ഉടമസ്ഥതയിലുള്ള മികച്ച 5 കാറുകള്‍ ആണ് ഞങ്ങള്‍ ഇന്ന് പരിചയപ്പെടുത്തുന്നത്.

 കിംഗ് ഗരാജ്: ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള മികച്ച 5 കാറുകള്‍

റോള്‍സ് റോയ്‌സ് ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെ

സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്ന ബ്രാന്‍ഡ് ആണല്ലോ റോള്‍സ് റോയസ്്. അപ്പോള്‍ ബോളിവുഡിന്റെ കിംഗ് ഖാന്റെ ഗരാജില്‍ റോള്‍സ് റോയ്സ് ഇല്ലെങ്കില്‍ അത് മോശമല്ലേ. അതിനാല്‍ തന്നെ കിംഗ് ഖാന്റെ ഗരാജില്‍ ഒരു റോള്‍സ് റോയ്സ് ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെ കാണുന്നതില്‍ അതിശയിക്കാനില്ല. മാത്രമല്ല ബോളിവുഡ് നടനെ തന്റെ റോള്‍സ് റോയ്സ് ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെയില്‍ പല തവണ കാണപ്പെട്ടിട്ടുണ്ട്. റോള്‍സ് റോയ്സ് ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെക്ക് കരുത്തേകുന്നത് 6.75 ലിറ്റര്‍, ട്വിന്‍-ടര്‍ബോ, V12 എഞ്ചിനാണ്. 462 bhp പീക്ക് പവറും 750 Nm പീക്ക് ടോര്‍ക്കും ഇത് ഉത്പാദിപ്പിക്കും. കൂടാതെ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

ബെന്റ്‌ലി കോണ്ടിനെന്റല്‍ GT

ഷാരൂഖിനെ പോലൊരു വ്യക്തിയുടെ ഗരാജ് ബെന്റ്ലി ഇല്ലാതെ എങ്ങനെയാണ് പൂര്‍ത്തിയാകുക. കോണ്ടിനെന്റല്‍ GT യുടെ രൂപത്തിലാണ് ഷാരൂഖ് ഖാന്റെ ഗാരേജില്‍ ബെന്റ്‌ലി ഇടംപിടിച്ചത്. മുംബൈയിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന റോള്‍സ്-റോയ്സില്‍ നിന്ന് വ്യത്യസ്തമായി, ബെന്റ്ലി കോണ്ടിനെന്റല്‍ GT ചില സ്പോര്‍ടി അണ്ടര്‍പിന്നിംഗുകളുള്ള ഒരു മികച്ച ടൂററാണ്. കൂടാതെ, ഏറ്റവും പുതിയ തലമുറ ബെന്റ്‌ലി കോണ്ടിനെന്റല്‍ GT-ക്ക് 4.0 ലിറ്റര്‍, ട്വിന്‍-ടര്‍ബോ, V8 എഞ്ചിനാണ് തുടിപ്പേകുന്നത്. 542 bhp പീക്ക് പവറും 770Nm പീക്ക് ടോര്‍ക്കും ഇത് ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴിയാണ് നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നത്. കൂടാതെ, കൂടുതല്‍ ശക്തമായ 6.0 ലിറ്റര്‍ W12 എഞ്ചിന്‍ ഘടിപ്പിച്ച മറ്റൊരു വേരിയന്റും ബെന്റ്‌ലി വാഗ്ദാനം ചെയ്യുന്നു.

 കിംഗ് ഗരാജ്: ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള മികച്ച 5 കാറുകള്‍

ബിഎംഡബ്ല്യു 7 സീരീസ്

ബിഎംഡബ്ല്യു 7 സീരീസ് പ്രമുഖന്‍മാരുടെ 'മാരുതി സുസുക്കി സ്വിഫ്റ്റ്' എന്ന് വിളിക്കാമെന്ന് തോന്നുന്നു. കാരണം രാജ്യത്തെ ഒട്ടുമിക്ക പ്രമുഖ വ്യക്തികളും ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കിയിട്ടുണ്ട്. വാസ്തവത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക കാറായി ഒരു ബിഎംഡബ്ല്യു 7 സീരീസ് ഉണ്ടായിരുന്നു. പറഞ്ഞുവരുന്നത്, കിംഗ് ഖാന്‍ ബിഎംഡബ്ല്യു 7 സീരീസിന്റെ ഏറ്റവും ശക്തമായ 760 Li എന്ന പതിപ്പ് സ്വന്തമാക്കിയിട്ടുണ്ട്.

550 bhp പീക്ക് പവറും 750 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 6.0 ലീറ്റര്‍, ട്വിന്‍ ടര്‍ബോ, V12 എഞ്ചിനാണ് ബിഎംഡബ്ല്യു 760 Li-ക്ക് കരുത്ത് പകരുന്നത്. കൂടാതെ, പവര്‍ യൂണിറ്റില്‍ നിന്നുള്ള പവറും ടോര്‍ക്കും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴി പിന്‍ ചക്രങ്ങളിലേക്ക് അയയ്ക്കുന്നു. നടന്‍ തന്റെ ബിഎംഡബ്ല്യു 7 സീരീസുമായി വിമാനത്താവളത്തില്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവന്നിട്ടുണ്ട്.

