എന്തിന് പുത്തൻ വാങ്ങണമെന്ന് മലയാളി; ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് പ്രീമിയം യൂസ്ഡ് കാറുകളുടെ ഒഴുക്ക്

കേരളത്തിലെ യൂസ്ഡ് കാർ വിപണിയിൽ ദില്ലിയിൽ നിന്ന് ഇറക്കുന്ന വാഹനങ്ങൾ കാരണം തട്ടിയിട്ടും മുട്ടിയിട്ടും നടക്കാൻ വയ്യാത്ത അവസ്ഥയാണെന്ന് പറയാതിരിക്കാൻ വയ്യ. പ്രീമിയം കാറുകളാണ് കൂടുതലും വരുന്നത്. ബെന്‍സ്, ബി.എം.ഡബ്ല്യു., ടൊയോട്ട തുടങ്ങിയ കമ്പനികളുടെ പ്രീമിയം കാറുകള്‍ക്കാണ് കൂടുതലും ആവശ്യക്കാരുളളത്. ദില്ലിയിൽ ഈ വാഹനങ്ങൾക്ക് വില കുറവുമാണ് അത് പോലെ തന്നെ എൻഒസി ലഭിക്കാൻ എളുപ്പവുമാണ്.

ഇന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്കും നിര്‍മ്മാതാക്കള്‍ വാറന്റി ലഭ്യമാക്കുന്നുണ്ട്. അതായത് പുതിയ കാറുകള്‍ക്ക് സമാനമായ വാറന്റി പഴയ കാറുകള്‍ക്കും നിര്‍മ്മാതാക്കള്‍ ഉറപ്പ് വരുത്തും. ഇന്ന് മിക്ക കാര്‍ നിര്‍മ്മാതാക്കള്‍ക്കും സ്വന്തമായി സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍ഷിപ്പുകളുണ്ട്. കേരളത്തിലെ യുവാക്കളുടെ പ്രിയപ്പെട്ട വാഹനങ്ങളെല്ലാം ദില്ലിയിൽ നിന്ന് കൊണ്ടുവരികയാണ്.

High Demand For Delhi Premium Used Cars In Kerala

എട്ടു ലക്ഷം രൂപ മുതൽ ലഭിക്കുന്ന ബെന്‍സ്, ബി.എം.ഡബ്ല്യു, ഔഡി കാറുകൾക്ക് കേരളത്തിലെ മാർക്കറ്റിൽ 10 മുതൽ 15 ലക്ഷം രൂപ വരെ മാർക്കറ്റ് ഉണ്ട്. പുതിയ ഒരു വാഹനം സ്വന്തമാക്കണമെങ്കിൽ കുറഞ്ഞത് അരക്കോടി രൂപയെങ്കിലും വേണം. പത്ത് വർഷം പഴക്കമല്ലേയുളളു 15 ലക്ഷം രൂപയ്ക്ക് വാങ്ങി മുറ്റത്തിട്ടാൽ അത് അന്തസ്സ് ഒന്ന് വേറെ അല്ലേ എന്ന് ചിന്തിക്കുന്നവരാണ് കൂടുതലും.

ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നടത്തുന്നവരും നടത്താത്തവരുമുണ്ട്. വാഹനത്തിൻ്റെ എൻഒസി വാങ്ങിയതിന് ശേഷം ചെയ്യേണ്ടത്, വാഹനം രജിസ്ട്രേഷൻ പുതുക്കുക എന്നതാണ്. വാഹനത്തിൻ്റെ മോഡൽ അനുസരിച്ച് തുക 1 ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെ ആയേക്കാം. കേരളത്തിൽ ഏറ്റവും കൂടുതൽ ദില്ലിയിൽ നിന്ന് കൊണ്ടു വരുന്ന വാഹനം ഇന്നോവയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല.

High Demand For Delhi Premium Used Cars In Kerala

പുതിയ കാര്‍ വാങ്ങുമ്പോള്‍ സാധാരണയായി നമ്മള്‍ വലിയൊരു തുക മുടക്കേണ്ടതായി വരും. എന്നാല്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ശ്രദ്ധാപൂര്‍വ്വം വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു വലിയ തുക ലാഭിക്കാന്‍ കഴിയും. പുതിയ കാര്‍ വാങ്ങി നിങ്ങള്‍ക്ക് ഒരു അത്യാവശ്യ ഘട്ടത്തില്‍ വില്‍ക്കേണ്ടി വന്നാല്‍ വലിയൊരു തുക കുറയും. എന്നാല്‍ നിങ്ങള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി പെട്ടെന്ന് വില്‍ക്കേണ്ടി വന്നാലും വലിയ തുകയൊന്നും നഷ്ടമാകില്ല.

ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് പ്രീമിയം വളരെ കൂടുതലാണ്. ഇതിനായി അധിക തുക നല്‍കണം. എന്നാല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ എടുക്കുമ്പോള്‍ ഇത് ഒഴിവാക്കാം. കാറിന്റെ പഴക്കവും ഇന്‍ഷൂറന്‍സ് പ്രീമിയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുറവായിരിക്കും.

High Demand For Delhi Premium Used Cars In Kerala

ആദ്യം കാര്‍ വാങ്ങുന്നതിന് മുമ്പ് നമ്മുടെ ആവശ്യം തിരിച്ചറിഞ്ഞ് ഒരു തീരുമാനത്തില്‍ എത്തണം. നിങ്ങള്‍ ഏത് കാര്‍ വാങ്ങാന്‍ ആഗ്രഹിച്ചാലും അതിന്റെ സെക്കന്‍ഡ് ഹാന്‍ഡ് മോഡല്‍ വിപണിയില്‍ ലഭ്യമായിരിക്കും. ബജറ്റിന് അനുസരിച്ച് അനുയോജ്യമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. നിങ്ങളുടെ ബജറ്റ് വെച്ച് നോക്കുമ്പോള്‍ പുതിയ കാറുകളേക്കാള്‍ യൂസ്ഡ് കാറുകളുടെ എണ്ണമായിരിക്കും കൂടുതല്‍. ഉടമയില്‍ നിന്ന് നേരിട്ടോ, ഓഫ്‌ലൈന്‍ ഡീലറില്‍ നിന്നോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയോ വാങ്ങാന്‍ പറ്റും.

ഒന്നോ അതിലധികമോ അപകടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു വാഹനത്തെയും അതിന്റെ മൊത്തത്തിലുള്ള ഘടനയിലോ ഫ്രെയിമിലോ എന്തെങ്കിലും കേടുപാടുകൾ സംഭവിക്കാൻ കാരണമാവും. ഇത്തരം മോഡലുകളെയാണ് ആക്‌സിഡന്റൽ വാഹനം എന്ന് വിളിക്കാവുന്നവ. കാറിന് ഇൻഷുറൻസുണ്ടെങ്കിൽ ക്ലെയിം ചെയ്‌ത് നന്നാക്കുകയാണ് ഏവരുടേയും പതിവ്. ഈ സാഹചര്യങ്ങളിലെല്ലാം, ഇൻഷുറൻസ് കമ്പനി നാശനഷ്ടം വിലയിരുത്തുന്നു. ശരിയായ പരിശോധനയ്ക്ക് ശേഷം വാഹനം റിപ്പയർ ചെയ്യാനാവുമോ അല്ലെങ്കിൽ ടൊട്ടൽ ലോസാണോ എന്ന കാര്യവും ഇതിൽ പരിശോധിക്കും.

High Demand For Delhi Premium Used Cars In Kerala

പൊതുവേ ആക്‌സിഡന്റ് വണ്ടികൾക്ക് റീസെയിൽ മൂല്യം കുറവായിരിക്കും. ചിലർ ഇത് ഒറ്റനോട്ടത്തിൽ കണ്ടെത്താനാവാത്ത രീതിയിൽ പുതുക്കിപണിത് കൊള്ളലാഭം കൊയ്യാനും ശ്രമിക്കാറുണ്ട്. തകർന്ന ഭാഗങ്ങളോ മറ്റ് കാര്യങ്ങളോ ഉപഭോക്താവ് കണ്ടെത്താതെ വാങ്ങികൊണ്ട് പോയി പണികിട്ടിയിട്ടുള്ള ഒട്ടേറെ സംഭവങ്ങൾ നാം കേട്ടിട്ടുണ്ടാവും. യൂസ്‌ഡ് കാറുകൾ വാങ്ങുമ്പോൾ ഒരു പ്രൊഫഷണൽ മെക്കാനിക്കിനെക്കൊണ്ട് പരിശോധിക്കുന്നതാണ് ഏറ്റവും ഉചിതം. അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തിയിട്ടുണ്ടെന്നും കാർ ഓടിക്കാൻ സുരക്ഷിതമാണെന്നും ഇതിലൂടെ ഉറപ്പാക്കുക.

More from DriveSpark

Article Published On: Wednesday, January 24, 2024, 20:19 [IST]
English summary
High demand for delhi premium used vehicles in kerala details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X