ഹൈ-ലിഫ്റ്റ് ഡിവൈസുകൾ എന്നാൽ എന്ത്? വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇവയുടെ പ്രവർത്തനങ്ങൾ നോക്കാം

എയ്റോസ്പേസ് എന്നും നമ്മിൽ കൗതുകമുണർത്തുന്ന ഒരു മാസ്മരിക ലോകം തന്നെയാണ്. ഇന്നും ആകാശത്ത് കൂടെ പറന്നു പോകുന്ന ഒരു വിമാനത്തെ നോക്കി നമ്മൾ പലരും അല്പം നേരമെങ്കിലും നിൽക്കാറുണ്ട്, ഞാൻ ഉറപ്പായിട്ടും ഇപ്പോഴും നിൽക്കും.

ഹൈ-ലിഫ്റ്റ് ഡിവൈസുകൾ എന്നാൽ എന്ത്? വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇവയുടെ പ്രവർത്തനങ്ങൾ നോക്കാം

എയ്‌റോസ്‌പേസ് കംപോണന്റുകളെ കുറിച്ച് ഗവേഷണം നടത്തുമ്പോൾ, ഹൈ ലിഫ്റ്റ് ഉപകരണങ്ങൾ നാം കാണാനിടയുള്ള ഒന്നാണ്. എല്ലാ വിമാനങ്ങൾക്കും ലിഫ്റ്റ് ആവശ്യമാണ്.

ഹൈ-ലിഫ്റ്റ് ഡിവൈസുകൾ എന്നാൽ എന്ത്? വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇവയുടെ പ്രവർത്തനങ്ങൾ നോക്കാം

ഗുരുത്വാകർഷണത്തിനെതിരെ പ്രവർത്തിക്കുന്ന അദൃശ്യ ശക്തിയാണ് ലിഫ്റ്റ്. പറക്കുമ്പോൾ, അത് വായുവിൽ വിമാനങ്ങളെ ഹോൾഡ് ചെയ്ത് നിർത്തുന്നു. വിമാനങ്ങൾ നിർമ്മിക്കുന്ന ലിഫ്റ്റിന്റെ ഭൂരിഭാഗവും അവയുടെ ചിറകുകളിൽ നിന്നാണ് വരുന്നതെങ്കിലും, അവയിൽ ചിലത് ഹൈ ലിഫ്റ്റ് ഉപകരണങ്ങളിൽ നിന്നും വന്നേക്കാം.

ഹൈ-ലിഫ്റ്റ് ഡിവൈസുകൾ എന്നാൽ എന്ത്? വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇവയുടെ പ്രവർത്തനങ്ങൾ നോക്കാം

വിമാനത്തിന്റെ ചിറകുകൾ ഉൽപ്പാദിപ്പിക്കുന്ന ലിഫ്റ്റിന്റെ അളവ് വർധിപ്പിക്കുന്നതിനോ/ കൂട്ടുന്നതിനോ രൂപകൽപ്പന ചെയ്തിട്ടുള്ള എയ്റോസ്പേസ് കംപോണന്റുകളാണ് ഹൈ ലിഫ്റ്റ് ഡിവൈസുകൾ. ചിറകുകൾ സ്വാഭാവികമായും ലിഫ്റ്റ് ഉത്പാദിപ്പിക്കുന്നു.

ഹൈ-ലിഫ്റ്റ് ഡിവൈസുകൾ എന്നാൽ എന്ത്? വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇവയുടെ പ്രവർത്തനങ്ങൾ നോക്കാം

താഴെയും മുകളിലും വായു സാവധാനത്തിൽ നീങ്ങുന്ന തരത്തിലാണ് അവയുടെ ഷേപ്പ്. എയർ ഫ്ലോയിലെ ഈ വ്യത്യാസം പ്രെഷർ ഡിഫറൻസ് സൃഷ്ടിക്കുന്നു, ഇത് ലിഫ്റ്റ് ഉണ്ടാക്കുന്നു.

