മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ അത്യാഡംബര കോച്ചുകളിറക്കി

By Praseetha

സ്പാനിഷ് കമ്പനി ടാൽഗോയുടെ അതിവേഗ ആഡംബര കോച്ചുകൾ പരീക്ഷണയോട്ടത്തിനായി ഇന്ത്യയിലെത്തി. നിലവിലെ അതിവേഗ ട്രെയിനുകളായ രാജധാനി, ശതാബ്ദി എക്സ്പ്രെസുകൾക്ക് പകരമായി ഇന്ത്യൻ റെയിൽവെയുടെ ഭാഗമാക്കാൻ സ്പെയിനിൽ നിന്നും ഇറക്കുമതി ചെയ്ത എയറോഡൈനാമിക് ട്രെയിനാണ് ടാൽഗോ. മണിക്കൂറിൽ 160 മുതൽ 200 കിലോമീറ്റർ വരെ വേഗതയാണ് സ്പാനിഷ് ട്രെയിനിനുള്ളത്.

ഇന്ത്യയിൽ ഇനി ഡ്രൈവർ ഇല്ലാതെയും ട്രെയിൻ ഓടും

നിലവിലുള്ള പാളങ്ങളിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ട്രെയിനിനെ പരീക്ഷണത്തിനിറക്കുന്നത്. ദില്ലി-മുംബൈ റൂട്ടാണ് പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പരീക്ഷണ ഓട്ടം വിജയകരമായാൽ മറ്റ് റൂട്ടുകളിൽ കൂടി ടാൽഗോ ട്രെയിനുകൾ ഉൾപ്പെടുത്തുമെന്ന് റെയിൽവെ അറിയിച്ചു.

മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ അത്യാഡംബര കോച്ചുകളിറക്കി

രാജധാനി, ശതാബ്ദി കോച്ചുകളേക്കാൾ നിർമാണച്ചിലവ് വളരെയധികം കുറവാണെന്നാണ് റെയിൽവെ മന്ത്രാലയത്തിലൊരു ഉയർന്ന ഉദ്യോഗ്സ്ഥൻ വ്യക്തമാക്കിയത്.

മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ അത്യാഡംബര കോച്ചുകളിറക്കി

നിലവിലെ ഓരോ കോച്ചുകളുടേയും നിർമാണ ചിലവ് 2.75 കോടിയാണെങ്കിൽ ടാൽഗോയുടെ ഒരു കോച്ചിന് വീതം 1.7കോടി രൂപയുടെ ചിലവേ ആകുന്നുള്ളൂ.

മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ അത്യാഡംബര കോച്ചുകളിറക്കി

ഇതുമൂലം ഓരോ കോച്ചിനും ഒരു കോടിരൂപയുടെ ലാഭമാണ് റെയിൽവേയ്ക്കുണ്ടാകുന്നത്. മാത്രമല്ല മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ടാൽഗോയ്ക്ക് മുപ്പത് ശതമാനം കുറവ് വൈദ്യുതി ചിലവ് മതി.

മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ അത്യാഡംബര കോച്ചുകളിറക്കി

രാജധാനി, ശതാബ്ദി ട്രെയിനുകളേക്കാൾ അമ്പത് ശതമാനം അധിക വേഗതയുള്ളതിനാൽ യാത്രാസമയവും വളരെ കുറച്ച് മതി.

മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ അത്യാഡംബര കോച്ചുകളിറക്കി

ദില്ലി-മുംബൈ റൂട്ടിൽ രാജധാനി എക്സ്പ്രെസിന് മണിക്കൂറിൽ 85കിലോമീറ്റർ വേഗതയാണുള്ളതെങ്കിൽ ടാൽഗോ 125km/h വേഗതയിലാണ് ഓടുക.

മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ അത്യാഡംബര കോച്ചുകളിറക്കി

അതിനാൽ പതിനേഴ് മണിക്കൂർ എടുക്കുന്ന സ്ഥാനത്ത് വെറും പന്ത്രണ്ട് മണിക്കൂറിൽ ദില്ലിയിൽ നിന്ന് മുംബൈയിലെത്താനാകും.

മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ അത്യാഡംബര കോച്ചുകളിറക്കി

ബാർസിലോണയിൽ നിന്നും ടാൽഗോ ട്രെയിനിന്റെ ഒമ്പത് കോച്ചുകൾ ഇതിനകം തന്നെ മുംബൈ പോർട്ടിൽ എത്തിച്ചേർന്നിട്ടുണ്ട്.

മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ അത്യാഡംബര കോച്ചുകളിറക്കി

ഈ ട്രെയിനുകളെ മറ്റ് റൂട്ടിലേക്ക് അനുവദിക്കുന്ന പക്ഷം തിരുവന്തപുരത്ത് നിന്ന് ദില്ലിയിലെത്താൻ വെറും പതിനഞ്ച് മണിക്കൂർ മതിയാകും.

മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ അത്യാഡംബര കോച്ചുകളിറക്കി

നിലവിലെ ട്രാക്കുകളിൽ മാറ്റങ്ങളൊന്നും വരുത്താതെ ഈ ട്രെയിനുകൾക്ക് 160 മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ ഓടാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ അത്യാഡംബര കോച്ചുകളിറക്കി

പരീക്ഷണയോട്ടം ചിലവില്ലാതെ തന്നെ നടത്താൻ കമ്പനി തയ്യാറാണെന്നാണ് റെയിൽവെ അധികൃതർ അറിയിച്ചത്.

മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ അത്യാഡംബര കോച്ചുകളിറക്കി

പരീക്ഷണയോട്ടം വിജയിച്ചാൽ നിലവിലെ ട്രാക്കുകളിൽ തന്നെ ഓടാൻ കഴിയുന്ന ഈ അതിവേഗ ട്രെയിനുകളെ ഉടൻ പാളത്തിൽ ഇറക്കുന്നതായിരിക്കും.

കൂടുതൽ ചിത്രങ്ങൾ കാണാം

ടാൽഗോ ട്രെയിൻ ഇന്റീരിയർ

കൂടുതൽ ചിത്രങ്ങൾ കാണാം

ടാൽഗോ ട്രെയിൻ ഇന്റീരിയർ

കൂടുതൽ ചിത്രങ്ങൾ കാണാം

ടാൽഗോ ട്രെയിൻ ഇന്റീരിയർ

കൂടുതൽ ചിത്രങ്ങൾ കാണാം

ടാൽഗോ ട്രെയിൻ ഇന്റീരിയർ

കൂടുതൽ ചിത്രങ്ങൾ കാണാം

ടാൽഗോ ട്രെയിൻ ഇന്റീരിയർ

കൂടുതൽ വായിക്കൂ

ഹോസ്റ്റസ്‍മാരും വിമാനതുല്യ സജ്ജീകരണങ്ങളുമായി ഗതിമാൻ എക്സ്പ്രസൊരുങ്ങി

കൂടുതൽ വായിക്കൂ

വിവേക് എക്സ്പ്രെസിനെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ

More from DriveSpark

Article Published On: Wednesday, April 27, 2016, 18:20 [IST]
English summary
High Speed Train Coaches For India; Does Your City Get It?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X