ലോകത്തിലെ ഏറ്റവും വലിയ വണ്ടിവാടക കമ്പനി

നമ്മുടെ നാട്ടില്‍ റെന്‍റ് എ കാര്‍ എന്ന ബോര്‍ഡ് തൂക്കിയ സ്ഥാപനങ്ങള്‍ വ്യാപകമായത് ഈയടുത്ത കാലത്താണ്. കാര്‍ എന്നത് നമ്മളെ സംബന്ധിച്ച രാജകൊട്ടാരങ്ങളിലും വന്‍കിട ബിസിനസ്സുകാരുടെ ഗാരേജിലും മാത്രം കാണപ്പെടുന്ന ഒരപൂര്‍വ്വ വസ്തുവായിരുന്ന കാലത്ത് കാര്‍ റെന്‍റല്‍ ബിസിനസ് തുടങ്ങിയയാളാണ് ജോണ്‍ ഡാനിയേല്‍ ഹെര്‍ട്സ്. അങ്ങമേരിക്കയില്‍ ഇദ്ദേഹം സ്ഥാപിച്ച ഹെര്‍ട്സ് കോര്‍പറേഷന്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനിയാണ്.

ജോണ്‍ ഡാനിയേല്‍ ഹെര്‍ട്സിന്‍റെ 134‍ാം ജന്മദിനം ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിന് ആഘോഷിക്കുകയുണ്ടായി. 145 രാഷ്ട്രങ്ങളിലായി പരന്നു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനിയെക്കുറിച്ച് കൂടുതലറിയാം താഴെ.

ജനനം

ജനനം

സ്ലോവാക്യയിലാണ് ജോണ്‍ ഹെര്‍ട്സ് ജനിച്ചത്. പിന്നീടിദ്ദേഹം യുഎസ്സിലേക്ക് ചേക്കേറി. 1915ല്‍ തന്‍റെ 36‍ാം വയസ്സില്‍ ജോണ്‍ ഹെര്‍ട്സ് യെല്ലോ കാബ് എന്ന പേരില്‍ കമ്പനി തുടങ്ങി, ചിക്കാഗോയില്‍.

ഡ്രൈവ് യുവര്‍സെല്‍ഫ്

ഡ്രൈവ് യുവര്‍സെല്‍ഫ്

1923ല്‍ ഹെര്‍ട്സ് ഒരു റെന്‍റല്‍ കമ്പനി വിലയ്ക്ക് വാങ്ങി അതിന് തന്‍റെ പേരിട്ടു. ഹെര്‍ട്സ് ഡ്രൈവ് യുവര്‍സെല്‍ഫ് കോര്‍പറേഷന്‍.

ജനറല്‍ മോട്ടോഴ്സ്

ജനറല്‍ മോട്ടോഴ്സ്

1926ല്‍ ഈ കമ്പനിയെ ജനറല്‍ മോട്ടോഴ്സ് ഏറ്റെടുത്തു. ജോണ്‍ ഡാനിയേല്‍ ഹെര്‍ട്സ് ജനറല്‍ മോട്ടോഴ്സിന്‍റെ ബോര്‍ഡ് മെമ്പറായി.

ആദ്യത്തെ ഷോപ്പ്

ആദ്യത്തെ ഷോപ്പ്

ആദ്യത്തെ കാര്‍ റെന്‍റല്‍ ഷോപ്പ് തുറന്നത് ചിക്കാഗോയിലെ മിഡ്‍വേ എയര്‍പേര്‍ട്ടിലാണ്. 1932ല്‍.

ഫ്രാന്‍സിലേക്ക്

ഫ്രാന്‍സിലേക്ക്

ആദ്യ അന്താരാഷ്ട്ര സേവനം തുടങ്ങുന്നത് ഫ്രാന്‍സില്‍ 1950ലാണ്.

ചൈനയില്‍

ചൈനയില്‍

2002ല്‍ ചൈനയില്‍ ബിസിനസ് ആരംഭിക്കുന്ന ആദ്യത്തെ കാര്‍ റെന്‍റല്‍ കമ്പനിയായി മാറി ഹെര്‍ട്സ്.

ഹൈബ്രിഡ്

ഹൈബ്രിഡ്

2006ല്‍ തങ്ങളുടെ കാറുകളുടെ കൂട്ടത്തിലേക്ക് നിരവധി ഹൈബ്രിഡ് വാഹനങ്ങളെയും ചേര്‍ത്തു. ഗ്രീന്‍ കളക്ഷന്‍ എന്നാണിതിന് പേരിട്ടത്. ഇവയില്‍ ടൊയോട്ട പ്രയസ്, ഫോഡ് ഫ്യൂഷന്‍, ബ്യൂക്ക് ലാക്രോസെ, ടൊയോട്ട കാമ്രി, ഹ്യൂണ്ടായ് സൊനാറ്റ എന്നിവയ്ക്കൊപ്പം പൂര്‍ണമായും ഇലക്ട്രിക് കാറായാ നിസ്സാന്‍ ലീഫും ഇടം പിടിക്കുന്നു.

 സര്‍വീസ്

സര്‍വീസ്

ഹെര്‍ട്സിന്‍റെ കസ്റ്റമര്‍ സര്‍വീസ് സെന്‍ററുകള്‍ വര്‍ഷത്തില്‍ 40 ദശലക്ഷം ഫോണ്‍ വിളികള്‍ക്ക് മറുപടി നല്‍കുന്നു. 30 ദശലക്ഷം റിസര്‍വേഷനുകളാണ് എല്ലാ വര്‍ഷവും കമ്പനി സ്വീകരിക്കുന്നത്.

പദ്ധതികള്‍

പദ്ധതികള്‍

ഷൗഫര്‍ ഡ്രൈവ്, എയര്‍ പോര്‍ട്ടില്‍ കൊണ്ടുവിടല്‍, പരിപാടികള്‍ക്ക് ലീസിന് നല്‍കല്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട് കമ്പനി

More from DriveSpark

Article Published On: Monday, May 6, 2013, 11:31 [IST]
English summary
The Hertz Corporation is the United States second largest and the world's largest car rental company, with operations in over 145 countries worldwide.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X