നിയമലംഘനം പതിവ് തന്നെ! ആകാശ് തില്ലങ്കരിയുടെ വിവാദ യാത്രയിലെ ജീപ്പ് ഒരു സ്ഥിരം വില്ലൻ
നിയമത്തെ കാറ്റിൽ പറത്തിക്കൊണ്ടുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ നാട്ടിലെ നിയമങ്ങൾ അനുശാസിക്കുന്ന കാര്യങ്ങളിൽ പലതിന്റേയും പരസ്യമായ ലംഘനമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഉടനടി തന്നെ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന ഈ മോഡിഫിക്കേഷൻ വരുത്തി ജീപ്പ് പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. അതു കൂടാതെ0 നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ് വീണ്ടും യാതൊരു കൂസലും ഇല്ലാതെ വീണ്ടും പൊതു നിരത്തുകളിൽ നിയമലംഘനം നടത്തിയിരിക്കുന്നത് എന്നും ഹൈക്കോടതി ആരോപിച്ചു.
ഇത് കുറ്റവാളികൾക്ക് ഒരു വാഴ്ത്തപ്പെട്ട പരിവേഷം നൽകുന്നു. ഇതിനൊരു അറുതി ഉണ്ടാവണം. വാഹനത്തിൽ രൂപമാറ്റം വരുത്തിയിരിക്കുന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ ഇതിൽ ഉണ്ട് എന്നും അതിനാല്‍ ഉടന്‍ വാഹനം കസ്റ്റഡിയില്‍ എടുക്കാനാണ് എംവിഡിയോട് കോടതിയുടെ നിര്‍ദേശം. വാഹനത്തില്‍ നിരവധി നിയമലംഘനങ്ങള്‍ ഉണ്ടെന്നത് വളരെ വ്യക്തമാണ്, അനുവദിച്ചിട്ടുള്ളതിലും അധികം വലിപ്പത്തിലുള്ള ടയറുകളാണ് നൽകിയിരിക്കുന്നത്.

വളരെ പ്രധാനമായ നമ്പര്‍ പ്ലേറ്റ് പോലും ഈ ജീപ്പിൽ നല്‍കിയിട്ടില്ല എന്നിങ്ങനെ നിയമലംഘനങ്ങളുടെ പട്ടിക നീളുന്നു. ഇതിനൊപ്പം സീറ്റ് ബെല്‍റ്റ് പോലും ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി വാഹനമോടിക്കുന്നത് എന്നതും വീഡിയോയില്‍ വളരെ വ്യക്തമാണ്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് കോടതി ഈ വാഹനം പിടിച്ചെടുക്കാനും തുടർ നടപടികൾ സ്വീകരിക്കാനും മോട്ടോര്‍ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടത്.
ആകാശ് തില്ലങ്കേരിയുടെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്താണ് വീഡിയോ പരിശോധിച്ച് ഹൈക്കോടതി സ്വമേധയാ നടപടികൾ സ്വീകരിച്ചതും അധികൃതർക്ക് നിർദ്ദേശം നൽകിയതും എന്നുമാണ് ഞങ്ങളുടെ വിലയിരുത്തല്‍. ഇത് ഒരു അർഥത്തിൽ രാജ്യത്തെ നിയമ വ്യവസ്ഥയോടും ഭരണ സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയും പുഛവുമാണ്. ഒട്ടനവധി കേസുകൾ നിലനിൽക്കേ പരസ്യമായി നിയമങ്ങൾ ലംഘിച്ചു കൊണ്ട് ജുഡീഷ്യറിയോടും സർക്കാരിനോടും ഒരു അവഹേളന തന്നെയാണിത് എന്ന് പറയാം.
ഇവിടെ വാഹനത്തിന് രജിസ്‌ട്രേഷന്‍ നമ്പറില്ല, കാര്യമായ രൂപമാറ്റം വരുത്തി, വാഹനമോടിച്ചയാൾ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എന്നിവ മുന്‍നിര്‍ത്തി ആകാശ് തില്ലങ്കേരിക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കാൻ ഒരുങ്ങുന്നു എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു ഇപ്പോൾ പിന്നാലെയാണ് ഹൈക്കോടതിയുടെ ഈ നിര്‍ദേശം.
കഴിഞ്ഞ ദിവസമാണ് വയനാട് ജില്ലയിലെ പനമരത്ത് ആകാശ് തില്ലങ്കേരി ഈ വിവാദ ജീപ്പ് യാത്ര നടത്തിയത്. വാഹനം മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് എന്ന് വിവരം ലഭിച്ചിട്ടുണ്ട്. KL 10 BB 3724 ആണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നും കണ്ടെത്തിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി വീഡിയോ ഇന്‍സ്റ്റഗ്രാം റീലായി പങ്കുവെച്ചതോടെയാണ് ഈ ജീപ്പ് യാത്ര ഇത്ര വിവാദമായത്.

പനമരം -മാനന്തവാടി റോഡില്‍ പനമരം ടൗണ്‍, നെല്ലാറാട്ട് കവല, ആര്യന്നൂര്‍നട എന്നിവിടങ്ങളിലൂടെ ഇയാൾ വാഹനം ഓടിക്കുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. വാഹനത്തിന്റെ ടയറുകള്‍ ഉള്‍പ്പെടെ ആഫ്റ്റർ മാർക്കറ്റ് യൂണിറ്റുകളാണ് എന്നത് വ്യക്തമാണ്. മറ്റൊരു ആഡംബര വാഹനത്തില്‍ ഒപ്പം സഞ്ചരിച്ചവരാണ് ദൃശ്യങ്ങൾ പകര്‍ത്തിയത് എന്നും കാണാനാവും. പ്രാഥമിക അന്വേഷണത്തില്‍ ഇതേ വാഹനത്തിന്റെ പേരില്‍ സമാനമായ കേസുകളുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്.
2023 ഒക്ടോബറില്‍ വയനാട്ടിൽ നിന്ന് തന്നെ വാഹനയുടമയ്ക്ക് ഇ-ചെലാന്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്. കോടതിയുടെ പരിഗണനയിലും നിരവധി കേസുകളുണ്ട്. AI ക്യാമറാ ദൃശ്യങ്ങൾ കൂടി പരിശോധിച്ചതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും തുടര്‍ നടപടിയെടുക്കും എന്നും എന്‍ഫോഴ്‌സ്മെന്റ് RTO വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് രജിസ്റ്റർ ചെയ്ത കേസുകൾ കൂടെ പരിശോധിച്ച് തുടർച്ചയായി നിയമ ലംഘനം നടത്തുന്ന ഇവർക്കെതിരെ മാതൃകപരമായ നടപടികൾ മോട്ടോർ വാഹന വകുപ്പും ഹൈക്കോടതിയും സ്വീകരിക്കും എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








