ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

C സെഗ്മെന്റ് സെഡാനായ Yaris-നെ 2018 ലാണ് ജാപ്പനീസ് നിര്‍മാതാക്കളായ Toyota വീണ്ടും വിപണിയിലെത്തിക്കുന്നത്. അത് Corolla Altis -ന് തൊട്ടുതാഴെയാണ് ഇടംപിടിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

അതേസമയം Yaris സെഡാന്റെ പ്രതിമാസ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ അത്ര കാര്യമായ സംഭവനയൊന്നും മോഡല്‍ ചെയ്യുന്നില്ലെന്ന് വേണം പറയാന്‍. അതുകൊണ്ട് തന്നെ വാഹനം നിര്‍ത്തിയേക്കുമെന്ന് പോലും ഒരുസമയത്ത് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

10-15 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വിപണിയില്‍ എക്‌സ്‌ഷോറൂം വില. എന്നാല്‍ ഉയര്‍ന്ന വില നല്‍കുമ്പോഴും ശ്രേണിയിലെ എതിരാളികളെ പോലെ വാഹനത്തില്‍ കാര്യമായ ഫീച്ചര്‍ കമ്പനി വാഗ്ദാനം ചെയ്യുന്നില്ലെന്ന് വേണം പറയാന്‍. ഇത് ഒരുപധി വരെ വാഹനത്തിന്റെ വില്‍പ്പനയെ ബാധിക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

അതുപോലെ തന്നെ വാനത്തിന്റെ വില്‍പന പിന്നോട്ട് പോകുന്നതിന്റെ രണ്ടാമത്തെ കാരണം, ഡീസല്‍ എഞ്ചിന്റെ ഓപ്ഷന്‍ ഇല്ല എന്നതാണ്, ഇത് വാങ്ങുന്നവരുടെ ഒരു പ്രധാന ഭാഗത്തിന് പട്ടികയില്‍ നിന്ന് പൂര്‍ണ്ണമായും എടുക്കുന്നു. എന്നിരുന്നാലും, ഹാച്ച്ബാക്ക് വേരിയന്റ് അര്‍ഹിക്കുന്ന ടണ്‍ കണക്കിന് ശേഷിയുള്ള കാറാണിതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

അതേസമയം Yaris ഹാച്ച്ബാക്കിനെ ഇപ്പോള്‍ ഇന്ത്യയില്‍ ചില തവണ പരീക്ഷിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നിരുന്നാലും, ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് Toyota-ല്‍ നിന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല. Yaris ഹാച്ച്ബാക്കിനായി ആളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിന്റെ കാരണങ്ങള്‍ എന്താണെന്ന് അറിയാമോ?.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

Yaris-നോടുള്ള ഇഷ്ടം

Yaris വാങ്ങിയവര്‍ക്ക് അവരുടെ കൈവശമുള്ള ഏറ്റവും മികച്ച കാറുകളില്‍ ഒന്നാണിതെന്ന് പറയാം. വാഹനത്തിലെ യാത്രാ അനുഭവം വളരെ സുഖകരമാണ്, ശക്തമായ ഒരു ബില്‍റ്റ് ക്വാളിറ്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതാണ് Yaris ഹാച്ച്ബാക്കിനായി കുറച്ചുപേരെങ്കിലും കാത്തിരിക്കുന്നതിനുള്ള ഒരു കാരണം.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

Toyota-യോടുള്ള വിശ്വാസ്യത

അത്യന്തം വിശ്വസനീയമായ കാറുകള്‍ക്ക് ലോകമെമ്പാടും Toyota പ്രശസ്തമാണ്. ജാപ്പനീസ് ബ്രാന്‍ഡിന്റെ എഞ്ചിന്‍ മികവും എടുത്ത് പറയേണ്ട സവിശേഷതകളില്‍ ഒന്നുതന്നെയാണ്.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

ഇത് വളരെ ന്യായമായ സര്‍വീസ് ചെലവുകളുമായി ജോടിയാക്കുന്നത് Toyota-യെ പ്രേക്ഷകരുടെ കണ്ണില്‍ വളരെ വിശ്വസനീയവും ജനപ്രീയവുമായ ഒരു വാഹന നിര്‍മ്മാതാവാക്കുന്നു.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

