ഇനി കിടിലൻ ഹോൺ അടിക്കാം, യുനോ മിൻഡായുടെ പുതിയ ഡി-90 മോഡൽ അവതരിപ്പിച്ചു

ഉയർന്ന നിലവാരമുള്ള OEM സ്‌പെക്ക് ഹോണുകളുടെ ഡിമാൻഡ് വർദ്ധിക്കുന്നത് കൊണ്ട് തന്നെ കാറുകളിലെ ഹോൺ പല ഉപഭോക്താക്കൾക്കും മികച നിലവാരമുളള മോഡലുകൾ ലഭിക്കാത്തത് മനസിലാക്കി നിർമ്മാതാവിൻ്റെ സേവന കേന്ദ്രത്തിൽ ലഭ്യമായ യഥാർത്ഥ ഹോണുകളെ അപേക്ഷിച്ച് ഗുണങ്ങളില്ലാത്ത ആഫ്റ്റർ മാർക്കറ്റ് മോഡലുകളിലേക്ക് ഉപഭോക്താക്കൾ പോകുന്ന പ്രവണതയാണ് കാണുന്നത്. മാരുതി സുസുക്കി, ടാറ്റ പാസഞ്ചർ വാഹനങ്ങൾ, ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ എന്നിവയ്‌ക്കായുള്ള യഥാർത്ഥ നിർമ്മാതാവിൻ്റെ ഗുണനിലവാര മാനദണ്ഡങ്ങളുമായി യുനോ മിൻഡയുടെ പുതിയ സാങ്കേതിക നൂതനമായ ഡി-90 ഹോണുകൾ അവതരിപ്പിച്ചിരിക്കുകയാണ്. D-90 ഹോണുകൾ പാരിസ്ഥിതിക സാഹചര്യങ്ങളോട് വളരെ ഒത്തുപോകുന്നതും ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസൃതമായി നിർമ്മിച്ചതുമാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇത് രണ്ട് വർഷത്തെ നിർമ്മാണ വാറൻ്റിയോടെയാണ് വരുന്നത്, മത്സരാധിഷ്ഠിതമായിട്ടുളള വിലയിലാണ് കമ്പനി മോഡൽ പുറത്തിറക്കിയിരിക്കുന്നത്. വിവിധ തലങ്ങളിലുള്ള ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഇത് സൗകര്യപ്രദമായി വാങ്ങാവുന്നതാണ്. 90 mm വ്യാസമുള്ള ശക്തമായ പ്രകടനത്തോടെയും 105-110 ഡെസിബെല്ലിൽ കൂടുതൽ ശക്തമായ ശബ്‌ദത്തോടെയുമാണ് ഇന്ത്യൻ ആർടിഒ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഡി-90 ഹോണുകൾ അവതരിപ്പിച്ചിരിക്കുന്നത്.

12-വോൾട്ട് പവർ സപ്ലൈയിലാണ് പ്രവർത്തിക്കുന്നത്, D-90 ഹോണിന് ഒരു കുറഞ്ഞ കറൻ്റ് ആവശ്യമാണ്, അതായത് 2.5 Amp-ൽ താഴെ, ശക്തവും എന്നാൽ അത്രതന്നെ മനോഹരവുമായ ശബ്‌ദ നിലവാരം സൃഷ്ടിക്കാൻ സാധിക്കുന്നതാണ്. ഉയർന്ന നിലവാരമുള്ള D90 ശ്രേണി അൾട്രാ-ഡ്യൂറബിൾ ആണ്, കൂടാതെ 300,000-ലധികം ഉപയോഗ സൈക്കിളുകൾക്കായി പരീക്ഷിച്ചിരിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

രാജ്യത്തെ വാഹന വിപണിയിൽ ഒരുപാട് സംഭാവനകൾ നൽകുന്ന ഒരു ബ്രാൻഡാണ് യുനോ മിൻഡ. ഡ്രൈവർമാർക്ക് മെച്ചപ്പെട്ട ദൃശ്യപരത നൽകുന്നതിനാണ് ORVM-കൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് വാഹനത്തിൻ്റെ ചുറ്റുപാടുമുളള വ്യക്തമായ കാഴ്ച നൽകുന്നതിനൊപ്പം തന്നെ, യുനോ മിൻഡയിൽ നിന്നുള്ള പുതിയ ശ്രേണിക്ക് തകർന്നുപോകാത്തതും ഉയർന്ന നിലവാരമുള്ളതുമായ കോൺവെക്സ് ഗ്ലാസുമാണ് ലഭിക്കുന്നത്.

കൂടാതെ, ORVM-കൾ പാർക്കിങ്ങിൽ വലിയ പങ്ക് വഹിക്കുന്ന ഒന്നാമ്, ഡ്രൈവർമാർക്ക് അവരുടെ വാഹനത്തിന് ചുറ്റുമുള്ള വസ്തുക്കളുടെയും തടസ്സങ്ങളുടെയും ദൂരവും സ്ഥാനവും കൃത്യമായി വിലയിരുത്താൻ സാധിക്കുന്നു. മറ്റ് വാഹനങ്ങളുമായോ തൂണുകളുമായോ കൂട്ടിയിടിക്കുന്നത് പോലെയുള്ള പാർക്കിംഗ് അപകടങ്ങൾ തടയാൻ ഇത് സഹായിക്കുന്നു, അതുവഴി വാഹനങ്ങൾക്ക് വരുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുകയും കാൽനടയാത്രക്കാരുടെയും മറ്റ് വാഹനമോടിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

199 രൂപ വിലയുള്ള ഈ 4-വീലർ റിയർ വ്യൂ മിറർ ശ്രേണി ഇപ്പോൾ പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ ലഭ്യമാണ്. 1958 മുതൽ ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഒരു പ്രധാന ബ്രാൻഡാണ് യുനോ മിൻഡ. വിവിധ വാഹന തരങ്ങൾക്കുള്ള വൈവിധ്യമാർന്ന ഉൽപ്പന്ന ശ്രേണിയിൽ, കമ്പനി ഇന്ത്യയിലും ആഗോള വിപണികളിലും ശക്തമായ ഒരു വിതരണ ശൃംഖല തന്നെ സ്ഥാപിച്ചിട്ടുണ്ട്.

അതിൻ്റെ ആഫ്റ്റർ മാർക്കറ്റ് ഡിവിഷൻ 2-വീലറുകൾ, 3-വീലറുകൾ, പാസഞ്ചർ കാറുകൾ, വാണിജ്യ വാഹനങ്ങൾ, ട്രാക്ടർ & ഓഫ്-റോഡ് വാഹനങ്ങൾ എന്നിവയ്ക്കായി 30-ലധികം ഉൽപ്പന്ന വിഭാഗങ്ങൾ വിതരണം ചെയ്യുന്നുണ്ട്. കാര്‍ മിററുകളുടെ ശരിയായ സ്ഥാനനിര്‍ണ്ണയം, ORVM (ഔട്ട്സൈഡ് റിയര്‍ വ്യൂ മിററുകള്‍), IRVM (ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍) എന്നിവ എല്ലാ ഡ്രൈവര്‍മാര്‍ക്കും വളരെ നിര്‍ണായകമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 25, 2024, 19:04 [IST]
English summary
High quality oem spec d 90 horns launched by uno minda details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X