2023-ൽ 'നന്നായാലോ'? ഈ മോശം ഡ്രൈവിംഗ് ശീലങ്ങൾ മാറ്റാം...
പുതുവര്‍ഷം പിറന്നിരിക്കുകയാണ്. പുതു പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി നാം ഓരോരുത്തരം പുതുവര്‍ഷത്തെ വരവേറ്റു. പുതുവര്‍ഷമാകുമ്പോള്‍ ചില പ്രതിജ്ഞകള്‍ എടുക്കുന്ന ശീലം ചിലര്‍ക്കുണ്ട്. പലരും അത് കൃത്യമായി നടപ്പില്‍ വരുത്തുമ്പോള്‍ ചിലര്‍ക്ക് അതിന് സാധിക്കാതെ വരാറുണ്ട്. ഈ വര്‍ഷം ഡ്രൈവിംഗിലെ ചില തെറ്റായ ശീലങ്ങള്‍ മാറ്റാന്‍ ശ്രമിച്ചാലോ?.
ഡ്രൈവിംഗ് ശീലങ്ങളുടെ കാര്യം വരുമ്പോള്‍, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കാണാത്ത ചില തനതായ സ്വഭാവം കാരണിക്കുന്നവരാണ് നാം ഇന്ത്യക്കാര്‍. റോഡ് സിഗ്‌നലുകള്‍ പാലിക്കുക, റോഡില്‍ കൃത്യമായ വശത്ത് കൂടി വാഹനമോടിക്കുക, ഹെല്‍മെറ്റ് ധരിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കുക എന്നിങ്ങനെയുള്ള ട്രാഫിക് നിയമങ്ങള്‍ ചിലരെങ്കിലും മുഖവിലക്കെടുക്കാറില്ല. ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്ക് ചില വിചിത്രമായ ഡ്രൈവിംഗ് മര്യാദകളുണ്ട്. ഇവയില്‍ ചിലത് തങ്ങള്‍ക്ക് മാത്രമല്ല, റോഡിലുള്ള മറ്റുള്ളവര്‍ക്കും ദോഷകരമാണ്. പുതുവത്സര പ്രതിജ്ഞ എടുക്കുമ്പോള്‍ 2023-ല്‍ മാറ്റാവുന്ന ചില ഡ്രൈവിംഗ് ശീലങ്ങള്‍ നോക്കാം.

മദ്യം/മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഡ്രൈവിംഗ്
പലപ്പോഴും കാര്‍ ബാറാക്കി മാറ്റുന്ന ചിലരുണ്ട്. അവര്‍ പലപ്പോഴും അവരുടെ വാഹനങ്ങള്‍ ഒരു പബ് പോലെ ഉപയോഗിക്കുന്നു. സ്വന്തം കാറുകളുടെ ബൂട്ട് സ്‌പേസ് ബാറായി ഉപയോഗിക്കുന്ന ആളുകളെയും നിങ്ങള്‍ക്ക് കണ്ടെത്താനാകും. പലപ്പോഴും പൊതുവഴിയില്‍ വെച്ചായിരിക്കും മദ്യപാനം. അതിലും അപകടകരമായ കാര്യം മദ്യപിച്ച് വാഹനമോടിക്കുകയോ വാഹനമോടിക്കുമ്പോള്‍ മദ്യപിക്കുകയോ ചെയ്യുന്നതാണ്. അധികൃതര്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയും ശിക്ഷിക്കുകയും പലതവണ ഉപദേശം നല്‍കിയാലും മദ്യപിച്ച് വാഹനമോടിക്കുന്ന സംഭവങ്ങള്‍ കുറഞ്ഞിട്ടില്ല. വാസ്തവത്തില്‍, ഇന്ത്യയിലെ റോഡപകടങ്ങള്‍ക്ക് പിന്നിലെ ഏറ്റവും വലിയ മൂന്നാമത്തെ കാരണം മദ്യപിച്ച് വാഹനം ഓടിക്കുന്നതാണ്. റോഡിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്കായി ഈ ശീലം ഉപേക്ഷിക്കാനുള്ള ഏറ്റവും നല്ല സമയമാണ് പുതുവത്സരം.
വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം
കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരം ശിക്ഷാര്‍ഹമാണെങ്കിലും, ഇന്ത്യയില്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ പൊതുവായുള്ള മറ്റൊരു വിചിത്രമായ ശീലമാണ് വാഹനം ഓടിക്കുമ്പോള്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുകയോ മെസേജുകള്‍ക്ക് റീപ്ലേ കൊടുക്കുകയോ ചെയ്യുന്നത്. ഹാന്‍ഡ്സ്ഫ്രീ കോളുകള്‍ അനുവദിക്കുന്നതിന് ബ്ലൂടൂത്ത് ഹെഡ്ഫോണുകള്‍ ഓണാക്കാം. എങ്കിലും ഡ്രൈവിംഗിനിടെ റോഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരാള്‍ അതും ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്.
വാഹനമോടിക്കുമ്പോള്‍ ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നത് തീര്‍ച്ചയായും ചുറ്റുമുള്ള മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഒരു ശീലമാണ്. റോഡില്‍ നിന്ന് കണ്ണെടുത്താല്‍ അന്ധനായ ഡ്രൈവര്‍ക്ക് തുല്യമാണെന്ന് പറയുന്ന പോലെയാണ് ഇത്. വേഗത കുറയ്ക്കുകയോ ഒരു വശത്തേക്ക് മാറി ഏറ്റവും വേഗത കുറഞ്ഞ ലെയ്‌നിലേക്ക് നീങ്ങുകയോ ചെയ്യുന്നത് പോലും ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാനോ യാത്രയിലിരിക്കേ ആര്‍ക്കെങ്കിലും മെസേജ് ചെയ്യാനോ ഉള്ള ഒരു ഒഴിവുകഴിവല്ല.
ഹൈ ബീം അനാവശ്യമായി ഉപയോഗിക്കുക
എതിരെ വരുന്ന കാറുകളില്‍ നിന്ന് അടിക്കുന്ന തെളിച്ചമുള്ള ലൈറ്റുകളാല്‍ കാഴ്ച മറയുന്ന സംഭവങ്ങള്‍ ഇന്ത്യന്‍ റോഡുകളില്‍ സാധാരണമാണ്. പ്രത്യേകിച്ച് ഹൈവേകളില്‍ ഇത് സ്ഥിരം കാഴ്ചയാണ്. എതിര്‍ദിശയില്‍ നിന്ന് വരുന്ന മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയില്ലാതെ ഹൈ ബീമില്‍ ഹെഡ്ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പല ഡ്രൈവര്‍മാരും ഇഷ്ടപ്പെടുന്നു. ഹൈ ബീം ലൈറ്റുകളുടെ തിരക്കിനിടയിലൂടെ എതിരെ വരുന്ന വാഹനത്തിന് നിങ്ങളുടെ വാഹനം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇത് അപകട ഭീഷണി ഉയര്‍ത്തുന്നു. പിന്നിലുള്ള വാഹനങ്ങളില്‍ നിന്നുള്ള ഹൈ ബീമുകള്‍ കാറിനുള്ളിലെ ഐആര്‍വിഎമ്മുകളിലൂടെ പ്രതിഫലിക്കുന്നതിനാല്‍ മുന്‍വശത്തുള്ള ഡ്രൈവര്‍ക്ക് അസൗകര്യമുണ്ടാകുന്നു.
