നമ്പർ പ്ലേറ്റിൻ്റെ കാര്യത്തിൽ നോ കോംപ്രമൈസ്; കോടതി ഉത്തരവിൽ ഏജൻസികൾക്ക് ആശ്വാസം

സംസ്ഥാനത്തെ വാഹനങ്ങളിലെല്ലാം അതീവ സുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കണമെന്ന് ഹൈകോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ്. ഇപ്പോൾ നിരത്തിലിറങ്ങുന്ന വാഹനങ്ങളിൽ പ്ലേറ്റുകൾ ഉണ്ടെങ്കിലും 2019 ന് മുൻപ് രജിസ്റ്റർ ചെയ്തിട്ടുളള വാഹനങ്ങളിൽ ഇത്തരത്തലുളള നമ്പർ പ്ലേറ്റുകൾ ഇല്ലായിരുന്നു. സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളിലും അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്.

നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ അംഗീകരിച്ച ഏജൻസികൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, അംഗീകൃത ലൈസൻസുള്ള ഡീലർമാർ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങണം. മലപ്പുറത്തും ചെന്നൈയിലുമുളള കമ്പനികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

നമ്പർ പ്ലേറ്റിൻ്റെ കാര്യത്തിൽ നോ കോംപ്രമൈസ്; കോടതി ഉത്തരവിൽ ഏജൻസികൾക്ക് ആശ്വാസം

എറണാകുളത്ത് അജ്ഞാത വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ ആർഡിഒയ്ക്ക് അപേക്ഷ നൽകിയതിനെ തുടർന്ന്
വിഷയത്തിൽ കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. അംഗീകൃത സ്ഥാപനങ്ങളെ നിയമിക്കുന്നതിന് മൂന്ന് മാസത്തെ സമയമാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ കോടതിയുടെ പുതിയ ഉത്തരവ് നിലവിൽ വന്നതോടെ കേന്ദ്രത്തിന്റെ അംഗീകാരം നേടിയ 17 സ്ഥാപനങ്ങൾക്ക് തടസ്സമില്ലാതെ പ്രവൃത്തി നടത്താനാകുമെന്ന കാര്യത്തിൽ ഉറപ്പാണ്.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം HSRP നഷ്ടമായാല്‍ ഉടമ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നാണ്.പുതിയ നമ്പര്‍ പ്ലേറ്റ് ലഭിക്കുന്നതിന് പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും എഫ്‌ഐആറിന്റെ പകര്‍പ്പ് സമര്‍പ്പിക്കുകയും ചെയ്യണം. പുതിയ നമ്പര്‍ പ്ലേറ്റ് നല്‍കേണ്ടത് വാഹന ഡീലര്‍മാരാണ്. ഏതെങ്കിലും തരത്തിലുള്ള അപകടത്തിലോ മറ്റോ നമ്പര്‍പ്ലേറ്റുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പഴയത് ഹാജരാക്കി പുതിയവ നേടാവുന്നതാണ്.

എന്നാല്‍ ഇതിന് നമ്മള്‍ വേറെ പണം നല്‍കണം. അതിനൊപ്പം കേടുപാടുകള്‍ സംഭവിച്ച നമ്പര്‍പ്ലേറ്റിന്റെ വിശദാംശങ്ങള്‍ പരിവാഹന്‍ വെബ്‌സൈറ്റിലും അപ്‌ലോഡ് ചെയ്യണം. മാറ്റിസ്ഥാപിക്കുന്ന നമ്പര്‍പേറ്റുകള്‍ക്കായി ഡീലര്‍മാര്‍ പ്രത്യേക രജിസ്റ്ററും സൂക്ഷിക്കണമെന്നാണ് ചട്ടം. ഇരുചക്രവാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റ് ആണ് കേട്പാട് സംഭവിച്ചതെങ്കില്‍ നമ്പര്‍ പ്ലേറ്റുകള്‍ മാത്രമായി മാറി കിട്ടും. എന്നാല്‍ കാറില്‍ ഇങ്ങനെ അല്ല.

കാറിന്റെ ഹൈ സെക്യൂരിറ്റി നമ്പര്‍പ്ലേറ്റിന്റെ ഭാഗമാണ് മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ പതിച്ചിരിക്കുന്ന സ്റ്റിക്കര്‍. നമ്പര്‍പ്ലേറ്റുകളുടെ സീരിയല്‍ കോഡുകള്‍ ഇവയില്‍ ഇംപ്രിന്റ് ചെയ്തിരിക്കുന്നു. അതിനാല്‍ നമ്പര്‍പ്ലേറ്റുകള്‍ മാറുന്നതിനൊപ്പം ഈ സ്റ്റിക്കറുകളും മാറ്റണം. ഇനി കാറിന്റെ ഗ്ലാസ് മാറ്റേണ്ടി വന്നാല്‍ സ്റ്റിക്കര്‍ വീണ്ടും പതിപ്പിക്കേണ്ടതാണ്.

More from DriveSpark

Article Published On: Saturday, May 13, 2023, 15:34 [IST]
English summary
High court order on manufacturing high security number plate state government approval
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X