ഹൈ-ലിഫ്റ്റ് ഡിവൈസുകൾ എന്നാൽ എന്ത്? വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇവയുടെ പ്രവർത്തനങ്ങൾ നോക്കാം

എന്നാൽ പല വിമാനങ്ങളുടെയും ചിറകുകളിൽ ഹൈ ലിഫ്റ്റ് ഉപകരണങ്ങൾ ഉണ്ട്. ഹൈ-ലിഫ്റ്റ് ഉപകരണങ്ങൾ ലിഫ്റ്റ് പരമാവധിയാക്കുന്നു. ചിറകുകൾ കൂടുതൽ ലിഫ്റ്റ് ഉത്പാദിപ്പിക്കാൻ അവ അനുവദിക്കുന്നു.

ഹൈ-ലിഫ്റ്റ് ഡിവൈസുകൾ എന്നാൽ എന്ത്? വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇവയുടെ പ്രവർത്തനങ്ങൾ നോക്കാം

വിംഗ് ഫ്ലാപ്പുകൾ

ഹൈ-ലിഫ്റ്റ് ഉപകരണങ്ങളുടെ ഏറ്റവും സാധാരണമായ ടൈപ്പ് എന്നത് വിംഗ് ഫ്ലാപ്പുകളാണ്. ഒരു വിമാനത്തിന്റെ ചിറകിന്റെ പിൻഭാഗത്ത് നിങ്ങൾക്ക് അവ സാധാരണയായി കണ്ടെത്താനാകും.

ഹൈ-ലിഫ്റ്റ് ഡിവൈസുകൾ എന്നാൽ എന്ത്? വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇവയുടെ പ്രവർത്തനങ്ങൾ നോക്കാം

ലിഫ്റ്റ് വർധിപ്പിക്കാൻ നീട്ടാൻ കഴിയുന്ന ഹിഞ്ച് പോലുള്ള ഉപകരണങ്ങളാണ് വിംഗ് ഫ്ലാപ്പുകൾ. അങ്ങനെ ചെയ്യുന്നത്, കുറഞ്ഞ ഫ്ലൈറ്റ് വേഗതയിൽ മതിയായ അളവിൽ ലിഫ്റ്റ് സൃഷ്ടിക്കാൻ വിമാനങ്ങളെ അനുവദിക്കുന്നു, അങ്ങനെ, വിമാനത്തിന്റെ സ്റ്റാൾ സ്പീഡ് കുറയ്ക്കുന്നു.

ഹൈ-ലിഫ്റ്റ് ഡിവൈസുകൾ എന്നാൽ എന്ത്? വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇവയുടെ പ്രവർത്തനങ്ങൾ നോക്കാം

1930 -കൾ മുതൽ വിംഗ് ഫ്ലാപ്പുകൾ നിലവിലുണ്ട്. അവ ഒരു ഹിഞ്ചിനോട് സാമ്യമുള്ള ലളിതമായ ഹൈ-ലിഫ്റ്റ് ഉപകരണങ്ങളാണ്. വിമാനത്തിന്റെ ലിഫ്റ്റ് കുറയ്ക്കാൻ പൈലറ്റുമാർക്ക് ചിറകുകളുടെ ഫ്ലാപ്പുകൾ താഴ്ത്താം, അല്ലെങ്കിൽ വിമാനത്തിന്റെ ലിഫ്റ്റ് വർധിപ്പിക്കാൻ വിംഗ് ഫ്ലാപ്പുകൾ നീട്ടാം. എക്സ്റ്റെൻഡ് ചെയ്ത വിംഗ് ഫ്ലാപ്പുകൾ ടിപ്പിക്കലി ഫ്ലഷ് ആയി തുടരുകയും ചിറകുകൾക്കൊപ്പം വിന്യസിക്കുകയും ചെയ്യും.

ഹൈ-ലിഫ്റ്റ് ഡിവൈസുകൾ എന്നാൽ എന്ത്? വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇവയുടെ പ്രവർത്തനങ്ങൾ നോക്കാം

വിംഗ് സ്ലാറ്റുകൾ

വിംഗ് ഫ്ലാപ്പുകൾക്ക് പുറമേ, വിംഗ് സ്ലാറ്റുകളെ ഹൈ ലിഫ്റ്റ് ഉപകരണങ്ങളായി തരം തിരിച്ചിരിക്കുന്നു. വിംഗ് സ്ലാറ്റുകൾ താഴ്ത്തുകയോ നീട്ടുകയോ ചെയ്തുകൊണ്ട് പൈലറ്റുമാർക്ക് വിംഗ് ഫ്ലാപ്പുകൾ പോലെ അവയെ നിയന്ത്രിക്കാനാകും. എന്നാൽ ഏകദേശം ഒരേ മെക്കാനിസം എന്ന് പറഞ്ഞാൽ പോലും, വിംഗ് സ്ലാറ്റുകളും വിംഗ് ഫ്ലാപ്പുകളും ഒരുപോലെ ആയിരിക്കണമെന്നില്ല.