ഓടുന്ന കാറിന്റെ സണ്‍റൂഫിന്റെ പുറത്ത് നില്‍ക്കല്‍
സണ്‍റൂഫും മൂണ്‍റൂഫും ഉള്ള കാറുകള്‍ ഇന്ത്യയില്‍ പ്രചാരം നേടുമ്പോള്‍, നമ്മുടെ കാലാവസ്ഥയില്‍ ഈ ഫീച്ചറിന്റെ യഥാര്‍ത്ഥ ഉപയോഗമുണ്ടോ എന്ന് പലപ്പോഴും ചിന്തിക്കണം. വിചിത്രമെന്നു പറയട്ടെ പലപ്പോഴും അപകടകരമായ രീതിയിലാണ് ഇന്ത്യന്‍ യാത്രക്കാര്‍ സണ്‍റൂഫുകള്‍ ഉപയോഗിക്കുന്നത് എന്നതിനുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ ഉണ്ട്. വണ്ടി ഓടിക്കൊണ്ടിരിക്കെ സണ്‍റൂഫിന് വെളിയില്‍ വന്ന് കാറ്റ് കൊണ്ട് കാഴ്ച കാണുന്ന പ്രവണത ഇന്ന് കൂടുതലായി കണ്ട് വരുന്നുണ്ട്.
പ്രത്യേകിച്ച് കുട്ടികളാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇന്ത്യയിലുടനീളം ഒരു സാധാരണ ട്രെന്‍ഡായി ഇത് മാറിയിരിക്കുന്നു. പെട്ടെന്ന് ഡ്രൈവര്‍ വാഹനത്തിന്റെ ബ്രേക്ക് അമര്‍ത്തിയാലോ ഏതെങ്കിലും അപകടകരമായ വസ്തു പറന്ന് വന്നാലോ ഉണ്ടായേക്കാവുന്ന അത്യാഹിതങ്ങളെ കുറിച്ച് ആരും പലപ്പോഴും ഓര്‍ക്കുന്നില്ല. പെട്ടെന്നുള്ള ബ്രേക്കിംഗ് സണ്‍റൂഫില്‍ ഇരിക്കുന്ന വ്യക്തിയെ കാറില്‍ നിന്ന് പുറത്തേക്ക് എറിപ്പെടാനും ഗുരുതരമായ പരിക്കിന് കാരണമാവുകയും ചെയ്യും.
കുറുക്കുവഴികള്‍ക്കായി നടപ്പാതകള്‍ ഉപയോഗിക്കല്‍
നീണ്ട ഗതാഗതക്കുരുക്ക് ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍. എന്നാല്‍ ചില ഡ്രൈവര്‍മാര്‍ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താനുള്ള തിരക്കിന് ഇടയില്‍ മറ്റുള്ളവരേക്കാള്‍ ക്ഷമ കാണിക്കില്ല. ഇരുചക്രവാഹനങ്ങളും പലപ്പേഴും കാറുകള്‍ പോലും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കാനും കുറുക്കുവഴികളോ തന്ത്രങ്ങളോ സ്വീകരിക്കുന്നു. കനത്ത ട്രാഫിക്കിനെ മറികടക്കാന്‍ നടപ്പാതകളിലൂടെ വണ്ടി കയറ്റും. അല്ലെങ്കില്‍ ട്രാഫിക് ജാം അഭിമുഖീകരിക്കുമ്പോള്‍ ട്രാഫിക്കിനെ വകവെക്കാതെ ഡെഡ് സ്‌ക്വയറില്‍ തിരിക എന്നിവ സാധാരണ ഉദാഹരണങ്ങളില്‍ ചിലതാണ്. ഇത്തരം നടപടികള്‍ കൂടുതല്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് മാത്രമല്ല, ചിലപ്പോള്‍ അപകടങ്ങള്‍ക്കും കാരണമാകും. അതിനാല്‍ ന്യൂ ഇയറില്‍ ചില തെറ്റായ രൈഡവിംഗ് ശീലങ്ങള്‍ മാറ്റാന്‍ ശ്രമിക്കാം.


Click it and Unblock the Notifications








