ഡീസൽ വേണ്ട പെട്രോൾ മതിയേ; യൂസ്ഡ് കാർ വിപണിയുടെ ട്രെൻഡ് അറിയാം

2023-ൽ ഇന്ത്യൻ വാഹന വ്യവസായം കുതിക്കുന്നത്, യൂസ്ഡ് കാർ വിൽപ്പനയുടെ കാര്യത്തിലാണ്. ആദ്യമായി കാർ വാങ്ങുന്നവരിൽ 63 ശതമാനവും ഇപ്പോൾ പ്രീ-ഓൺഡ് സെഗ്‌മെന്റിലേക്ക് മാറുകയാണ് എന്നാണ് റിപ്പോർട്ടുകൾ സുചിപ്പിക്കുന്നത്. 2023-ലെ രണ്ടാം പാദത്തേക്കാൾ 6 ശതമാനം കൂടുതലാണിത്, അവിടെ പ്രീ-ഓൺഡ് സെഗ്‌മെന്റ് ഉപഭോക്താക്കളിൽ 57 ശതമാനവും ആദ്യമായി കാർ വാങ്ങുന്നവരായിരുന്നു. കൂടാതെ, സർക്കാർ നയങ്ങളിലെ മാറ്റം യൂസ്ഡ് മാർക്കറ്റിലെ ഡീസൽ കാറുകളുടെ ആവശ്യത്തെയും മോശമായി ബാധിച്ചിട്ടുമുണ്ട്.

എന്നാൽ ഉപയോഗിച്ച കാർ വാങ്ങുന്നവരിൽ 80 ശതമാനവും പെട്രോൾ കാറുകളാണ് തെരഞ്ഞെടുക്കുന്നത്. 2023 -ൻ്റെ മൂന്നാം പാദത്തിൽ ഹ്യുണ്ടായ് ഗ്രാൻഡ് ഐ10, മാരുതി സുസുക്കി സ്വിഫ്റ്റ്, റെനോ ക്വിഡ് ഹാച്ച്ബാക്കുകൾ എന്നിവയാണ് മുൻനിര വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളാണ്.
യൂസ്ഡ് കാർ വിഭാഗത്തിലെ ഉപഭോക്താക്കൾ മാരുതി സുസുക്കി, ഹ്യുണ്ടായി, ഹോണ്ട എന്നിവയെയാണ് മുൻ‌നിര ബ്രാൻഡുകളായി തിരഞ്ഞെടുക്കുന്നത്, കൂടാതെ ഓട്ടോമാറ്റിക് കാറുകളുടെ ഡിമാൻഡും വർദ്ധിച്ചു.

High Demand Used Car In Market Swift To Grand i10

70 ശതമാനം ബുക്കിംഗും ഓൺലൈനിലൂടെയാണ് നടക്കുന്നത്, 32 ശതമാനം ഉപഭോക്താക്കൾ ഹോം ഡെലിവറി തിരഞ്ഞെടുക്കുന്നുണ്ട്. വിവിധ സെഗ്‌മെന്റുകൾക്കിടയിൽ, യൂസ്ഡ് കാർ വാങ്ങുന്നവർക്കിടയിൽ കോം‌പാക്റ്റ് എസ്‌യുവിക്കും ഹാച്ച്ബാക്കുകൾക്കും ഉയർന്ന ഡിമാൻഡാണ് ഇപ്പോഴുമുളളത്. ജീപ്പ്, ബിഎംഡബ്ല്യു, മെർസിഡീസ് ബെൻസ് തുടങ്ങിയ ആഡംബര ബ്രാൻഡുകൾ വളർച്ച കൈവരിച്ചു.

പുത്തൻ വാഹനങ്ങൾക്കാണെങ്കിലും യൂസ്ഡ് കാറുകൾക്ക് ആണെങ്കിലും ഉത്സവ സീസണുകളിലാണ് പ്രതീക്ഷ. ഒരുപാട് വാഹന നിർമാതാക്കൾ ദീപാവലിയോട് അനുബന്ധിച്ച് വാഹനങ്ങൾക്ക് ഒരുപാട് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫോക്‌സ്‌വാഗൺ തങ്ങളുടെ ലൈനപ്പിലെ ഏറ്റവും ജനപ്രിയ മോഡലായ ടൈഗൂണിന് 65,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഓഫറുകൾ നൽകുന്നത്. പുത്തൻ സ്വിഫ്റ്റ് വരുന്നതോടെ മാരുതിക്ക് അടുത്ത വർഷം തൊട്ട് വീണ്ടും ചാകര തന്നെ.