സമാനതകളില്ലാത്ത കംഫര്‍ട്ട്

Yaris സെഡാന്‍ തീര്‍ച്ചയായും ഏറ്റവും സൗകര്യപ്രദമായ ക്യാബിനുകളില്‍ ഒന്നായിരുന്നു, അതിന്റെ ചെറിയ ഹാച്ച്ബാക്ക് വേരിയന്റില്‍ നിന്നും അത് തന്നെ വേണം പ്രതീക്ഷിക്കാന്‍.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

സെഗ്മെന്റില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച കംഫര്‍ട്ട് വാഗ്ദാനം ചെയ്യുന്ന കാറുകള്‍ ഉണ്ടെങ്കിലും, റൈഡിംഗ് ഗുണനിലവാരവും സുഖസൗകര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ Toyota-ക്ക് അവയില്‍ മിക്കതിനേക്കാളും മികച്ച സ്ഥാനമാണുള്ളത്.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

Toyota-യ്ക്ക് പ്രീമിയം ഹാച്ച്ബാക്ക് വിപണിയില്‍ ഇല്ല

പ്രീമിയം ഹാച്ച്ബാക്ക് വിപണിയില്‍ ഗ്ലാന്‍സ സാങ്കേതികമായി Toyota-യില്‍ നിന്ന് എത്തുന്നുണ്ടെങ്കിലും, അത് യഥാര്‍ത്ഥത്തില്‍ ഒരു Toyota കാര്‍ അല്ലെന്ന് എല്ലാവര്‍ക്കുമറിയാം. Maruti Baleno-യുടെ പുനര്‍നിര്‍മ്മിച്ച പതിപ്പാണിത്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഒരു യഥാര്‍ത്ഥ Toyota കാര്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ Yaris -ന്റെ അരങ്ങേറ്റത്തെയാണ് പ്രതീക്ഷയോടെ നോക്കുന്നത്.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

Liva, Etios മോഡലുകളുടെ നിര്‍ത്തലാക്കല്‍

ഇന്ന് 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള Toyota കാറുകളൊന്നുമില്ലെന്ന് വേണം പറയാന്‍. 2020-ല്‍ Etios, Liva മോഡലുകള്‍ നിര്‍ത്തലാക്കിയ ശേഷം 10 ലക്ഷം വിഭാഗം (ഗ്ലാന്‍സ ഒഴികെ) ജാപ്പനീസ് ബ്രാന്‍ഡില്‍ ശൂന്യമാണ്.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

അതുകൊണ്ട് തന്നെ ചെറിയ വിലയില്‍ ഒതുങ്ങുന്ന ഒരു Toyota കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു ബുദ്ധിമുട്ടാണ്. ചെറിയ വിലയില്‍ എത്തുന്ന Yaris ഹാച്ച്ബാക്കിന് തീര്‍ച്ചയായും ഈ വിഭാഗത്തില്‍ ഒരു ചലനം സൃഷ്ടിക്കുമെന്ന് വേണം പറയാന്‍.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

നിലവില്‍ Yaris-ന്റെ സെഡാന്‍ പതിപ്പ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് സെഡാന്‍ പതിപ്പിന് കരുത്ത് നല്‍കുന്നത്.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

ഈ യൂണിറ്റ് 6,000 rpm-ല്‍ 106 bhp കരുത്തും 4,200 rpm-ല്‍ 140 Nm torque ഉം സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ഓപ്ഷനുമായി ജോടിയാക്കുന്നു.

ഇന്ത്യയില്‍ ഇല്ലെങ്കിലും Toyota Yaris ഹാച്ച്ബാക്കിനായി കാത്തിരിക്കുന്നവര്‍ ഏറെ; കാരണം എന്തെന്ന് അറിയേണ്ടേ

ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിളിറ്റി കണ്‍ട്രോള്‍, ടിപിഎംഎസ്, ഡിസ്‌ക് ബ്രേക്കുകള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ പോലുള്ള മികച്ച സവിശേഷതകളും Yaris-ല്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Here some reasons some people waiting toyota yaris hatchback in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X