ലംബോര്‍ഗിനിയുടെ വിലയുള്ള ബൈക്ക്; ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലത്തില്‍ പോയ മോട്ടോര്‍സൈക്കിള്‍

അമൂല്യ വസ്തുക്കള്‍ക്ക് വില മതിക്കാനാവില്ലെന്ന് പറയാറുണ്ട്. വിന്‍േറജ് വാഹനങ്ങളുടെ കാര്യത്തില്‍ അത് സത്യവുമാണ്. ചില വിന്‍േറജ് വാഹനങ്ങള്‍ ലേലത്തില്‍ പോകുന്ന തുക കേട്ടാല്‍ മൂക്കത്ത് വിരല്‍ വെച്ചുപോകും. എന്നാല്‍ ഇത്തരം വിന്‍േറജ് വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഹരമായി കാണുന്ന നിരവധിയാളുകള്‍ ലോകത്തുണ്ട്.

നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത് ഏറ്റവും ഉയര്‍ന്ന വിലക്ക് ലേലത്തില്‍ പോയ ഒരു മോട്ടോര്‍സൈക്കിളിനെ കുറിച്ചാണ്. 1908 മോഡല്‍ ഹാര്‍ലി-ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിള്‍ ആണ് റെക്കോഡ് തുകക്ക് ലേലത്തില്‍ പോയി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 935,000 ഡോളറാണ് മോട്ടോര്‍സൈക്കിളിന് ലേലത്തില്‍ ലഭിച്ചത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം 5.91 കോടി രൂപ വരും. ഇതോടെ ഇതുവരെ ലേലത്തില്‍ ഉയര്‍ന്ന തുകക്ക് ലേലത്തില്‍ വിറ്റ മോട്ടോര്‍സൈക്കിളായി ഇത് മാറി.

ലംബോര്‍ഗിനിയുടെ വിലയുള്ള ബൈക്ക്; ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലത്തില്‍ പോയ മോട്ടോര്‍സൈക്കിള്‍

ജനുവരി 28-ന് യുഎസിലെ ലാസ് വെഗാസിലെ മെക്കം ഓക്ഷന്‍സ് ആണ് ലേലം സംഘടിപ്പിച്ചത്. വിന്റേജ് മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയെ സംബന്ധിക്കുന്ന വെബ്സൈറ്റായ വിന്റേജന്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. സ്ട്രാപ്പ് ടാങ്ക് മോട്ടോര്‍സൈക്കിളിന്റെ ഒരു ഫോട്ടോ മെക്കം ഓക്ഷന്‍സ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചു. പോസ്റ്റിന് 8,000 പേര്‍ ലൈക്ക് അടിച്ചപ്പോള്‍ 800 പേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം രേഖപ്പെടുത്തി.

മോട്ടോര്‍സൈക്കിളിന്റെ ഓയില്‍, ഫ്യുവല്‍ ടാങ്കുകള്‍ നിക്കല്‍ പ്ലേറ്റഡ് സ്റ്റീല്‍ സ്ട്രാപ്പുകള്‍ ഉപയോഗിച്ച് ഫ്രെയിമില്‍ ഘടിപ്പിച്ചിരുന്നതിനാലാണ് ഈ മോഡലിന് സ്ട്രാപ്പ് ടാങ്ക് എന്ന് പേര് വന്നതെന്ന് ഫോക്‌സ് ബിസിനസ് റിപ്പോര്‍ട്ട് ചെയ്തു.

ലംബോര്‍ഗിനിയുടെ വിലയുള്ള ബൈക്ക്; ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലത്തില്‍ പോയ മോട്ടോര്‍സൈക്കിള്‍

'ഞങ്ങള്‍ ബൈക്ക് നന്നായി മാര്‍ക്കറ്റ് ചെയ്തു. ഹാര്‍ലി ഡേവിഡ്‌സണ്‍ എക്കാലത്തെയും അറിയപ്പെടുന്ന അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡാണ്. അതിനാല്‍ ലേലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞങ്ങള്‍ കരുതി. എക്കാലത്തെയും വിലകൂടിയ ബൈക്ക് വിറ്റുവെന്ന കാര്യം ഞങ്ങളിലും ആശ്ചര്യം ഉളവാക്കും' മെക്കം ഓക്ഷന്‍സ് മോട്ടോര്‍സൈക്കിള്‍ ഡിവിഷന്‍ മാനേജര്‍ ഗ്രെഗ് അര്‍നോള്‍ഡ് പറഞ്ഞു.

ലേലത്തില്‍ പോയ മോട്ടോര്‍സൈക്കിള്‍ പൂര്‍ണമായി പുനഃസ്ഥാപിച്ചുവെങ്കിലും ടാങ്ക്, വീലുകള്‍, സീറ്റ് കവര്‍, എഞ്ചിന്‍ ബെല്‍റ്റ് പുള്ളി എന്നിവ ഉള്‍പ്പെടെ നിരവധി പാര്‍ട്‌സുകള്‍ പഴയ വണ്ടിയുടെ തന്നെ ആണെന്ന് അര്‍ണോള്‍ഡ് പറഞ്ഞു. 1941-ല്‍ ഡേവിഡ് ഉഹ്ലിന്‍ വിസ്‌കോണ്‍സിനിലെ ഒരു കളപ്പുരയില്‍ നിന്ന് ബൈക്ക് കണ്ടെത്തിയതായി ഫോക്‌സ് ബിസിനസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് അദ്ദേഹം അടുത്ത 66 വര്‍ഷത്തേക്ക് സൂക്ഷിക്കുകയായിരുന്നുവെന്ന് ഫോക്‌സ് ബിസിനസ് വ്യക്തമാക്കി.

