പുനീത് രാജ്കുമാറിന്റെ ബൈക്ക് ലേലം ചൂടുപിടിക്കുന്നു

പണ്ട് വീരപ്പന്‍ തട്ടിക്കൊണ്ടുപോയ കന്നഡ നടന്‍ രാജ്കുമാറിന് മക്കള്‍ മൂന്നാണ്. മൂന്നുപേരും സിനിമാരംഗത്തുണ്ടെങ്കിലും ദൈവം കരുണാമയനാകയാല്‍ അവരിലൊരാളെ ഇന്‍ഡസ്ട്രിയില്‍ അധികകാലം വാഴാന്‍ അനുവദിക്കുകയുണ്ടായില്ല. എന്നിരിക്കിലും ബാക്കി രണ്ടുപേരെ സഹിക്കേണ്ടത് കന്നഡ സിനിമാ ആരാധകരുടെ ഇപ്പോഴത്തെ ഉത്തരവാദിത്തമാണ്. ഹാട്രിക് ഹീറോ ശിവ്‌രാജ് കുമാര്‍ എന്ന ശിവണ്ണ, പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ എന്നിങ്ങനെ പേരുള്ള ഇവര്‍ ഇന്ന് കന്നഡ സിനിമാരംഗം ഭരിക്കുന്നു. നമ്മള്‍ മലയാളികള്‍ സഹിച്ചുകൊണ്ടിരിക്കുന്ന ഒരു സൂപ്പര്‍സ്റ്റാര്‍ പുനീതിന്റെ കൂടെ അഭിനയിക്കുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നു.

ഇതെല്ലാം പറഞ്ഞുവന്നത് പുനീത് രാജ്കുമാറിന്റെ ഒരു കസ്റ്റം ബൈക്ക് ലേലത്തിന് വെച്ച വാര്‍ത്തയിലേക്കു കടക്കാനാണ്. രണ്ടുവര്‍ഷം മുമ്പ് 'അണ്ണാ ബോണ്ട്' എന്ന ഒരു പടത്തില്‍ ഈ ബൈക്കില്‍ കയറിനടന്നാണ് പുനീത് വില്ലന്മാരെ വെട്ടിവീഴ്ത്തിയിരുന്നത്.

Anna Bond Skeleton Bike

റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് മോഡിഫൈ ചെയ്താണ് പുനീത് രാജ്കുമാര്‍ ഈ ബൈക്ക് നിര്‍മിച്ചെടുത്തത്. ബങ്കളുരുവില്‍ ജയനഗറിലുള്ള ഒരു ട്യൂണിംഗ് സ്ഥാപനമാണ് ബൈക്ക് മോഡിഫൈ ചെയ്തു കൊടുത്തത്.

Anna Bond Skeleton Bike

മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ആകൃതിയിലുള്ള ഈ നിര്‍മിതി പൊതിവഴിയിലിറക്കാന്‍ അനുവാദമില്ല എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.

Anna Bond Skeleton Bike

ഫെബ്രുവരി 20ന് തുടങ്ങിയ ലേലം വിളി ഇപ്പോഴും തുടരുകയാണ്. മാര്‍ച്ച് 20 വരെ വിളി നടക്കും. പുനീതിന്റെ ബൈക്കിന് അഞ്ച് ലക്ഷം രൂപയെങ്കിലും ലഭിക്കുമെന്നാണ് ലേലം നടത്തിപ്പുകാരുടെ പ്രതീക്ഷ.

Anna Bond Skeleton Bike

ഇനി ഏഴ് ദിവസവും ഏതാനും മണിക്കൂറുകളുമാണ് അവശേഷിക്കുന്നത്. ഇതിനകം തന്നെ 355001 രൂപ വരെ വിളിച്ചെത്തിയിട്ടുണ്ട്.

Anna Bond Skeleton Bike

ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ ബാങ്കിംഗ് തുടങ്ങിയ വഴികളിലൂടെ ലേലത്തിന് പണമടയ്ക്കാവുന്നതാണ്.

Anna Bond Skeleton Bike

ലേലംവിളി സാന്‍ഡല്‍വുഡില്‍ ഒരു ട്രെന്‍ഡായി മാറുകയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കര്‍ണാടക കാപ്റ്റന്‍ കിച്ച സുദീപിന്റെ ഓട്ടോഗ്രാഫോടു കൂടിയ ഒരു ക്രിക്കറ്റ് ബോള്‍ ലേലത്തിനൊരുങ്ങുന്നുണ്ട്.

Anna Bond Skeleton Bike

ലേലത്തിന് വരാനിരിക്കുന്ന മറ്റൊരു ഉരുപ്പടി മംഗലാപുരംകാരിയായ കന്നഡ താരം രാധികാ പണ്ഡിറ്റിന്റെ വസ്ത്രമാണ്.

Anna Bond Skeleton Bike

ലേലത്തിന്റെ അവസാനനാളുകളിലേക്കാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. ലേലക്കാര്‍ക്കിടയില്‍ സംഗതി ചൂടുപിടിക്കുകയാണെങ്കില്‍ ബൈക്ക് 5 ലക്ഷത്തിനു മുകളില്‍ വിളിക്കാനിടയുണ്ടെന്നാണ് കരുതപ്പെടുന്നത്. ലേലം നടക്കുന് സ്ഥലത്തേക്ക് ഈ ലിങ്ക് വഴി പോകാം (http://www.follo.co.in/starauctions/auctionhome.aspx?auctionid=5)

More from DriveSpark

Article Published On: Thursday, March 13, 2014, 10:54 [IST]
English summary
Puneet Rajkumar has himself kick-started the auction of his Anna Bond Skeleton Bike at Oberoi Hotel in Bangalore.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X