ധൂം മച്ചാലേ...വൈറലായി കേരള പൊലീസിലെ സൂപ്പര്‍ ബൈക്കര്‍മാര്‍; സ്വന്തമായുള്ളത് നിരവധി സൂപ്പര്‍ ബൈക്കുകള്‍
സൂപ്പര്‍ ബൈക്കുകളില്‍ പറപറക്കുന്ന പൊലീസുകാരെ നമ്മള്‍ ഹോളിവുഡ് സിനിമകളിലും ബോളിവുഡില്‍ തരംഗമായി മാറിയ 'ധൂം' ഫ്രാഞ്ചൈസിയിലുമാകും കണ്ടിട്ടുള്ളത്. പലപ്പോഴും ഉച്ചത്തിലുള്ള എക്സ്ഹോസ്റ്റുകളും അമിത വേഗതയിലും പായുന്ന സൂപ്പര്‍ബൈക്കര്‍മാരെ പൊലീസുകാര്‍ തടയുന്നതിന്റെയും അവര്‍ക്ക് പിഴ ഇടുന്നതിന്റെയും രംഗങ്ങളാകും നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാകും.
അതില്‍ നിന്ന് വ്യത്യസ്ഥരായി ചില പൊലീസുകാര്‍ അത്യപൂര്‍വ്വമായി ഇന്ത്യന്‍ നിരത്തുകളില്‍ കാണപ്പെടുന്ന ബൈക്കുകളില്‍ കയറി ഫോട്ടോക്ക് പോസ് ചെയ്യുന്നതും വാഹനത്തിനെ കുറിച്ച് ചോദിച്ചറിയുകയും ചെയ്യുന്ന വീഡിയോസും വൈറലായിരുന്നു. ഇന്ത്യയിലും കാര്യങ്ങള്‍ പതുക്കെ മാറുകയാണ്. പെര്‍ഫോമന്‍സ് ബൈക്കുകളുടെ ട്രെന്‍ഡ് ഇന്ത്യയിലും കത്തിപ്പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ധൂം സിനിമയിലെ പോലെ തന്നെ നമ്മുടെ സ്വന്തം കേരള പൊലീസിലുമുണ്ട് രണ്ട് സൂപ്പര്‍ ബൈക്കര്‍മാര്‍. ട്രയംഫ് ഡേടോണ 675, കവസാക്കി Z800 തുടങ്ങിയ ബൈക്കുകള്‍ സ്വന്തമായുള്ള കേരളത്തില്‍ നിന്നുള്ള രണ്ട് പൊലീസുകാരെ കുറിച്ചാണ് നമ്മള്‍ സംസാരിച്ച് വരുന്നത്.

copsrider, cjogg എന്നീ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ സ്വന്തം സൂപ്പര്‍ ബൈക്കുകള്‍ക്കൊപ്പം പോസ് ചെയ്യുന്ന ഒരു ചിത്രം പങ്കിട്ടത്. സൂപ്പര്‍ ബൈക്കുകള്‍ കണ്ടാല്‍ അവക്കൊപ്പം ഫോട്ടോ എടുക്കുന്ന പൊലീസുകാരെ നമ്മള്‍ നിരവധി കാണാന്‍ സാധിക്കുമെങ്കിലും ഈ മോട്ടോര്‍സൈക്കിളുകള്‍ സ്വന്തമായുള്ള പൊലീസുകാര്‍ വളരെ വിരളമായിരിക്കും. ഈ സാഹചര്യത്തിലാണ് കേരള പൊലീസ് സേനയിലെ ഈ രണ്ട് യുവ ഓഫീസര്‍മാര്‍ക്ക് ഒന്നിലധികം പെര്‍ഫോമന്‍സ് ബൈക്കുകള്‍ സ്വന്തമായുള്ളത്.
ഈ മോട്ടോര്‍സൈക്കിളുകളുടെ ചിത്രങ്ങള്‍ അവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ സ്ഥിരമായി പങ്കുവെച്ചിട്ടുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തില്‍ രണ്ട് ട്രയംഫ് ഡേടോണ 675 മോട്ടോര്‍സൈക്കിളുകളില്‍ കയറിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോക്ക് പോസ് ചെയ്യുന്നത്. ബ്ലാക്ക്, വൈറ്റ് നിറത്തിലുള്ള ബൈക്കുകളിലാണ് ഇരുവരും ഇരിക്കുന്നത്. വൈറ്റ് നിറത്തിലുള്ള ബൈക്ക് ഡേടോണ 675R ആണ്. ഒരു സാധാരണ ഡേടോണയാണ് ബ്ലാക്ക് ബൈക്ക്. 10 ലക്ഷം രൂപയിലധികം എക്‌സ്‌ഷോറൂം വിലവരുന്ന ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും വളരെ പവര്‍ഫുളാണ്.
