കോപ്പിയടിക്കാന്‍ ചൈനക്കാരെ കഴിഞ്ഞേ ആരും... ജിംനിയുടെ കോപ്പി എന്നേ റെഡി
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ക്കറ്റിലെ ഹിറ്റ് മൊബൈല്‍ ഫോണുകളുടെ വ്യാജ പതിപ്പുകള്‍ പുറത്തിറക്കുന്നതിലൂടെ നിരവധി ചൈനീസ് കമ്പനികള്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. കണ്ടാല്‍ ഒറിജിനലാണെന്ന് തോന്നിപ്പോകുന്ന ഡിസൈനിലുളള അത്തരം മൊബൈലുകള്‍ വാങ്ങി വഞ്ചിതരായ നിരവധി ആളുകളുണ്ട്. ടെക്‌നോളജി മേഖലയില്‍ മാത്രമല്ല ഓട്ടോമൊബൈല്‍ രംഗത്തും 'കോപ്പിയടി'യില്‍ വിദഗ്ധരാണ് ചൈനീസ് കമ്പനികള്‍.
ചൈനയിലെ ഓട്ടോമൊബൈല്‍ വിപണി തികച്ചും നിയന്ത്രിതവും വിദേശ നിര്‍മ്മാതാക്കള്‍ക്ക് എളുപ്പത്തില്‍ പ്രവേശനം ലഭ്യമല്ലാത്തതുമാണെന്ന് പലര്‍ക്കും അറിയാം. അതിനാല്‍ തന്നെ ചൈനയിലെ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ പലപ്പോഴും ജനപ്രിയ മോഡലുകളെ അടിസ്ഥാനമാക്കിയുള്ള ഡിസൈനുകളില്‍ വാഹനം വിപണിയില്‍ എത്തിക്കാറുണ്ട്. അതിന്റെ ഏറ്റവും പുതിയ ഇരയായി മാറിയിട്ടുള്ളത് ഇന്ത്യയില്‍ ഇപ്പോള്‍ സെന്‍സേഷനായി മാറിയിരിക്കുന്ന മാരുതി സുസുക്കി ജിംനിയാണ്. ഇത് സുസുക്കി ഹസ്‌ലര്‍ എന്നും അറിയപ്പെടുന്നുണ്ട്.

SIAC-യുടെ ഉടമസ്ഥതയിലുള്ള ബൗജന്‍ ആണ് ജിംനിയെ കോപ്പിയടിച്ചത്. ഡിസൈനില്‍ സാമ്യമുണ്ടെങ്കിലും പവര്‍ട്രെയിന്‍ നോക്കിയാല്‍ ബൗജന്‍ ജോയിയും ജിംനിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്താന്‍ പോകുന്ന മാരുതി സുസുക്കി ജിംനി 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് എത്തുന്നത്. ഇത് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. എന്നാല്‍ ബൗജന്‍ ജോയ്ക്ക് ഒരു പരമ്പരാഗത എഞ്ചിന്‍ ലഭിക്കുന്നില്ലെന്ന വ്യത്യാസമുണ്ട്. ഇത് ഒരു ഇലക്ട്രിക് വാഹനമാണ്.
ഫുള്‍ ചാര്‍ജില്‍ ബൗജന്‍ ജോയ് 303 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ കാറിന്റെ സാങ്കേതിക സവിശേഷതകള്‍ ഇതുവരെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടാത്തതിനാല്‍ അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ സാധിക്കില്ല. 2019-ല്‍ ബ്രാന്‍ഡ് പ്രദര്‍ശിപ്പിച്ച സുസുക്കി ഹസ്ലര്‍ കണ്‍സെപ്റ്റിനോട് സാമ്യമുള്ളതാണ് ബൗജന്‍ ജോയ്. ജിംനിയുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഹസ്‌ലര്‍ ഒരുക്കിയത്. ജിംനി വന്‍ ജനപ്രീതി സ്വന്തമാക്കിയതിനാല്‍ കാര്‍ വിപണിയിലെത്തിക്കാന്‍ സുസുക്കി തീരുമാനിക്കുകയായിരുന്നു.