ലംബോര്‍ഗിനിയുടെ വിലയുള്ള ബൈക്ക്; ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലത്തില്‍ പോയ മോട്ടോര്‍സൈക്കിള്‍

ഹാര്‍ലിയുടെ പ്രാരംഭ വിജയത്തിന് നാന്നി കുറിച്ച ഏറ്റവും പ്രധാനപ്പെട്ട മോഡലുകളിലൊന്നാണ് സ്ട്രാപ്പ് ടാങ്ക്. മോട്ടോര്‍സൈക്കിള്‍ കളക്ടര്‍മാര്‍ക്ക് തങ്ങളുടെ കൈകളിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആദ്യകാല മോഡലുകളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. നേരത്തെയുള്ള മോഡലുകള്‍ ഒന്നുകില്‍ നശിച്ച് പോകുകയോഅല്ലെങ്കില്‍ ആരുടെയെങ്കിലും ശേഖരണത്തിലോ ഇരിപ്പുണ്ട്. 1908-ല്‍ കമ്പനി നിര്‍മ്മിച്ച 450 യൂണിറ്റുകളില്‍ 12 മോട്ടോര്‍സൈക്കിളുകള്‍ മാത്രമേ ലോകത്ത് ഇപ്പോഴും ലഭ്യമായിട്ടുള്ളൂവെന്ന് മോണിംഗ് എക്‌സ്പ്രസ് പറയുന്നു.

സ്ട്രാപ്പ് ടാങ്ക് ഹാര്‍ലികള്‍ മുമ്പും ഉയര്‍ന്ന വിലയ്ക്ക് ലേലത്തില്‍ പോയതിലൂടെ പ്രശസ്തി നേടിയിട്ടുണ്ട്. 2015-ല്‍ 1907 മോഡല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രാപ്പ് ടാങ്ക് 715,000 ഡോളറിന് വിറ്റഴിച്ചിരുന്നു. എന്നാല്‍ അതിന് 1908 മോഡലിന്റെ അത്ര വില ലഭിച്ചില്ല. ആ മോട്ടോര്‍സൈക്കിള്‍ റീസ്‌റ്റോര്‍ ചെയ്്തിട്ടില്ലാത്തതിനാലാണ് 1908 മോഡലിന്റെ അത്ര ഡിമാന്‍ഡ് ഇല്ലാതിരിക്കാന്‍ കാരണം. അടുത്തിടെ മറ്റൊരു ലേല വാര്‍ത്തയും വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.

ലോകത്തെ അറിയപ്പെടുന്ന ഫ്രഞ്ച് ഹൈപ്പര്‍ കാര്‍ നിര്‍മാതാക്കളായ ബുഗാട്ടിയുടെ അവസാനത്തെ സമ്പൂര്‍ണ പെട്രോള്‍ കാറാണ് ഞെട്ടിപ്പിക്കുന്ന വിലക്ക് അടുത്ത ദിവസം ലേലത്തില്‍ പോയത്. ബുഗാട്ടി ഷിറോണ്‍ പ്രൊഫൈലി എന്ന സമ്പൂര്‍ണ പെട്രോള്‍ കാറാണ് ലേലത്തിലൂടെ റെക്കോഡ് ബുക്കില്‍ ഇടം നേടിയത്. പാരീസ് ആസ്ഥാനമായുള്ള കാര്‍ ലേല സ്ഥാപനമായ ആര്‍എം കളക്ടറാണ് കാര്‍ ലേലം ചെയ്തത്. സാധാരണഗതിയില്‍ ഈ ബുഗാട്ടി കാറിന് ഏകദേശം 4.5 ദശലക്ഷം മുതല്‍ 6 ദശലക്ഷം ഡോളര്‍ വരെയാണ് വിലവരുന്നത്.

ഷിറോണ്‍ പ്രൊഫൈലി കാര്‍ ബുഗാട്ടി കഴിഞ്ഞ വര്‍ഷം അവസാനം വെളിപ്പെടുത്തിയ സമയത്ത് തന്നെ ഫെബ്രുവരി ഒന്നിന് കാര്‍ ലേലത്തില്‍ വെക്കുമെന്ന് അറിയിച്ചിരുന്നു. 10.7 ദശലക്ഷം ഡോളറിനാണ് (ഏകദേശം 88.28 കോടി രൂപ) കാര്‍ ലേലത്തില്‍ പോയത്. ലോകത്ത് ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലത്തില്‍ പോയ പുതിയ കാര്‍ എന്ന റെക്കോഡാണ് ബുഗാട്ടിയുടെ അവസാന പെട്രോള്‍ കാര്‍ അടിച്ചെടുത്തത്. ലേലത്തില്‍ ലഭിക്കുന്ന തുകയുടെ ഒരു പങ്ക് ചാരിറ്റിക്കായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു.

More from DriveSpark

Article Published On: Monday, February 13, 2023, 18:06 [IST]
English summary
Here is harley davidson strap tank the most expensive motorcycle ever sold at an auction
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X