ഒരു ലിറ്റർ പെട്രോളിൽ 70 മുതൽ 80 മരം വരെ; വീഡിയോ വൈറൽ

മരത്തിൽ കയറാൻ ഉളള ഉപകരണങ്ങളുമായി നിരവധി ആളുകൾ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ അത് ഒരു മരത്തിൽ മാത്രം കയറാൻ കഴിയുന്നതായിരിക്കും. എല്ലാ മരത്തിലും യഥേഷ്ടം ഉപയോഗിക്കാൻ കഴിയുന്ന ഒരു യന്ത്രം വികസിപ്പിച്ചിരിക്കുകയാണ് കർണാടകയിൽ നിന്നുളള ഗണപതി ഭട്ട്.2019 -ലാണ് ഇദ്ദേഹം ആദ്യമായി ഒരു യന്ത്രം വികസിപ്പിച്ചെടുക്കുന്നത്.

അന്ന് ഇദ്ദേഹം കണ്ടുപിടിച്ച യന്ത്രം മഹീന്ദ്ര ഗ്രൂപ്പിൻ്റെ ചെയർമാനായ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിൽപ്പെടുകയും അനുമോദിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായി ഈ യന്ത്രം നിർമിച്ചതിന് ശേഷം ഇത് വിൽക്കാനല്ല കോമലെ ശ്രമിച്ചത്. കൂടുതൽ മെച്ചപ്പെടുത്താനുളള വഴികളാണ് നോക്കിയത്. തെങ്ങിൽ മാത്രമല്ലാതെ മറ്റ് മരങ്ങളിലും കയറാൻ സാധിക്കുന്ന യന്ത്രം ഉണ്ടാക്കികൂടെ എന്നുളള നിരന്തരം ആളുകളുടെ ചോദ്യത്തിനുളള ഉത്തരമാണ് ഇത്.

ഒരു ലിറ്റർ പെട്രോളിൽ 70 മുതൽ 80 മരം വരെ; വീഡിയോ വൈറൽ

നിരവധി പരീക്ഷണങ്ങളും, അത് പോലെ തന്നെ ഒരുപാട് വിദഗ്ദരുമായിട്ടുളള ചർച്ചകൾക്കും ശേഷമാണ് ഈ യന്ത്രത്തിൻ്റെ പുതിയ പതിപ്പ് കണ്ടുപിടിക്കുന്നത്. കോമലെ ഗണപതി ഭട്ട് എന്ന 51 വയസുകാരനായ കർണാടക സ്വദേശിയുടെ കണ്ടുപിടിത്തം സത്യത്തിൽ കർഷകർക്ക് വലിയ അനുഗ്രഹം തന്നെയാണ്. 45 കിലോയാണ് യന്ത്രത്തിൻ്റെ ഭാരം. അത് ട്രോളി ഉപയോഗിച്ച് എവിടേക്ക് വേണമെങ്കിലും മാറ്റാൻ സാധിക്കുമെന്നതാണ് ഗുണം.

പെട്രോൾ ആണ് യന്ത്രത്തിൽ ഉപയോഗിക്കുന്നത്. ഒരു ലിറ്റർ കൊണ്ട് 70 മുതൽ 80 മരങ്ങളിൽ വരെ കയറാൻ സാധിക്കുമെന്നാണ് ഗണപതിയുടെ അവകാശവാദം. 5 മുതൽ 15 ഇഞ്ച് വരെ കനമുള്ള മരങ്ങളിൽ വരെ യന്ത്രം ഉപയോഗിക്കാൻ സാധിക്കും. ഏറ്റവും വലിയ പ്രത്യേകത എന്ന് പറഞ്ഞാൽ 360 ഡിഗ്രിയിൽ കറങ്ങാൻ സാധിക്കും എന്നതാണ്. മരത്തിൽ കയറി പഴം ശേഖരിക്കാൻ കഷ്ടപ്പെടുന്ന കർഷകരെ സംബന്ധിച്ചിടത്തോളം ഇത് വലിയ സഹായം തന്നെയാണ്.