ഹൈ-ലിഫ്റ്റ് ഡിവൈസുകൾ എന്നാൽ എന്ത്? വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇവയുടെ പ്രവർത്തനങ്ങൾ നോക്കാം

വിമാനത്തിന്റെ ചിറകുകളുടെ പിൻഭാഗത്താണ് സാധാരണയായി വിംഗ് ഫ്ലാപ്പുകൾ കാണപ്പെടുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവ ചിറകുകളുടെ പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്നു. വിംഗ് സ്ലാറ്റുകൾ, നേരെമറിച്ച്, സാധാരണയായി വിമാനത്തിന്റെ ചിറകുകളുടെ മുൻവശത്താണ് കാണപ്പെടുന്നത്.

ഹൈ-ലിഫ്റ്റ് ഡിവൈസുകൾ എന്നാൽ എന്ത്? വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇവയുടെ പ്രവർത്തനങ്ങൾ നോക്കാം

വിംഗ് സ്ലാറ്റുകൾ ഉപയോഗിച്ച്, വിമാനങ്ങൾക്ക് കൂടുതൽ ലിഫ്റ്റ് ഉത്പാദിപ്പിക്കാൻ കഴിയും. ഓട്ടോമാറ്റിക്, പവർ, ഫിക്സഡ് എന്നിങ്ങനെ മൂന്ന് തരം വിംഗ് സ്ലാറ്റുകൾ ഉണ്ട്. ഹാൻഡ്‌ലി-പേജ് സ്ലാറ്റുകൾ എന്നും അറിയപ്പെടുന്ന, വിമാനത്തിന്റെ വേഗത കുറയുന്നതിനനുസരിച്ച് സ്വയമേവ എക്സ്റ്റെൻഡ് ചെയ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഓട്ടോമാറ്റിക് വിംഗ് സ്ലാറ്റുകൾ.

ഹൈ-ലിഫ്റ്റ് ഡിവൈസുകൾ എന്നാൽ എന്ത്? വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇവയുടെ പ്രവർത്തനങ്ങൾ നോക്കാം

കോക്ക്പിറ്റിലെ പൈലറ്റിന് ഇലക്ട്രോണിക് രീതിയിൽ നിയന്ത്രിക്കാൻ കഴിയുന്നവയാണ് പവർഡ് വിംഗ് സ്ലാറ്റുകൾ. സ്ഥിരമായ വിംഗ് സ്ലാറ്റുകൾ പെർമെനന്റ്ലി എക്സ്റ്റെൻഡ് ചെയ്തിരിക്കുന്ന സ്റ്റാറ്റിക് സ്ലാറ്റുകളാണ് മൂന്നാമത്തേത്.

ഹൈ-ലിഫ്റ്റ് ഡിവൈസുകൾ എന്നാൽ എന്ത്? വിമാനങ്ങളുമായി ബന്ധപ്പെട്ട് ഇവയുടെ പ്രവർത്തനങ്ങൾ നോക്കാം

ഓട്ടോമാറ്റിക്, പവർ അല്ലെങ്കിൽ ഫിക്സഡ് എന്നിവയാണെങ്കിലും, ഒരു വിമാനത്തിന്റെ വിംഗ്സുകൾ ഉൽപ്പാദിപ്പിക്കുന്ന ലിഫ്റ്റിന്റെ അളവ് വർധിപ്പിക്കാൻ എല്ലാ തരം വിംഗ് സ്ലാറ്റുകളും ഉപയോഗിക്കുന്നു.

Article Published On: Monday, April 18, 2022, 20:18 [IST]
English summary
High lift devices in airplanes and their usages in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X