2025 -ൽ ഹൈസ്പീഡ് ട്രെയിനിൽ കയറി പായാം, വേഗത മണിക്കൂറിൽ 280 കിലോമീറ്റർ

ഹൈസ്പീഡ് ട്രെയിൻ അവതരിപ്പിക്കാന പോകുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നു വരും എപ്പോൾ വരും എന്ന കാര്യത്തിൽ ഇതു വരെ ഒരു തീരുമാനം ലഭിച്ചിരുന്നില്ല. എന്നാൽ ഇനി അടുത്ത വർഷം മുതൽ ഹൈസ്പീഡ് ട്രെയിനിൽ കയറി പായാൻ റെഡിയായിക്കോളു എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. മണിക്കൂറിൽ 280 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന അതിവേഗ ട്രെയിൻ ഉടൻ തന്നെ ആരംഭിക്കും എന്നാണ് ലോക്സഭയിൽ ചോദ്യോത്തരവേളയിൽ വച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടത്. ഒരു തീവണ്ടിയുടെ നിർമ്മാണത്തിന് ഏകദേശം 28 കോടി രൂപയാണ് ചിലവ് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ട്രെയിനിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ സീറ്റ് മാത്രമുള്ള ഈ കോച്ചുകളിൽ എയറോഡൈനാമിക് എക്സ്റ്റീരിയർ, ഓട്ടോമാറ്റിക് ഡോറുകൾ, സിസിടിവി, സെൽ ഫോൺ ചാർജിംഗിനുളള സൗകര്യം, അത് പോലെ തന്നെ അഗ്നി സംരക്ഷണ ഉപകരണങ്ങൾ എന്നിവയെല്ലാമുണ്ടാകും. രാജ്യം പുരോഗതിയിലേക്ക് കുതിക്കുമ്പോൾ ഇന്ത്യൻ റെയിൽവേയും അടിമുടി മാറ്റത്തിലേക്കാണ് നീങ്ങുന്നത്. അതിൻ്റെ ഉദ്ദാഹരണമാണ് ഹൈഡ്രജൻ ട്രെയിനുകളുടെ വരവ്.

2025 -

വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ക്ക് ഇപ്പോള്‍ വിദേശത്ത് നിന്ന് വരെ ആവശ്യക്കാര്‍ വന്ന് കഴിഞ്ഞു. 2030-ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിറ്റര്‍ ആകാനുളള ശ്രമങ്ങളുടെ ഭാഗമായി ഹെഡ്-ഓണ്‍-ജനറേഷന്‍ (HOG) സാങ്കേതികവിദ്യയുടെ ഉപയോഗം, എല്‍ഇഡി ലൈറ്റുകളുടെ ഉപയോഗം തുടങ്ങി വിവിധ സംരംഭങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ് ഏറ്റെടുത്തിട്ടുണ്ട്. കെട്ടിടങ്ങളിലും കോച്ചുകളിലും സ്റ്റാര്‍ റേറ്റഡ് ഉപകരണങ്ങള്‍ സ്ഥാപിക്കുകയും വനവല്‍ക്കരണവും സോളാര്‍ പ്ലാന്റുകളുടെ ഉപയോഗം പ്രേത്സാഹിപ്പിക്കുകയും ചെയ്യുന്നു.

രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ വലിയൊരു ഏട് ആകാൻ പോകുന്ന കാര്യത്തിലേക്കാണ് ഇന്ത്യൻ റെയിൽവേ കടക്കാൻ പോകുന്നത്. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുമായി ഇന്ത്യൻ റെയ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്, ഇത് രാജ്യത്തിൻ്റെ ഒരു പ്രധാന നാഴികക്കല്ലാണ്. ഈ സാങ്കേതികവിദ്യ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതോടെ, നീരാവിയും വെള്ളവും മാത്രം പുറത്തുവിടും.

2025 -

ഈ ഹൈഡ്രജൻ ട്രെയിനിൻ്റെ പൈലറ്റ് പ്രോജക്റ്റ് 2024 ഡിസംബറിൽ ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്, മണിക്കൂറിൽ ഏകദേശം 40,000 ലിറ്റർ വെള്ളം ഉപയോഗിച്ച്, അതിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി സമർപ്പിത ജലസംഭരണ ​​സൗകര്യങ്ങൾ നിർമ്മിച്ചിരിക്കുകയാണ്. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 35 ട്രെയിനുകൾ രാജ്യത്തുടനീളം അവതരിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്.

ഓരോ ഹൈഡ്രജൻ ട്രെയിനിനും ഏകദേശം 80 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൾ നിന്ന് വ്യക്തമാകുന്നത്. ഈ അത്യാധുനിക ട്രെയിൻ ഡീസൽ ട്രെയിനുകളേക്കാൾ 60 ശതമാനം നിശ്ശബ്ദമായിരിക്കും, അതോടൊപ്പം തന്നെ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നതുമാണ്. ഒറ്റ ചാർജിൽ 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ 90 കിലോമീറ്റർ ജിന്ദ്-സോനിപത് റൂട്ടിൽ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, കല്‍ക്ക-ഷിംല റെയില്‍വേ, കാന്‍ഗ്ര വാലി, നീലഗിരി മൗണ്ടന്‍ തുടങ്ങിയ റൂട്ടുകളിലാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഹൈഡ്രജന്‍ ട്രെയിനുകളുടെ വരവിന് മുന്നോടിയായി ഈ റൂട്ടുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ റൂട്ടുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ഇത് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരവും പ്രകൃതിദത്തവുമായ പൈതൃകവും പ്രദര്‍ശിപ്പിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 28, 2024, 13:30 [IST]
English summary
High speed train with speed of 280 kmph is to be introduced soon details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X