ഒരു ലിറ്റർ പെട്രോളിൽ 70 മുതൽ 80 മരം വരെ; വീഡിയോ വൈറൽ

യന്ത്രത്തിൻ്റെ വില എന്ന് പറയുന്നത് 1.12 ലക്ഷം രൂപയാണ്. ഓർക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ കർണാടക സർക്കാർ ഈ യന്ത്രം വാങ്ങുന്നതിനായി സബ്‌സിഡിയും ഏർപ്പെടുത്തിയിട്ടുണ്ട്. 43000 രൂപയാണ് സർക്കാർ നൽകുന്ന സബ്‌സിഡി, ആ തുക കിഴിച്ചിട്ടുളള വിലയാണ് 1.12 ലക്ഷം രൂപ എന്നത്.

യന്ത്രത്തിൽ ടു-സ്ട്രോക്ക് എഞ്ചിൻ ആണ് ഉപയോഗിച്ചിരിക്കുന്നത് , അത് കൊണ്ട് തന്നെ ഓരോ ലിറ്റർ പെട്രോളിലും 40 മില്ലി 2T ഓയിൽ ചേർക്കേണ്ടതായിട്ട് വരും. മെഷീൻ ഉപയോഗിക്കാൻ തികച്ചും സുരക്ഷിതമാണെന്നും, ഇതുവരെ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്തുടനീളമുള്ള 1,000 കർഷകർ തൻ്റെ പക്കലിൽ നിന്ന് യന്ത്രം വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞു.

ഒരു ലിറ്റർ പെട്രോളിൽ 70 മുതൽ 80 മരം വരെ; വീഡിയോ വൈറൽ

ഈ യന്ത്രത്തിൻ്റെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും പ്രാദേശികമായി നമ്മൾക്ക് ലഭ്യമായ വസ്തുക്കൾ തന്നെയാണ്, അതിനോടൊപ്പം തന്നെ ലേസർ കട്ടിംഗ് സാങ്കേതികവിദ്യയുടെ പിന്തുണയും ഉണ്ട്. കീടനാശിനികൾ തളിക്കുന്നതിനും ഉയരമുള്ള മരങ്ങളിൽ നിന്ന് പഴങ്ങൾ പറിക്കുന്നതിനും ഡ്രോണുകൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, മനുഷ്യ സ്പർശനത്തിന്റെയും സാങ്കേതികവിദ്യയുടെയും മിശ്രിതം കാർഷികരംഗത്ത് ഒഴിച്ചുകൂടാൻ പറ്റാത്തത് ആണ്.

കർണ്ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ തെങ്ങുകൃഷി മേഖലകളിലെ കർഷകരിൽ നിന്ന് ട്രീ ബൈക്കിന് വൻ ഡിമാൻഡാണ്. തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഈ ഉപകരണത്തിന് വലിയ രീതിയിൽ സഹായിക്കാനാകും. മഴക്കാലത്ത് ഈ യന്ത്രം ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്

എന്തായാലും ഇത്തരത്തിലുളള കണ്ടുപിടിത്തങ്ങൾ നടത്തി കൃഷിയെ കൂടുതൽ എളുപ്പമാക്കുകയും അത് പോലെ തന്നെ ജനകീയമാക്കുകയും ചെയ്താൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കു. കൃഷിയെ നശിപ്പിക്കാനായി ഒരിക്കലും സമ്മതിച്ചുകൂടാ. സ്ത്രീകൾക്കും അത് പോലെ തന്നെ കുട്ടികൾക്കും ഈ യന്ത്രം വളരെ അനായാസമായി ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

More from DriveSpark

Article Published On: Saturday, March 11, 2023, 8:30 [IST]
English summary
High demand for tree climbing machine in karnataka cost only 1 12 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X