ഹിറ്റ് കാറുകളുടെ കോപ്പിയടി പതിപ്പ് വിപണിയില്‍ ഇറക്കുന്നതിന് ചൈനീസ് വാഹന നിര്‍മാതാക്കള്‍ക്ക് യാതൊരു മടിയുമില്ല. കോപ്പിയടിയുമായി ബന്ധപ്പെട്ട് കോടതി കയറിയ ഏതാനും വാഹന നിര്‍മാതാക്കളുണ്ട്. എങ്കിലും ചൈന ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളില്‍ ഒന്നായി തുടരുന്നു. അതിനാല്‍ തന്നെ പല വന്‍കിട കാര്‍ ബ്രാന്‍ഡുകളെ സ്വാധീനിക്കാന്‍ വരെ ചൈനീസ് വിപണിക്ക് സാധിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു അവരുടെ ഗ്രില്ലിന്റെ വലുപ്പം വര്‍ധിപ്പിച്ചതാണ് അത്തരത്തില്‍ ഒരു ഉദാഹരണം.
ബിഎംഡബ്ല്യുവിന്റെ ഗ്രില്ലുകള്‍ ചൈനക്കാര്‍ക്ക് ഇഷ്‌പ്പെടാത്തതിനാല്‍ അവരെ തൃപ്തിപ്പെടുത്തുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്ന് ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. കോപ്പിയടിച്ചതിന് ചൈനീസ് കമ്പനികളെ കോടതി ശിക്ഷിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ലാന്‍ഡ്വിന്‍ഡ് X7 വിറ്റതിന് ജിയാങ്ലിംഗിനെതിരെ ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. 2016 ലായിരുന്നു സംഭവം. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ നോക്കോഫിന്റെ കോപ്പിയായിരുന്നു ലാന്‍ഡ്വിന്‍ഡ് X7.

2019-ല്‍ ചൈനീസ് കമ്പനി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് ലാന്‍ഡ്വിന്‍ഡ് X7 എസ്‌യുവി യുടെ വില്‍പ്പന ഉടന്‍ അവസാനിപ്പിക്കാനും ജാഗ്വാര്‍ ലാന്‍ഡ് റോവറിന് നഷ്ടപരിഹാരം നല്‍കാനും ചൈനീസ് കമ്പനിയോട് കോടതി ഉത്തരവിട്ടു. പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമി നിലവില്‍ ഒരു ഇലക്ട്രിക് കാര്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഷവോമി MS11 ഇലക്ട്രിക് കാറിന്റെ പ്രൊഡക്ഷന്‍-സ്പെക്ക് ചിത്രങ്ങള്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ ചോര്‍ന്നിരുന്നു.
ഷവോമി MS11 ഇവിക്കെതിരെയും കോപ്പിയടി ആരോപണം ഉയര്‍ന്നിരുന്നു. ഷവോമിയുടെ ആദ്യ ഇവി അവരുടെ നാട്ടില്‍ തന്നെയുള്ള മറ്റ് ഇലക്ട്രിക് കാറുകളെല്ലാം കൂട്ടിക്കലര്‍ത്തിയ ഒരു രൂപത്തിലാണ് കാണപ്പെടുന്നത്. ചൈനയിലെ വന്‍കിട ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഇലക്ട്രിക് സെഡാനായ സീലിനോട് ഈ മോഡല്‍ അസാധാരണമായ സാമ്യം പുലര്‍ത്തുന്നുണ്ട്. ഒപ്പം തന്നെ പോര്‍ഷ ടെയ്കാനുമായി ഇതിന് സാമ്യമുള്ളതായി തോന്നാം. ഇതേത്തുടര്‍ന്നാണ് ആരോപണം ഉയര്‍ന്നത്.
കാര്‍ വില്‍പ്പനയില്‍ മാത്രമല്ല മോട്ടോര്‍സൈക്കിളുകളും കോപ്പിയടിക്കാറുണ്ട് ചില കമ്പനികള്‍. ചില ചൈനീസ് കമ്പനികള്‍ മറ്റ് മോട്ടോര്‍സൈക്കിളുകളുടെ ഡിസൈനുകള്‍ പകര്‍ത്തി പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ബജാജ് പള്‍സര്‍, കെടിഎം ഡ്യൂക്ക്, യമഹ R3, കവാസാക്കി നിഞ്ച തുടങ്ങി നിരവധി മോഡലുകള്‍ ഇത്തരത്തില്‍ കോപ്പിയടിക്ക് വിധേയരായിട്ടുണ്ട്.


Click it and Unblock the Notifications