ഇന്‍സ്റ്റാഗ്രാമില്‍ Copsrider എന്ന് പേരിട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ യഥാര്‍ത്ഥ പേര് എന്താണെന്ന് അറിയില്ല. ഡേടോണ 675 കൂടാതെ ഹോണ്ട CB 600RR, യമഹ R15 V3, ഹോണ്ട CBR 650F, ഹോണ്ട CBR 150F എന്നീ ബൈക്കുകളും തന്റെ വാഹന ശേഖരത്തിലുണ്ടെന്ന് അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ വ്യക്തമാക്കുന്നുണ്ട്. സിജോ ജോര്‍ജ്ജ് ആണ് വൈറല്‍ ചിത്രത്തിലെ മറ്റൊരു താരം. അദ്ദേഹത്തിന് ഒരു കാവസാക്കി Z800 മോട്ടോര്‍സൈക്കിള്‍ സ്വന്തമായുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ട കവസാക്കി Z800 മോട്ടോര്‍സൈക്കിളിന്റെ അവസാനമായി രേഖപ്പെടുത്തിയ വില 7.68 ലക്ഷം രൂപയായിരുന്നു (എക്‌സ്‌ഷോറൂം). രണ്ട് ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലും അവരുടെ ബൈക്കുകളുടെ കൂടെയുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഉണ്ട്. എന്നാല്‍ രണ്ട് ഉദ്യോഗസ്ഥരും പൊലീസ് യൂണിഫോം ധരിച്ച് മോട്ടോര്‍ സൈക്കിളിനൊപ്പം പോസ് ചെയ്യുന്ന ഒരു ചിത്രം മാത്രമാണ് കാണാനാകുക. കവാസാക്കി Z800 മോട്ടോര്‍സൈക്കിളിന് 806 സിസി, ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍, 111 bhp പവറും 83 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന എഞ്ചിനാണ് കരുത്തേകുന്നത്.
ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. സ്പോര്‍ട്ടി എക്സ്ഹോസ്റ്റ് നോട്ടുമായാണ് ഈ മോട്ടോര്‍സൈക്കിള്‍ വരുന്നത്. അക്രോപോവിക്കില്‍ നിന്നുള്ള ആഫ്റ്റര്‍ മാര്‍ക്കറ്റ് എക്സ്ഹോസ്റ്റ് ഈ ബൈക്കില്‍ നല്‍കിയിരിക്കുന്നതായി ചിത്രം കണ്ടാല്‍ മനസ്സിലാകും. ട്രയംഫ് ഡേടോണ 675-കളെ കുറിച്ച് പറഞ്ഞ് വരുമ്പോള്‍ 2018-ല്‍ നിര്‍ത്തലാക്കിയ മോഡലാണ് ചിത്രത്തില്‍ കണ്ട ബ്ലാക്ക് ഡേടോണ. 118 bhp പവറും 70 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 675 സിസി, 3-സിലിണ്ടര്‍, എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. 11.40 ലക്ഷം രൂപയായിരുന്നു ഈ മോട്ടോര്‍സൈക്കിളിന്റെ അവസാനമായി രേഖപ്പെടുത്തിയ എക്‌സ്‌ഷോറും വില.
ഒറിജിനല്‍ ഡേടോണയ്ക്ക് പകരമായി വിപണിയിലെത്തിയ പുതിയ താരമാണ് ഡേടോണ R. 126 bhp കരുത്തും 74 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 675 സിസി 3 സിലിണ്ടര്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 12.39 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് ഈ മോട്ടോര്‍സൈക്കിള്‍ വിറ്റത്. ഈ മോട്ടോര്‍സൈക്കിളും ഇപ്പോള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ബോളിവുഡ് സിനിമയിലെ പോലെ തന്നെ സൂപ്പര്‍ ബൈക്കര്‍മാരായ ഉദ്യോഗസ്ഥര്‍ സേനയിലുള്ളത് നല്ലതാണെന്നാണ് തോന്നുന്നത്. സാറന്‍മാര്‍ക്ക് ഓവര്‍ സ്പീഡിന് ആര് പിഴ കൊടുക്കുമെന്ന് വൈറല്‍ ചിത്രങ്ങള്‍ക്ക് താഴെ ചില വിരുതന്‍മാര്‍ കമന്റിടുന്നുണ്ട്.


Click it and Unblock the Notifications