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍

ഈ ലിസ്റ്റിലെ മറ്റ് കാറുകളില്‍ നിന്ന് വ്യത്യസ്തമായി, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ ഒരു ലാഡര്‍ ഫ്രെയിം ഷാസിയുള്ള ശരിയായ ഓഫ്-റോഡ് എസ്‌യുവിയാണ്. ലാന്‍ഡ് ക്രൂയിസര്‍ സൈനിക ടാങ്കുകളെ വെല്ലുന്ന പ്രശസ്തിയോടെയാണ് വരുന്നതെങ്കിലും, എസ്‌യുവി വളരെ മികച്ച റൈഡ് നിലവാരം, ഫീച്ചറുകള്‍, സാങ്കേതികവിദ്യ എന്നിവയാല്‍ നിറഞ്ഞതാണ്. 4.5 ലിറ്റര്‍ V8 ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ലാന്‍ഡ് ക്രൂയിസറിന് കരുത്ത് പകരുന്നത്. ഡീസല്‍ എഞ്ചിന്‍ 283 bhp പവറും 650 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഇതുകൂടാതെ, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ വളരെ ശക്തമായ 4WD ഡ്രൈവ്ട്രെയിനുമായി വരുന്നു. അത് ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങള്‍ പോലും താണ്ടാന്‍ പറ്റുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

 കിംഗ് ഗരാജ്: ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള മികച്ച 5 കാറുകള്‍

ഔഡി A8 L

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ മുന്‍നിര ആഡംബര സെഡാനാണ് ഔഡി A8 L. അതുപോലെ, ഭാവിയില്‍ മറ്റ് ഔഡി കാറുകള്‍ കൈവശം വെച്ചേക്കാവുന്ന എല്ലാ സാങ്കേതികവിദ്യകള്‍ക്കും കാറില്‍ നല്‍കിയിരിക്കുന്നു. മറ്റ് ഔഡി കാറുകളെപ്പോലെ, A8 L പ്രീമിയം ലക്ഷ്വറി സെഡാന്‍ വളരെ താഴ്ന്ന രൂപത്തിലാണ് വരുന്നത്. വാസ്തവത്തില്‍, അല്‍പം ദൂരെ നിന്ന് നോക്കിയാല്‍ പ്രീമിയം സെഡാന്‍ ചെറിയ ഔഡി A6-നെപ്പോലെ കാണപ്പെടുന്നു. 381 bhp പീക്ക് പവറും 850 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ശക്തമായ 4.2 ലീറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, V8 പവര്‍ട്രെയിന്‍ ആണ് ഔഡി A8 L-ന് കരുത്ത് പകരുന്നത്. കൂടാതെ, 7-സ്പീഡ് DCT ഗിയര്‍ബോക്സ് വഴിയാണ് നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നത്. ഷാരൂഖ് ഖാന്‍ തന്റെ വീടിന്റെ ചുറ്റുവട്ടത്ത് ഈ കാറില്‍ കറങ്ങുന്നത് കണ്ടിട്ടുണ്ട്.

പ്രത്യേക പരാമര്‍ശം: ഹ്യുണ്ടായി ക്രെറ്റ, ഹ്യുണ്ടായി സാന്‍ട്രോ

1998-ലാണ് ഷാരൂഖ് ഖാനും ഹ്യുണ്ടായിയും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. അതിനുശേഷം കിംഗ് ഖാന്‍ കൊറിയന്‍ വാഹന ഭീമന്‍മാരുടെ ഏതാനും കാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. വാസ്തവത്തില്‍, ഷാരൂഖ് ഖാന്‍ ആണ് രാജ്യത്തെ ആദ്യത്തെ 2020 ഹ്യുണ്ടായി ക്രെറ്റ എസ്യുവി സ്വന്തമാക്കിയത്. രണ്ട് പതിറ്റാണ്ടിലേറെ കാലം കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്ന ഷാരൂഖിന് ഹ്യുണ്ടായി എസ്‌യുവി സമ്മാനമായി നല്‍കുകയായിരുന്നു. എല്ലാത്തിനുമുപരി, ഒന്നാം തലമുറ ഹ്യുണ്ടായ് സാന്‍ട്രോ ഹാച്ച്ബാക്ക് ഇപ്പോഴും ഷാരൂഖിന്‍െ ഉടമസ്ഥതയില്‍ ഉണ്ട്. വിലപിടിപ്പുള്ള കാറുകള്‍ സ്വന്തമാക്കി പേരെടുക്കുന്നവരാണ് സെലിബ്രിറ്റികള്‍. റോള്‍സ് റോയ്സ് ഫാന്റം ഡ്രോപ്പ് ഹെഡ് കൂപ്പെ, ബെന്റ്ലി കോണ്ടിനെന്റല്‍ GT, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ കാറുകള്‍ സ്വന്തമായുള്ള ഷാരൂഖ് ഖാനും ഇതില്‍ നിന്ന് വ്യത്യസ്തനല്ല.

More from DriveSpark

Article Published On: Friday, December 16, 2022, 11:20 [IST]
English summary
Here are the top 5 cars owned by king khan shah rukh khan in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X