High Demand Used Car In Market Swift To Grand i10

അടുത്ത തലമുറ മാരുതി സ്വിഫ്റ്റിന്റെ വലിപ്പം നോക്കിയാല്‍ ഇതിന് 3860 mm നീളവും 1695 mm വീതിയും 1500 mm ഉയരവുമാണുള്ളത്. ഇപ്പോള്‍ വില്‍പ്പനയിലുള്ള സ്വിഫ്റ്റിന് 3845 mm നീളവും 1735 mm വീതിയും 1530 mm ഉയരവുമാണുള്ളത്. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ പുതുതലമുറ പതിപ്പിന് 15 mm നീളം കൂടും.

അതേസമയം വീതി 40 mm ഉം ഉയരം 30 mm ഉം കുറയും. എന്നാല്‍ ഹാച്ച്ബാക്കിന്റെ വീല്‍ബേസ് അളവില്‍ മാറ്റമില്ല. അടുത്ത തലമുറ മാരുതി സുസുക്കി സ്വിഫ്റ്റിനും 2450 mm ആയിരിക്കും വീല്‍ബേസ്. സുപ്രധാന എതിരാളിയായ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിനെ നീളത്തിന്റെയും വീതിയുടെയും കാര്യത്തില്‍ സ്വിഫ്റ്റ് പിന്നിലാക്കും. ഗ്രാന്‍ഡ് i10 നിയോസിനേക്കാള്‍ അധിക 45 mm നീളവും 15 mm വീതിയും സ്വിഫ്റ്റിന് കൂടുതലുണ്ട്.

High Demand Used Car In Market Swift To Grand i10

അതേസമയം സ്വിഫ്റ്റിന് ഹ്യുണ്ടായി മോഡലിനേക്കാള്‍ ഉയരം 30 mm കുറവാണ്. അതേസമയം രണ്ട് മോഡലുകള്‍ക്കും 2450 mm വീല്‍ബേസ് ആണ് വരുന്നത്. പുതിയ മാരുതി സ്വിഫ്റ്റ് പരിചിതമായ മൊത്തത്തിലുള്ള സിലൗട്ടിലാണ് വരുന്നത്. എന്നിരുന്നാലും എല്‍ഇഡി പ്രൊജക്ടര്‍ ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഷാര്‍പ്പര്‍ ഹെഡ്ലാമ്പുകള്‍, ഡാര്‍ക്ക് ക്രോം ആക്സന്റുകളുള്ള പുത്തന്‍ ഡിസൈനിലുള്ള വലിയ ഗ്രില്ല്, പുതുക്കിയ ഫ്രണ്ട് ബമ്പര്‍ എന്നിവ ഇതിന് ലഭിക്കുന്നു.

സൈഡ് പ്രൊഫൈലില്‍ ഒരു ബോള്‍ഡ് ക്യാരക്ടര്‍ ലൈന്‍ കാറിന്റെ സ്‌പോര്‍ട്ടിയര്‍ അപ്പീല്‍ ഉയര്‍ത്തുന്നു. പിന്‍വശത്തെ പുതിയ ഡോര്‍, റിയര്‍ ബമ്പര്‍, ടെയില്‍ഗേറ്റ് എന്നിവയും ശ്രദ്ധേയ ഡിസൈന്‍ ഹൈലൈറ്റുകളാണ്. ബലേനോ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ മോഡലുകളില്‍ നിന്നാണ് പുതിയ സ്വിഫ്റ്റിന്റെ ഇന്റീരിയര്‍ കടംകൊള്ളുക. നിലവിലെ തലമുറ സ്വിഫ്റ്റിന്റെ ബ്ലാക്ക് തീമിന് പകരമായി പുതിയ മോഡലില്‍ സ്പോര്‍ട്ടിയര്‍ ഗ്ലോസ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീം ലഭിക്കുന്നു.

High Demand Used Car In Market Swift To Grand i10

നാലാം തലമുറ സ്വിഫ്റ്റിന് പുതിയ Z-സീരീസ് എഞ്ചിന്‍ ലഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 2024 സ്വിഫ്റ്റില്‍ പുതിയ 1.2 ലിറ്റര്‍, ത്രീ സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാവും ലഭിക്കുക. ടെസ്റ്റ് സാഹചര്യങ്ങളില്‍ ലിറ്ററിന് 40 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ ഈ എഞ്ചിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

More from DriveSpark

Article Published On: Thursday, November 9, 2023, 16:19 [IST]
English summary
High demand used cars in market grand i10 to swift comprehensive guide
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X